ആമസോണ്‍ ഇന്ത്യയില്‍ കിന്‍ഡില്‍ സ്‌റ്റോര്‍ തുടങ്ങി

By Super
|
ആമസോണ്‍ ഇന്ത്യയില്‍ കിന്‍ഡില്‍ സ്‌റ്റോര്‍ തുടങ്ങി

ആമസോണ്‍ കിന്‍ഡില്‍ സ്‌റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചു. www.amazon.com/kindlestoreindia എന്ന വെബ്‌സൈറ്റ് വഴിയാണ് കിന്‍ഡില്‍ ഇ-ബുക്ക് റീഡറും ഇ-ബുക്കുകളും വാങ്ങാനാകുക. കിന്‍ഡില്‍ സ്റ്റോറില്‍ ലക്ഷക്കണക്കിന് ഇബുക്കുകള്‍ ഇപ്പോള്‍ വില്പനക്കെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയാണ് ഇവയ്ക്ക് ഈടാക്കുന്നത്.

ക്രോമ റീട്ടെയില്‍ സ്‌റ്റോര്‍ വഴി ഇ-ബുക്ക് റീഡര്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാനാകും. ക്രോമ സ്‌റ്റോര്‍ വിവരങ്ങള്‍ കിന്‍ഡില്‍ സ്‌റ്റോര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 6,999 രൂപയാണ് ഇ-റീഡറിന് വില. 6 ഇഞ്ച്് ഇ-ഇങ്ക് ഡിസ്‌പ്ലെയുള്ള കിന്‍ഡില്‍ റീഡറില്‍ 1,400 പുസ്തകങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. 170 ഗ്രാം ആണ് ഇതിന്റെ ഭാരം.

 

ഐപാഡ്, ഐപോഡ് ടച്ച്, ഐഫോണ്‍, മാക്, പിസി, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും കിന്‍ഡില്‍ സ്‌റ്റോര്‍ വഴി പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ചില ഇ-ബുക്കുകള്‍ സൗജന്യനിരക്കിലും ആമസോണ്‍ കിന്‍ഡില്‍ സ്‌റ്റോര്‍ ലഭ്യമാക്കുന്നുണ്ട്.

എഴുത്തുകാര്‍ക്കും ആമസോണ്‍ ഇപ്പോള്‍ അവസരം നല്‍കുന്നുണ്ട്. സ്വതന്ത്ര എഴുത്തുകാര്‍, പ്രസാധകര്‍ എന്നിവര്‍ക്ക് അവരുടെ പ്രസിദ്ധീകരണം കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിംഗ് എന്ന പദ്ധതിയിലൂടെ വില്പനക്കെത്തിക്കാം.

ഇ-ബുക്ക്, ഇ-റീഡര്‍ വിപണിയിലെ പ്രമുഖരായ ആമസോണ്‍ ഇന്ത്യയില്‍ ഇതാദ്യമായാണ് നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വായനാശീലം കമ്പനിക്ക് ഇവിടെ ഏറെ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.കിന്‍ഡില്‍ ഇ-റീഡര്‍ സവിശേഷതകള്‍

  • 6 ഇഞ്ച് ഇ-ഇങ്ക് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 600x800 പിക്‌സല്‍ റെസലൂഷന്‍

  • 2 ജിബി ഇന്റേണല്‍ മെമ്മറി

  • pdf, txt, mobi, doc,html ഉള്‍പ്പടെ ഏഴ് ഡോക്യുമെന്റ് ഫോര്‍മാറ്റുകളെ പിന്തുണക്കും

  • mp3, audible, AA, AA+ ഓഡിയോ ഫോര്‍മാറ്റുകള്‍

  • jpeg, png, gif, bmp ഇമേജ് ഫോര്‍മാറ്റുകള്‍

  • വൈഫൈ കണക്റ്റിവിറ്റി
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X