ഒരു ലാപ്ടോപ്പ് വാങ്ങാൻ ആലോചനയുണ്ടോ? ആമസോൺ സെയിലിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്ന ലാപ്ടോപ്പുകൾ ഇതാ
ആമസോണിൽ പ്രീമിയം ഇലക്‌ട്രോണിക്‌സ് ഡേയ്‌സ്' വിൽപ്പന മികച്ച രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രീമിയം ഉൽപ്പന്നങ്ങൾക്ക് മികച്ച ഡീലുകളും ഡിസ്കൗണ്ട് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. ലാപ്‌ടോപ്പുകൾ, വെയറബിൾസ്, ഹെഡ്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ക്യാമറകൾ, സ്പീക്കറുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്ക് പ്രീമിയം ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്.
പഠന ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ഗെയിമിങ്, ജോലി സംബന്ധമായ ആവശ്യങ്ങൾക്കായും ഒരു ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് ആമസോൺ പ്രീമിയം ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിൽ. കാരണം മിതമായ നിരക്കിൽ ജനപ്രിയ ബ്രാൻഡുകളുടെ പ്രീമിയം ലാപ്‌ടോപ്പുകൾ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്.

എച്ച്പി, ഏസർ, അസ്യൂസ്, ഡെൽ തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം പ്രീമിയം ലാപ്ടോപ്പുകൾ ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകളോടെ ആമസോൺ പ്രീമിയം ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിൽ ലഭ്യമാക്കിയിരിക്കുന്നു. 2023 മാർച്ച് 26 വരെ ആണ് ഈ ഓഫർ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിൽ ഡിസ്കൗണ്ട് വലയിൽ ലഭ്യമാകുന്ന ചില ലാപ്ടോപ്പുകൾ പരിചയപ്പെടാം.
എച്ച്‌പി വിക്ടസ് ഗെയിമിംഗ് ലാപ്‌ടോപ്പ് (HP Victus Gaming laptop): 52990 രൂപ വിലയിലാണ് ഈ 16.1 ഇഞ്ച് ഗെയിമിംഗ് ലാപ്‌ടോപ്പ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എഎംഡി റേഡിയൻ 5 5600 പ്രൊസസർ, ശക്തമായ എഎംഡി റേഡിയൻ ഗ്രാഫിക്സ്, ഉയർന്ന റെസല്യൂഷൻ ഡിസ്‌പ്ലേ, നവീകരിച്ച കൂളിംഗ് സിസ്റ്റം തുടങ്ങി മികച്ച സ്പെസിഫിക്കേഷനുകൾ ഇതിലുണ്ട്.
ഡെൽ വോസ്ട്രോ 3420 12ജെൻ(Dell Vostro 3420 12th Gen) ലാപ്ടോപ്പ്: 5599 രൂപയ്ക്കാണ് ഈ ലാപ്ടോപ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 12ജെൻ ഇന്റൽ കോർ ഐ5 പ്രോസസർ കരുത്ത്, ഡെൽ കംഫർട്ട് വ്യൂ സോഫ്‌റ്റ്‌വെയർ സാങ്കേതികവിദ്യ, വലിയ ടച്ച്‌പാഡുള്ള വലിയ കീബോർഡ്, ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷൻ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

അസ്യൂസ് റോഗ് സ്ട്രിക്സ് ജി17(ASUS ROG Strix G17) ഗെയിമിംഗ് ലാപ്‌ടോപ്പ്: 85,990 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എഎംഡി റെയ്സൻ 7 4800H മൊബൈൽ പ്രോസസർ, 17.3 ഇഞ്ച് ഡിസ്‌പ്ലേ, ആർടിഎക്സ് 3050 ടിi 4ജിബി ഗ്രാഫിക്സ്, തുടങ്ങിയ മികച്ച സ്പെസിഫിക്കേഷനുകൾ ഈ ലാപ്ടോപ്പിലുണ്ട്.
ലെനോവോ ഐഡിയപാഡ് 3(Lenovo IdeaPad 3): 37426 രൂപ എന്ന താങ്ങാനാകുന്ന വിലയിലാണ് ഈ ലാപ്ടോപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 11 ജെൻ ഇന്റൽ കോർ ഐ3 പ്രോസസർ കരുത്ത്, 15.6 ഇഞ്ച് ഡിസ്‌പ്ലേ, 7 മണിക്കൂർവരെ ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്ന 45Wh ബാറ്ററി തുടങ്ങിയ സ്പെസിഫിക്കേഷനുകളോടെയാണ് ഈ ലാപ്ടോപ്പ് എത്തുന്നത്.

ഏസർ നിട്രോ ഗെയിമിംഗ് ലാപ്‌ടോപ്പ് ( Acer Nitro Gaming laptop ): 77,990 രൂപ വിലയിലാണ് ഈ ഏസർ ലാപ്ടോപ്പ് ആമസോൺ പ്രീമിയം ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗെയിമിംഗിനുള്ള മികച്ച ഓപ്ഷനുകളിലൊന്നായിട്ടാണ് ഏസർ നിട്രോ ലാപ്‌ടോപ്പ് വിലയിരുത്തപ്പെടുന്നത്.
12 ജെൻ ഇന്റൽ കോർ ഐ512500H പ്രോസസർ കരുത്തിലാണ് ഈ ലാപ്ടോപ്പ് എത്തുന്നത്. വേഗതയേറിയ 144Hz റിഫ്രഷ്റേറ്റ്, ഡ്യുവൽ 2W സ്പീക്കർ, ഡ്യുവൽ-ഫാൻ കൂളിംഗ്, ഡ്യുവൽ ഇൻടേക്കുകൾ, ക്വാഡ്-എക്‌സ്‌ഹോസ്റ്റ് പോർട്ട് തുടങ്ങിയ മികച്ച സ്പെസിഫിക്കേഷനുകളാണ് ഈ ലാപ്ടോപ്പിൽ നൽകിയിരിക്കുന്നത്. അതിനാൽത്തന്നെ ഗെയിമുകൾ മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കും.


Click it and Unblock the Notifications








