ടാബ്‌ലറ്റ് വിപണിയില്‍ കത്തി പടരാന്‍ കിന്റില്‍ ഫയര്‍ എത്തുന്നു

Posted By:

ടാബ്‌ലറ്റ് വിപണിയില്‍ കത്തി പടരാന്‍ കിന്റില്‍ ഫയര്‍ എത്തുന്നു

ആമസോണ്‍ കിന്റില്‍ ടാബ്‌ലറ്റുകളിലെ ഏറ്റവും പുതിയ മോഡല്‍ ആണ് കിന്റില്‍ ഫയര്‍ ടാബ്‌ലറ്റ്.  നിരവധി മികച്ച ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ഉള്‍ക്കൊള്ളുന്ന ഈ പുതിയ ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനക്ഷമത നേരത്തെയിറങ്ങിയ മോഡലില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളതാണ്.

വിലയും വളരെ ആകര്‍ഷണീയമാണ് എന്നത് ആമസോണ്‍ കിന്റില്‍ ഫയറിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.  പുതിയ ആപ്ലിക്കേഷനുകളും, ഗെയിമുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് കൂടുതല്‍ ആളുകളെ ഇവയിലേക്കും കൊണ്ടു വരും.  ആയിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്നും ഡെയിമുകളില്‍ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാന്‍ ഈ പുതിയ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റില്‍ സാധിക്കും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ബില്‍ട്ട് ഇന്‍ ആപ്ലിക്കേഷനുകള്‍ ഉള്ളതുകൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗും ഇതില്‍ വളരെ സുഗമമാണ്.  ഇഎ, സിന്‍ഗ, ഗെയിംലോഫ്റ്റ് എന്നീ പ്രശസ്ത ഗെയിം നിര്‍മ്മാതാക്കളുടെ ഗെയിമുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

ആമസോണിന്റെ വണ്‍-ക്ലിക്ക് പേയ്‌മെന്റ് ഫീച്ചറു വഴി എളുപ്പത്തില്‍ ഗെയിമുകളും, ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ കഴിയും.  ഒരൊറ്റ തവണത്തെ രജിസ്‌ട്രേഷന്‍ മാത്രം മതി ഇതിന് എന്നതും ശ്രദ്ദേയനമാണ്.  ലഭ്യമായ എല്ലാ ആപ്ലിക്കേഷനുകളും ആമസോണിന്റെ വിദഗ്ധ സംഗത്തിന്റെ മേല്‍നോട്ടത്തില്‍ ഗുണനിലവാരം ഉറപ്പു വരുത്തിയതാണ്.

ആയിരക്കണക്കിന് വീഡിയോകള്‍ ബ്രൗസ് ചെയ്യാനും, അവ കാണാനും സഹായിക്കുന്ന നെറ്റ്ഫിക്‌സ് ആപ്ലിക്കേഷന്‍ ഈ ടാബ്‌ലറ്റിലെ ഒരു ആപ്ലിക്കേഷന് ഉദാഹരണമാണ്.  ടെലിവിഷന്‍ പരിപാടികള്‍ പോലും ഇതുപയോഗിച്ച് കാണാവുന്നതാണ്.  നെറ്റ്ഫിക്‌സിന്റെ മികച്ച വീഡിയോകളും, കിന്റില്‍ ഫയറിന്റെ മികച്ച കാഴ്ച അനുഭഠവവും ഒന്നിക്കുമ്പോള്‍ കണ്ണിനും മനസ്സിനും ഉത്സവമായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മണിക്കൂറുകള്‍ നീണ്ട മികച്ച ഗെയിമിംഗ് അനുഭവം ഉറപ്പു നല്‍കുന്ന ഇതില്‍ ഇലക്ട്രോണിക്‌സ് ആര്‍ട്‌സിന്റെ വളരെ മികച്ച ഗെയിമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  സിന്‍ഗയുടെ മൊബൈല്‍ സോഷ്യല്‍ ഗെയിമുകളും ഇതിലുണ്ട്.  ഗെയിംലോഫ്റ്റും മികച്ച ഗെയിമുകള്‍ തന്നെയാണ് കിന്റില്‍ ഫയറിന് ഉറപ്പു നല്‍കിയിരിക്കുന്നത്.

ഇത്രയധികം, മികച്ചവയും, വ്യത്യസ്തവും, പുതുമ നിറഞ്ഞതുമായ ഗെയിമുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ ടാബ്‌ലറ്റ് ഗെയിം പ്രേമികള്‍ക്ക് ഒരു യഥാര്‍ത്ഥ പ്രലോഭനം തന്നെയാണ്.

കാലാവസ്ഥ പ്രവചന ആപ്ലിക്കേഷനുകളും ഈ ടാബ്‌ലറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.  ദൈനംദിന ജീവിതത്തില്‍ അവശ്യമായി വരുന്ന കാലാവസ്ഥാ വിവരങ്ങള്‍ ഇതുവഴി ലഭ്യമാണ്.  ഓണ്‍ലാനില്‍ ലഭ്യമായ പതിനെട്ടു ദശലക്ഷം വരുന്ന സിനിമകളില്‍ നിന്നും പാട്ടുകളില്‍ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള ഒപ്ഷനും ഇതിലുണ്ട്.

5 ജിബി ഓണ്‍ലൈന്‍ സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ആമസോണ്‍ ക്ലൗഡ് സംവിധാനവും ഇതിലുണ്ട്.  ഇത് വേറെ ഏതു കമ്പ്യൂട്ടറില്‍ നിന്നുമോ, ലാപ്‌ടോപ്പില്‍ നിന്നുമോ ആക്‌സസ് ചെയ്യാന്‍ സാധിക്കും എന്നതിനാല്‍ എപ്പോഴും ഈ ടാബ്‌ലറ്റ് കൂടെ കൊണ്ടു നടക്കേണ്ട ആവശ്യവും വരുന്നില്ല.

ആമസോണ്‍ തന്നെ വികസിപ്പിച്ചെടുത്ത വെബ് ബ്രൗസര്‍ ആയ ആമസോണ്‍ സില്‍ക്കിന്റെ സാന്നിധ്യം കിന്റില്‍ ഫയര്‍ ടാബ്‌ലറ്റില്‍ നെറ്റ് ബ്രൗസിംഗ് കൂടുതല്‍ എളുപ്പമാക്കുന്നു.  ഒരേ സമയം ആയിരക്കണക്കിന് സിനിമകളും, ടിവി പരിപാടികളും ലഭിക്കുന്ന ആമസോണ്‍ പ്രൈമിന്റെ ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ ടാബ്‌ലറ്റ് വാങ്ങുന്നതോടൊപ്പം ലഭിക്കുന്നുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot