ഏഞ്ചല്‍ പാഡ് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ് 2,250 രൂപയ്ക്ക്

Posted By: Staff

ഏഞ്ചല്‍ പാഡ് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ് 2,250 രൂപയ്ക്ക്

വീണ്ടും വില കുറഞ്ഞ ടാബ്‌ലറ്റ്. 2,250 രൂപയുടെ ഏഞ്ചല്‍ പാഡ് ടാബ്‌ലറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. ഒരു ചൈനീസ് കമ്പനിയാണ് ആകാശ്, യുബിസ്ലേറ്റ്, ബിഎസ്എന്‍എല്‍ ടി-പാഡ്, മൈക്രോമാക്‌സ് ഫണ്‍ബുക്ക് എന്നിവയ്ക്ക് വെല്ലുവിളിയായി ഏഞ്ചല്‍ പാഡിനെ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസാണ് ഇതിലുള്‍പ്പെടുന്നത്.

800x480 പിക്‌സല്‍ റെസലൂഷന്‍ വരുന്ന 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിന്റേത്. 1.5 ജിഗാഹെര്‍ട്‌സ് വേഗതയുള്ള കോര്‍ട്ടക്‌സ് എ8 പ്രോസസറും ഇതിന്റെ പ്രത്യേകതയാണ്. ആപ്പിള്‍ ഐപാഡിലേത് പോലെ ഒരു ഹോംബട്ടണും ഇതിലുണ്ട്. 32 ജിബി മെമ്മറി സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഈ ടാബ്‌ലറ്റിലേത്.

വൈഫൈ/2ജി/3ജി കണക്റ്റിവിറ്റി ഓപ്ഷനുകളുപയോഗിച്ച് ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാം. ഫോണ്‍ ചെയ്യാനും ഈ ടാബ്‌ലറ്റില്‍ സാധിക്കും. സ്‌കൈപ്പ് കോളുകളും ഇതില്‍ ചെയ്യാം. നോട്ട്്ബുക്കായും ഏഞ്ചല്‍ പാഡ് ഉപയോഗപ്പെടുത്താം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം.

വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ഈ ടാബ്‌ലറ്റിന് രൂപം നല്‍കിയിരിക്കുന്നത്. പ്രോജക്റ്റ് വര്‍ക്കുകള്‍ ചെയ്യാന്‍ ഫഌഷ് മെമ്മറി പിന്തുണക്കും. ടാബ്‌ലറ്റ് വാങ്ങുന്നവര്‍ക്ക് പോര്‍ട്ടബിള്‍ സോളാര്‍ ചാര്‍ജ്ജര്‍ സൗജന്യമായി ലഭിക്കുന്നതാണ്. സൂര്യപ്രകാശം നല്ലവണ്ണം കൊള്ളുന്ന സ്ഥലത്ത് വെച്ച് ടാബ്‌ലറ്റ് ചാര്‍ജ്ജ് ചെയ്യുകയും ആവാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot