ആമസോണ്‍ കിന്റില്‍ ഫയര്‍, നൂക്ക് ടാബ്‌ലറ്റുകള്‍

By Shabnam Aarif
|
ആമസോണ്‍ കിന്റില്‍ ഫയര്‍, നൂക്ക് ടാബ്‌ലറ്റുകള്‍

ഇതു വരെ ഇറങ്ങിയ ടാബ്‌ലറ്റുകളൊന്നും തന്നെ ആപ്പിളിന്റെ ഐപാഡിനെ വെല്ലാന്‍ മാത്രം മികച്ചവയായിരുന്നില്ല.  എന്നാല്‍ ആമസോണിന്റെ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റ് ആപ്പിള്‍ ഐപാഡിന് ഒരു ഭീഷണിയാകും എന്നാണ് കരുതപ്പെടുന്നത്.  അതേ,മയം കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന് ഭീഷണിയായി ഒരു ടാബ്‌ലറ്റും എത്തിയിരിക്കുന്നു.  ബാണ്‍സ് ഏന്റ് നോബിളിന്റെ നൂക്ക് ടാബ്‌ലറ്റ് ആണിത്. രണ്ടും ഒന്നിനൊന്ന് മെച്ചമാണെന്ന് അവയുടെ ഫീച്ചറുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

കിന്റില്‍ ഫയറിന്റെ ഫീച്ചറുകള്‍:

 
  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 190 എംഎം നീളം, 120 എംഎം വീതി, 11.4 എംഎം കട്ടി

  • ഭാരം 413 ഗ്രാം

  • 7 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 1024 x 600 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ എ9 ഒഎംഎപി4 പ്രോസസ്സര്‍

  • 512 എംബി റാം

  • 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • വെബ് ബ്രൗസിംഗിന് എച്ച്ടിഎംഎല്‍ സപ്പോര്‍ട്ട്

  • സ്റ്റീരിയോ സ്പീക്കറുകള്‍

  • വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • 3.5 എംഎം ഓഡിയോ ജാക്ക്
 

നൂക്ക് ടാബ്‌ലറ്റിന്റെ ഫീച്ചറുകള്‍:

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 205 എംഎം നീളം, 127 എംഎം വീതി, 12.2 എംഎം കട്ടി

  • ഭാരം 400 ഗ്രാം

  • 7 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 1024 x 600 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • പിഡബ്ല്യുഇആര്‍വിആര്‍ എസ്ജിഎക്‌സ്540 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്

  • സ്‌റ്റേക്കഡ് ഫ്ലാഷ് 16 ജിബി ഇഎംഎംസി റോം

  • 11 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി

  • മൈക്രോഎസ്ഡിഎച്ച്‌സി മെമ്മറി കാര്‍ഡ് വഴി മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

  • ആക്‌സലറോമീറ്റര്‍

  • വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • 3.5 എംഎം ഓഡിയോ ജാക്ക്
ഡിസൈനിന്റെയും കാഴ്ചയിലെ ആകര്‍ഷണീയതയുടെയും കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് നൂക്ക് ടാബ്‌ലറ്റ് ആണ്.  എന്നാല്‍ കിന്റില്‍ ഫയറും ഒട്ടും പിന്നിലല്ല.  ഇരു ടാബ്‌ലറ്റുകള്‍ക്കും 7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേകളാണുള്ളത്.  ഡിസ്‌പ്ലേ റെസൊലൂഷനും ഒന്നാണ്.

എന്നാല്‍ വിവിഡ്‌വ്യൂ സപ്പോര്‍ട്ട് ഉള്ള നൂക്ക് ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേയാണ് കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേയെക്കാളും മികച്ചത്.  മെമ്മറിയുടെ കാര്യത്തിലും നൂക്ക് ടാബ്‌ലറ്റിന് വ്യക്തമായ മേല്‍ക്കൈ കാണാം.  11 ജിബി സ്റ്റോറേജും 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുമുള്ള സൗകര്യം ഇതില്‍ ഉള്ളപ്പോള്‍, മെമ്മറി ഉയര്‍ത്താനുള്ള സംവിധാനമില്ലാത്ത കിന്റില്‍ ഫയര്‍ ടാബ്‌ലറ്റില്‍ വെറും 8 ജിബി മെമ്മറി മാത്രമേയുള്ളൂ.

13,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് ഇരു ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെയൂം വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X