എയ്‌ലിയെന്‍വെയര്‍ എക്‌സ്51, ഏറ്റവും ചെറിയ ഗെയിമിംഗ് ലാപ്‌ടോപ്പ്

Posted By:

എയ്‌ലിയെന്‍വെയര്‍ എക്‌സ്51, ഏറ്റവും ചെറിയ ഗെയിമിംഗ് ലാപ്‌ടോപ്പ്

ഗെയിമിംഗില്‍ താല്‍പര്യമുള്ളവരുടെ ഇഷ്ട ബ്രാന്റ് ആണ് എയ്‌ലിയെന്‍വെയര്‍.  കാരണം അവരുടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉല്‍പന്നങ്ങളും ഗെയിമിംഗിന് വളരെ അനുയോജ്യമായവയാണ്.

എയ്‌ലിയെന്‍വെയറിന്റെ പുതിയ ഉല്‍പന്നമാണ് എയ്‌ലിയെന്‍വെയര്‍ എക്‌സ്51.  ഇതൊരു ഗെയിമിംഗ് ലാപ്‌ടോപ്പ് ആണ്.  സ്ഥലപരിമിതി ഒരു പ്രശ്‌നമായവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഗെയിമിംഗ് ലാപ്‌ടോപ്പ് ആണിത്.  കാരണം നിലവിലുള്ളവയില്‍ ഏറ്റവും ചെറിയ ഗെയിമിംഗ് ലാപ്‌ടോപ്പ് എന്ന വിശേഷണത്തിന് ഈ എയ്‌ലിയെന്‍വെയര്‍ ലാപ്‌ടോപ്പ് അര്‍ഹമാണ്.

ഫീച്ചറുകള്‍:

  • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സറുകള്‍ (ഐ3, ഐ5, ഐ7)

  • 8ജിബി വരെയുള്ള റാം

  • എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 545 / 555 ഗ്രാഫിക്‌സ് കാര്‍ഡ്

  • 1 ടിബി ഹാര്‍ഡ് ഡിസ്‌ക്

  • ഡിവിഡി ബര്‍ണര്‍ (ആവശ്യമെങ്കില്‍ ബ്ലൂ-റേയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം)

  • 802.11എന്‍ വൈഫൈ
 

എയ്‌ലിയെന്‍വെയര്‍ അറോറ പോലുള്ള നിരവധി സ്‌റ്റൈലന്‍ ഡെസ്‌ക്ടോപ്പുകള്‍ പുറത്തിറക്കിയിട്ടുള്ള എയ്‌ലിയെന്‍വെയറിന്റെ ഉല്‍പന്നങ്ങളെ സ്റ്റൈലിന്റെ കാര്യത്തില്‍ അങ്ങനെ പെട്ടെന്നൊന്നും ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല.

എകസ്51 ലാപ്‌ടോപ്പില്‍ ഒരേ സമയം സ്റ്റൈലും പ്രവര്‍ത്തന മികവും ഒന്നിക്കുന്നു.  വളരെ ലളിതവും അതേ സമയം ആകര്‍ഷണീയവുമായ ഡിസൈനാണ് ഈ പുതിയ, ചെറിയ ഗെയിമിംഗ് ലാപ്‌ടോപ്പിനുള്ളത്.  വളരെ ഒതുക്കമുള്ള ഡിസൈനും ആണിതിന്.

വെറും മൂന്ന് ഇഞ്ച് വീതിയും ഒരടി നീളവും ആണ് ഈ ചെറിയ ഗെയിമിംഗ് ലാപ്‌ടോപ്പിനുള്ളത്.  എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും ഇതില്‍ ഒരുക്കിയിരിക്കുന്നു.  ഇതിന് വ്യത്യസ്തമായ ലൈറ്റിംഗ് സോണുകളുണ്ട്.  അതുപോലെ വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകലും ഗെയിമുകളും ഉണ്ട്.

എല്ലാം കൂടി അക്ഷരാര്‍ത്ഥത്തില്‍ ഒരു എയ്‌ലിയെന്‍ ലുക്ക് ഉണ്ട് ഈ ഗെയിമിംഗ് ലാപ്‌ടോപ്പിന്.  പെട്ടെന്ന് കാണുമ്പോള്‍ ഇത് എക്‌സ്‌ബോക്‌സ് ഗെയിമിംഗ് കണ്‍സോളിനെ ഓര്‍മിപ്പിക്കും.  എന്നാല്‍ പ്രവര്‍ത്തനക്ഷമതയുടെ കാര്യം വരുമ്പോള്‍ ഒരു കണ്‍സോളും പിസിയും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കുമല്ലോ.

ഐ3, ഐ5, ഐ7 എന്നിങ്ങനെ ഇന്റലിന്റെ രണ്ടാം തലമുറയില്‍ നിന്നും ഇഷ്ടമുള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉറപ്പാക്കാം എക്‌സ്51 ലാപ്‌ടോപ്പിന്.  കൂടുതലാളുകലും ഐ7 പ്രോസസ്സരായിരിക്കും തിരഞ്ഞെടുക്കുക.  ഇതിന്‍രെ സിസ്റ്റം മെമ്മറി 8 ജിബിയാണ്.

ശക്തമായ എന്‍വിഡിയ ഗ്രാഫിക്‌സ് കാര്‍ഡിന്റെ സപ്പോര്‍ട്ടും കൂടിയാകുമ്പോള്‍ ഇതൊരു മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പ് എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമാകുന്നു.  ഗ്രാഫിക്‌സ് കാര്‍ഡ് എന്‍വിഡിയയുടെ ജിടിഎക്‌സ് 545 അല്ലെങ്കില്‍ ജിടിഎക്‌സ് 555 എന്നിവയിലേതെങ്കിലും ഒന്ന് ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.

ഇതില്‍ ഉള്ള ഒപ്റ്റിക്കല്‍ ഡ്രൈവ് ഡിവിഡിയാണ്.  എന്നാല്‍ ആവശ്യമെങ്കില്‍ ഇത് ബ്ലൂ-റോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

40,000 രൂപയോളം ആണ് എയ്‌ലിയെന്‍വെയര്‍ എക്‌സ്51 ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ ഏകദേശ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot