പോര്‍ട്ടബിള്‍ ഗെയിമിംഗ് ലാപ്‌ടോപ്പുമായി തോഷിബ

Posted By:

പോര്‍ട്ടബിള്‍ ഗെയിമിംഗ് ലാപ്‌ടോപ്പുമായി തോഷിബ

ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ പലതും വിപണിയിലെത്തുന്നുണ്ട്. എന്നാല്‍ ഇവയ്ക്കുള്ള ഒരു പ്രശ്‌നം, ഇവയുടെ വലിപ്പം കൂടുതലായിരിക്കും.  അതുവഴി ഭാരവും കൂടിയെന്നിരിക്കും.  ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ടെ മികവിനു മാത്രം പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ് ഇത്.  തോഷിബ പുതുതായി പുറത്തിറക്കുന്ന മെയിമിംഗ് ലാപ്‌ടോപ്പ് ആണ് സാറ്റലൈറ്റ് പി755 ലാപ്‌ടോപ്പ്.

ഫീച്ചറുകള്‍:

 • ഇന്റല്‍ കോര്‍ ഐ5-2410 എം പ്രോസസ്സര്‍

 • 2.3 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • 6 ജിബി റാം

 • എന്‍വിഡിയ ജിഫോഴ്‌സ് 3410 ഗ്രാഫിക്‌സ് കാര്‍ഡ്

 • 15.6 ഇഞ്ച് ഡിസ്‌പ്ലേ

 • 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • പൂര്‍ണ്ണ കീപാഡ്

 • ട്രാക്ക്പാഡ്

 • ബ്ലൂ-റേ ഡ്രൈവ്

 • എന്‍വിഡിയ 3ഡി വിഷന്‍

 • ഹാര്‍മന്‍ കാര്‍ഡൊണ്‍ സ്പീക്കറുകള്‍

 • മികച്ച് ബാറ്ററി ലൈഫ്

 • 2.6 കിലോഗ്രാം ഭാരം

 • 380 എംഎം വീതിയും, 254 എംഎം ഉയരവും
തോഷിബ സാറ്റലൈറ്റ് പി755 ലാപ്‌ടോപ്പിന്റെ ഡിസൈന് പി770 ലാപ്‌ടോപ്പുമായി സാമ്യം കാണാം.  കൊണ്ടു നടക്കാന്‍ എളുപ്പമുള്ള ഒരു ഗെയിമിംഗ് ലാപ്‌ടോപ്പ് ആണിത്.  ടൈപ്പിംഗ് എളുപ്പമാക്കും വിധം കീകള്‍ക്കിടയില്‍ സ്ഥലം നല്‍കി കൊണ്ടാണ് ഇതിന്റെ കീബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇതിന്റെ ട്രാക്ക് പാഡ് മള്‍ട്ടി ടച്ച് സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത് ഒരു പോരായ്മയായി തോന്നാം.  ഈ ലാപ്‌ടോപ്പിന്റെ സ്പീക്കര്‍ മികച്ചതാണ്.  ഇതിന്റെ സ്‌ക്രീന്‍ എച്ച്ഡി അല്ല.  എന്നാല്‍ ബ്ലൂ-റേ ഡ്രൈവിന്റെ സാന്നിധ്യം ഈ പോരായ്മ ഒരു പരിധി വരെ ഇല്ലാതാക്കും.  എന്‍വിഡിയ 3ഡി വിഷന്‍ മികച്ച 3ഡി അനുഭവം ഉറപ്പാക്കുന്നു.

45,000 രൂപയോളം ആണ് തോഷിബ സാറ്റലൈറ്റ് പി755 ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot