Home
Computer

ഇപ്പോഴാണ് ബെസ്റ്റ് ടൈം.! ലാപ്‌ടോപ്പ് ചുളുവിലക്ക് കൈക്കലാക്കാം

പഠനമായാലും ജോലിയായാലും ഇപ്പോൾ ലാപ്‌ടോപ്പ് നിർബന്ധമുള്ള കാലമാണ്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഒരാൾക്ക് തുടർ പഠനത്തിന് ലാപ്‌ടോപ്പ് അനിവാര്യമായിട്ടുണ്ട്. അതുകൊണ്ടു തന്നെ സർക്കാറിന്റെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സപ്പോർട്ട് ലഭിക്കുന്നുണ്ട്. ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് നിരവധി സ്‌കീമുകൾ സർക്കാർ നൽകുന്നുണ്ട്. എന്നാൽ നല്ലൊരു ലാപ്‌ടോപ്പ് തിരഞ്ഞെടുക്കലാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. ഓരോരുത്തരും അവരുടെ പർപസ് അനുസരിച്ചായിരിക്കും ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുക. എന്നാൽ വിലകുറഞ്ഞ് ലാപ്‌ടോപ്പ് സ്വന്തമാക്കാൻ നോക്കുന്നവരാണെങ്കിൽ നിങ്ങൾക്കായി മികച്ച അവസരം ഒരുക്കുകയാണ് ആമസോൺ. 'ലാപ്‌ടോപ്പ് സെയിൽ' എന്ന പേരിൽ തുടങ്ങിയ ഓഫർ മാർച്ച് എട്ട് വരെ നീണ്ടുനിൽക്കും. തന്ത്രപരമായി നീങ്ങിയാൽ ഈ ഓഫർ സമയത്ത് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള കിടിലൻ ലാപ്‌ടോപ്പ് സ്വന്തമാക്കാവുന്നതാണ്.

HP, ASUS, Lenovo , Dell, Acer തുടങ്ങിയ കമ്പനികളുടെ ലാപ്‌ടോപ്പുകൾ വൻ ഡിസ്‌കൗണ്ടിലാണ് വിൽപ്പന നടത്തുന്നത്. 12,790 രൂപ മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. AXL VayuBook ലാപ്‌ടോപ്പ് ഇപ്പോൾ 12,890 രൂപക്കാണ് വിൽക്കുന്നത്. 14.1 ഇഞ്ചിന്റെ FHD IPS ഡിസ്‌പ്ലേ നൽകിയ ഈ ലാപ്‌ടോപ്പിന് 4GB റാമും,128GB എസ്എസ്ഡിയുമുണ്ട്.

ലാപ്‌ടോപ്പ് ചുളുവിലക്ക് കൈക്കലാക്കാം

HP 15s, 12th Gen Intel Core i3 ലാപ്‌ടോപ്പിനും ഓഫറുണ്ട്. ഈ ലാപ്‌ടോപ്പ് 20 ശതമാനം ഓഫർ നിരക്കിൽ ലഭ്യമാവും. 36,900 രൂപ നൽകിയാൽ ഈ ലാപ്‌ടോപ് സ്വന്തമാക്കാവുന്നതാണ്. Dell Inspiron 3530 Thin & Light ലാപ്‌ടോപ്പും മികച്ച ഡീലിൽ ലഭിക്കും.

ലാപ്‌ടോപ്പ് ചുളുവിലക്ക് കൈക്കലാക്കാം

HP 15s Intel Core i5 ലാപ് 48,200 രൂപക്ക് വാങ്ങാൻ കഴിയും. 29 ശതമാനമാണ് ഇതിന്റെ ഓഫർ നിരക്ക്. ലെനോവോയുടെ Idea-Pad ന് 37 ശതമാനം വരെ ഓഫറുണ്ട്. 36,990 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്.

ലാപ്‌ടോപ്പ് ചുളുവിലക്ക് കൈക്കലാക്കാം

മിഡ്‌റേഞ്ച് ലാപുകൾ മാത്രമല്ല, പ്രീമിയം ലാപ്‌ടോപ്പുകളും ഓഫറിൽ ലഭിക്കുന്നുണ്ട്. Microsoft New Surface Pro (11th Edition) 1,31,990 രൂപക്ക് വാങ്ങാൻ കഴിയും. നിലവിൽ രണ്ട് ശതമാനം മാത്രമാണ് ഓഫർ ഇട്ടിരിക്കുന്നതെങ്കിലും ബാങ്ക് ഓഫർ കൂടി വരുമ്പോൾ നല്ലൊരു തുക കുറഞ്ഞ് കിട്ടും.

ലെനോവോയുടെ IdeaPad Proക്ക് 26 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. 1,07,990 രൂപക്ക് ഈ കിടിലൻ ലാപ്‌ടോപ്പ് സ്വന്തമാക്കാവുന്നതാണ്. കമ്പനി ഡിസ്‌കൗണ്ടിന് പുറമെ നിരവധി ബാങ്ക് ഓഫറുകളും നിലനിൽക്കുന്നുണ്ട്. മുകളിൽ പറഞ്ഞവ കൂടാതെ നിരവധി ലാപുകൾ ഓഫർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ സന്ദർശിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Amazon India is hosting a Laptop Days sale, offering massive discounts on laptops from top brands like HP, ASUS, Lenovo, Dell, and Acer. Laptops are available starting at just Rs. 12,790, providing great deals for buyers. The sale will run until March 8, giving shoppers plenty of time to grab these offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X