ഓള്‍ ഇന്‍ വണ്‍ പിസിയും സാധാരണ കമ്പ്യൂട്ടറും തമ്മില്‍ എന്ത് വ്യത്യാസം?

Posted By: Vivek

ഇന്നിപ്പോള്‍ പിസികളെ രണ്ടായി തിരിയ്ക്കാം. ഒന്ന് നമ്മുടെ സാധാരണ ഡെസ്‌ക്ടോപ്പ്. രണ്ടാമത്തേത് ഓള്‍ ഇന്‍ വണ്‍ പിസി. ഉപയോഗത്തിലെ വ്യത്യാസവും, ഘടനയിലെ അത്ഭുതകരമായ മാറ്റവുമാണ് ഓള്‍ ഇന്‍ വണ്‍ പിസിയെ സാധാരണ ഡെസ്‌ക്ടോപ്പല്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഇവയുടെ ഗുണങ്ങളും ദോഷങ്ങളും ഒന്ന് താരതമ്യപ്പെടുത്തി നോക്കിയാലേ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധയില്‍ വരൂ. എന്നിട്ട് തീരുമാനിയ്ക്കാം ഏത് വാങ്ങണം എന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓള്‍ -ഇന്‍- വണ്‍

ഒരു ഓള്‍ ഇന്‍ വണ്‍ പിസിയില്‍ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റും, മോണിട്ടറും എല്ലാം ഒരുമിച്ച് ഒറ്റ രൂപകല്പനയാണ്. അതായത് കമ്പ്യൂട്ടറ് മൊത്തത്തില്‍ ഒരു മോണിട്ടറിന്റെ അത്രയേയുള്ളു.

 • സിഡി/ഡിവിഡി/ബ്ലൂറേ ഡ്രൈവ്
 • ടച്ച്‌സ്‌ക്രീന്‍
 • 4+ യുഎസ്ബി 2.0 പോര്‍ട്ടുകള്‍
 • വയര്‍ലെസ് കണക്ടിവിറ്റി

 

ഓള്‍- ഇന്‍ -വണ്‍ - മേന്മകള്‍

 • ഡെസ്‌ക്ടോപ്പിനെ അപേക്ഷിച്ച് ധാരാളം സ്ഥലം ലാഭിയ്ക്കാം.
 • വേണ്ടതെല്ലാം ഒരുമിച്ച്
 • കീബോര്‍ഡം, മൗസുമില്ലാതെ നിയന്ത്രിയ്ക്കാന്‍ സാധിയ്്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

 

 

ഓള്‍- ഇന്‍ -വണ്‍ - പോരായ്മകള്‍

 • ഉള്ളിലെ ഘടകങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനോ, വര്‍ദ്ധിപ്പിയ്ക്കുന്നതിനോ വഴികളില്ല
 • ഏതെങ്കിലും ഭാഗത്തിന് തകരാറ് സംഭവിച്ചാല്‍ മാറ്റി വയ്ക്കാന്‍ അല്പം ബുദ്ധിമുട്ടാണ്.
 • ഡെസ്‌ക്ടോപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വിലയാകും.

 

 

 

ഡെസ്‌ക്ടോപ്പ് പിസി

ഒരു സാധാരണ ഡെസ്‌ക്ടോപ്പ് പിസിയില്‍ മോണിട്ടറും, സിപിയുവും എല്ലാം വെവ്വേറെയാണ്. മാത്രമല്ല കീബോര്‍ഡും, മൗസും ഉപയോഗിച്ചാണ് ഇതിനെ നിയന്ത്രിയ്ക്കുന്നത്.

 

 

ഡെസ്‌ക്ടോപ്പ് പിസി - മേന്മകള്‍

 • ഒരു ഓള്‍-ഇന്‍-വണ്‍-ന്റെ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു ഡെസ്‌ക്ടോപ്പ് വാങ്ങാം.
 • കാറ്റ് കടന്നു പോകാന്‍ ഏറെ സംവിധാനങ്ങള്‍. ലാപ്ടോപ്പിന്റെയും, ഓള്‍-ഇന്‍-വണ്‍-ന്റെയും ഒന്നും അത്ര ചൂടാകില്ല.
 • അനുബന്ധ ഉപകരണങ്ങളും, ഭാഗങ്ങളുമെല്ലാം എങ്ങനെ വേണമെങ്കിലും മാറ്റാം.

 

 

ഡെസ്‌ക്ടോപ്പ് പിസി - പോരായ്മകള്‍

 • കുറേ സ്ഥലം വേണം
 • വൃത്തിയാക്കാന്‍ സമയം ഏറെ വേണം
 • ഓരോ ഭാഗങ്ങളായി വാങ്ങാന്‍ സമയവും, അറിവും വേണം

 

 

ഏത് വാങ്ങാം ?

 

ഉപയോഗിയ്ക്കാനുള്ള സൗകര്യവും, ഭാഗങ്ങള്‍ ആവശ്യാനുസരണം മാറ്റാനും ക്രമീകരിയ്ക്കാനുമുള്ള സൗകര്യങ്ങളും ഡെസ്‌ക്ടോപ്പിനെ പ്രഫഷണല്‍, ഗെയിമിംഗ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു.


എവിടെയും ഒതുക്കി വയ്ക്കാവുന്ന ഓള്‍-ഇന്‍-വണ്‍ പിസി സ്വകാര്യ, ഓഫീസ് ആവശ്യങ്ങള്‍ക്ക്് ഉപകരിയ്ക്കും. ഇന്റര്‍നെറ്റ് ഉപയോഗം, വിനോദം, വേര്‍്ഡ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ഈ കമ്പ്യൂട്ടര്‍ ഏറെ ഉപകാരപ്പെടും. സ്ഥലം ലാഭിയ്ക്കാമെന്നതാണ് ഏറ്റവും വലിയ ഗുണം.

കൂടുതല്‍ കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot