അമിഗ പവര്‍പിസി പേഴ്‌സണല്‍ കമ്പ്യൂട്ടറുമായെത്തുന്നു

Posted By: Staff

അമിഗ പവര്‍പിസി പേഴ്‌സണല്‍ കമ്പ്യൂട്ടറുമായെത്തുന്നു

മികച്ചതും വ്യത്യസ്തവുമായ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു തരംഗം സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ് അമിഗ. ഈ മാസം നടന്ന അമിവെസ്റ്റ് 2011 പരിപാടിയില്‍ വെച്ച് ഒരു പവര്‍പിസി ആര്‍ക്കിടെക്ച്ചറായ അമിഗവണ്‍ എക്‌സ്1000 കമ്പ്യൂട്ടര്‍, അമിഗ നെറ്റ്ബുക്ക് എന്നിവയെ കുറിച്ചുള്ള പ്രഖ്യാപനം നടന്നു.

എക്‌സ്1000ന്റെ വരവോടെ, മാകിനു പുറമെ അല്ലെങ്കില്‍ ആപ്പിള്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഐഓപറേറ്റിംഗ് സിസ്റ്റം ഉപകരണമായി എക്‌സ്1000. പിഎ സെമി പവര്‍പിസി പ്രോസസ്സറിനൊപ്പം, സേന കോ-പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ അമിഗഒഎസ്4 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

എ-എയോണ്‍ ടെക്‌നോളജി സിവിബിഎയുടേയും ഹൈപിരിയണ്‍ എന്റര്‍ടെയിന്‍മെന്റിന്റെയും കൂട്ടുകെട്ടിന്റെ ഫലമായ അമിഗവണ്‍ എക്‌സ്1000ന്റെ വിതരണാധികാരം അമികിറ്റിനാണ്. ഇതുവരെ ഇറങ്ങിയിട്ടുള്ള അമിഗ കമ്പ്യൂട്ടറുകളില്‍ വെച്ച് ഏറ്റവും ഹൈ-ടെക്കും, വേഗത കൂടിയതുമാണ് അമിഗവണ്‍ എക്‌സ്1000.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ കൂട്ടത്തില്‍ ഒരു തരംഗം തന്നെ സൃഷ്ടിക്കാന്‍ പോകുന്ന അമിഗവണ്‍ എക്‌സ്1000ന്റെ വില അല്‍പം ഉയര്‍ന്നതാണ്. 1,31,035 രൂപയോളമാണ് ഇതിന്റെ വില. വില്‍പന നികുതി, അമിഗ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ലൈസന്‍സ് ചാര്‍ജ് തുടങ്ങിയ അധിക ചെലവുകള്‍ ഉള്‍പ്പെടാതെയുള്ള വിലയാണിത്.

ഇതിന്റെ ഹാര്‍ഡ് വെയറുകളില്‍. കറുപ്പു നിറത്തിലോ, വെള്ള നിറത്തിലോ ഉള്ളബോയിംദ് ബോള്‍,നെമോ മോഡല്‍ മതര്‍ബോര്‍ഡ്, 1 ജിബി റാം, 500 ജിബി ഹാര്‍ഡ് ഡിസ്‌ക്, റേഡിയോണ്‍ എച്ച്ഡി4650 ഗ്രാഫിക്‌സ് കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഡ്യുവല്‍ ബൂട്ടിംഗ് കോണ്‍ഫിഗറേഷനുള്ള പ്രീ-ഇന്‍സ്റ്റോള്‍ഡ് ഡെബിയന്‍ സ്‌ക്വീസ് അധികമായുണ്ട് ഈ സൂപ്പര്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍. ക്രിസ്മസോടെ അമിഗവണ്‍ എക്‌സ്1000 എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോര്‍ട്ടുകളുടേയും, കണക്റ്ററുകളുടേയും ഒരു നിര തന്നെയുണ്ട് അമിഗവണ്‍ എക്‌സ്1000ല്‍.

അമിഗ ഒഎസ്4 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍പിസി ആര്‍ക്കിടെക്ച്ചറുള്ള നെറ്റ്ബുക്ക് ആണ് അമിഗവണ്‍ എക്‌സ്1000നൊപ്പം പുറത്തിറക്കിയിരിക്കുന്നത്. 2012 പകുതിയോടെ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ നെറ്റ്ബുക്കിന്റെ വില 14,623 മുതല്‍ 24,372 രൂപ വരെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot