Home
Computer

ആപ്പിള്‍ മാക്ബുക്ക് പോലൊരു ആന്‍ഡ്രോയിഡ് ലാപ്‌ടോപ്; വില 7,500 രൂപ

By Super
ആപ്പിള്‍ മാക്ബുക്ക് പോലൊരു ആന്‍ഡ്രോയിഡ് ലാപ്‌ടോപ്; വില 7,500 രൂപ

ആപ്പിളിന്റെ മാക്ബുക്ക് ലാപ്‌ടോപിനോട് സാദൃശ്യം പുലര്‍ത്തുന്ന ഒരു ലാപ്‌ടോപിനെ പരിചയപ്പെടുത്താം ഇവിടെ. കിര്‍ഫ് (കെഐആര്‍എഫ്) മാക്ബുക്ക് എയര്‍ എന്‍2 അഥവാ ടിഎച്ച്ഡി എന്‍2-എ ലാപ്‌ടോപിന് രൂപം നല്‍കിയിരിക്കുന്നത് ത്രഡ് ടെക്‌നോളജി എന്ന കമ്പനിയാണ്. ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ ലാപ്‌ടോപില്‍ പ്രവര്‍ത്തിക്കുന്നത്.

13.3 ഇഞ്ച് എല്‍ഇഡി-എല്‍സിഡി ഡിസ്‌പ്ലെയാണ് ടിഎച്ച്ഡി എന്‍2-എയുടേത്.മാക്ബുക്ക് എയറിനോട് താരതമ്യം ചെയ്യാവുന്ന തരത്തില്‍ ഭാരം കുറഞ്ഞതുമാണ് ഈ ലാപ്‌ടോപ്. ഇന്‍ബില്‍റ്റ് വെബ്ക്യാം വഴി വീഡിയോ ചാറ്റിംഗും സാധിക്കും.

എആര്‍എം കോര്‍ടക്‌സ്് എ8 പ്രോസസറാണ് ഇതിലെ മറ്റൊരു സവിശേഷത. 1 ജിഗാബൈറ്റ് ഡിഡിആര്‍3 റാം പ്രോസസിംഗ് വേഗത ഉയര്‍ത്താന്‍ സഹായിക്കുന്നു. എസ്ഡി കാര്‍ഡ് സ്ലോട്ട്, ഹെഡ്‌ഫോണ്‍ ഔട്ട് എന്നിവയും വൈഫൈ, എച്ച്ഡിഎംഐ പോര്‍ട്ട് കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്.

യുഎസ്ബി 2.0 പോര്‍ട്ട് ഉപയോഗിച്ച് 3ഡി ഡോംഗിള്‍, എതര്‍നെറ്റ് എന്നിവ കണക്റ്റ് ചെയ്യാനാകും. ക്യൂവര്‍ട്ടി കീപാഡും ട്രാക്ക്പാഡും ഇതിനുണ്ട്. ഒരൊറ്റ ചാര്‍ജ്ജില്‍ 8 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കാന്‍ സഹായിക്കുന്ന 2 സെല്‍ 4200mAh ബാറ്ററിയാണ് ലാപ്‌ടോപിലുള്ളത്. കമ്പനി നേരിട്ട് 7,500 രൂപയ്ക്ക് വില്‍ക്കുന്ന ലാപ്‌ടോപിന്റെ വിപണി ലഭ്യത അറിവായിട്ടില്ല.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X