പുതിയ കിന്‍ഡില്‍ ഫയറുമായി ആമസോണ്‍

Posted By: Staff

പുതിയ കിന്‍ഡില്‍ ഫയറുമായി ആമസോണ്‍

കിന്‍ഡില്‍ ഫയര്‍ ശ്രേണിയിലേക്ക് പുതിയൊരു ടാബ്‌ലറ്റിനെ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആമസോണെന്ന് റിപ്പോര്‍ട്ട്.  ഒരു ചേസിസ് (പുറംചട്ട) നിര്‍മ്മാണ കമ്പനിക്ക് ആമസോണില്‍ നിന്നും ടാബ്‌ലറ്റിനായുള്ള ഓര്‍ഡര്‍ ലഭിച്ചതില്‍ നിന്നാണ് പുതിയ കിന്‍ഡില്‍ ഫയര്‍ വേര്‍ഷന്‍ ആമസോണിന്റെ ലാബില്‍ തയ്യാറെടുക്കുന്നതായ വിവരങ്ങള്‍ ലഭിച്ചത്. കാച്ചര്‍ ടെക്‌നോളജിയ്ക്കാണ് ഈ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

9 അല്ലെങ്കില്‍ 10 ഇഞ്ച് സ്‌ക്രീന്‍ വലുപ്പം പുതിയ മോഡലില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏത് വലുപ്പത്തിലുള്ള ചേസിസിനാണ് ആമസോണ്‍ ഓര്‍ഡര്‍ നല്‍കിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്‍വിദിയ ക്വാഡ് കോര്‍ ടെഗ്ര 3 ചിപ്‌സെറ്റാണ് ഇതിലുള്‍പ്പെടുക. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതിയ ടാബ്‌ലറ്റിനെ ആമസോണ്‍ അവതരിപ്പിക്കുമെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വിലക്കുറവിനൊപ്പം മികച്ച പ്രത്യേകതകളുമായെത്തിയ കിന്‍ഡില്‍ ഫയറിന്റെ മുന്‍ വേര്‍ഷന് ഹോളിഡേ സീസണില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഐപാഡ് കില്ലര്‍ എന്ന വിശേഷണവുമായെത്തിയിട്ടും ഐപാഡിനോട് പൊരുതാന്‍ തക്കവണ്ണം വിപണി പിന്തുണ ഇതിന് ലഭിച്ചിരുന്നില്ല. ഹോളിഡേ സീസണില്‍ ഓരോ ആഴ്ചയും 10 ലക്ഷം കിന്‍ഡില്‍ ഫയര്‍ യൂണിറ്റുകളാണ് ആമസോണ്‍ വിറ്റത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot