ചൈനയില്‍ ആപ്പിള്‍ ഐപാഡ് വില്‍പന പ്രതിസന്ധിയില്‍

Posted By:

ചൈനയില്‍ ആപ്പിള്‍ ഐപാഡ് വില്‍പന പ്രതിസന്ധിയില്‍

ഗാഡ്ജറ്റ് വിപണിയിലെ അതികായനായ ആപ്പിളിന് തായ്‌വാനിലെ ഒരു ചെറിയ കമ്പനിയില്‍ നിന്നും ഭീഷണി.  ഇനി മുതല്‍ ആപ്പിളിന്റെ ഐപാഡിന് ചൈനീസ് വിപണിയില്‍ പുതിയ പേരു കണ്ടെത്തേണ്ടി വരും.  ഐപാഡ് എന്ന ട്രേഡ് മാര്‍ക്ക് ചൈനയിന്‍ പ്രൊവ്യൂ ഇന്റര്‍നാഷണല്‍ എന്ന തായ്‌വാന്‍ കമ്പനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് ചൈനീസ് കോടതി വിധി വന്നിരിക്കുന്നത്.

2000ല്‍ ഐപാഡ് എന്ന പേരില്‍ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലെത്തിച്ച പ്രൊവ്യൂ ചൈനയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 2000നും 2004നും ഇടയ്ക്ക് ഐപാഡ് എന്ന പേര് ട്രേഡ്മാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്.

2009ല്‍ ഐപാഡ് എന്ന ട്രേഡ്മാര്‍ക്ക് പ്രൊവ്യു ഇന്റര്‍നാഷണലില്‍ നിന്നും ആപ്പിള്‍ വാങ്ങിയതാണ്.  എന്നാല്‍ അത് തായ്‌വാനില്‍ ഐപാഡ് എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം മാത്രമായിരുന്നു.  ചൈന അതില്‍ ഉള്‍പ്പെടുന്നില്ല.  ഇതു ചൂണ്ടിക്കാട്ടിയാണ് ചെനയില്‍ ഐപാഡ് ട്രേഡ്മാര്‍ക്ക് അവകാശത്തിനായി ആപ്പിള്‍ പ്രൊവ്യൂവിനെയതിരെ കേസു കൊടുത്തപ്പോള്‍ പ്രൊവ്യൂ വാദിച്ചത്.

ഏതായാലും ആപ്പിളിന്റെ ഏറെ ജനപ്രിയ ട്രേഡ്മാര്‍ക്ക് ആയ ഐപാഡിന് ചൈനയില്‍ ഇപ്പോള്‍ അസ്ഥിത്വം നഷ്ടപ്പെട്ട അവസ്ഥയാണ്.  ചൈനയില്‍ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാന്‍ ആപ്പിള്‍ പദ്ധതിയിട്ടു കോണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആപ്പിളിന് ഇങ്ങനെയൊരു അടി വന്നിരിക്കുന്നത്.

ചൈന പോലുള്ള വലിയൊരു വിപണിയില്‍ ഇങ്ങനെയൊരു വെല്ലുവിളി ആപ്പിളിനെ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  ചൈനീസ് വിപണിയില്‍ ബിസിനസ് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ആണ് ഇങ്ങനൊരു അടി.  ഏതായാലും ഈ പ്രതിസന്ധി ആപ്പിള്‍ എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്നു കാണാം.

അതിനിടയില്‍ തങ്ങളുടെ ട്രേഡ്മാര്‍ക്ക് ആപ്പിള്‍ ഉപയോഗിച്ചതിന്റെ നഷ്ടപരിഹാരം വാങ്ങാന്‍ പ്രൊവ്യുവിന്‍ഡറെ ഭാഗത്തു നിന്നും നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot