114,900 രൂപയ്ക്ക് റെറ്റിന ഡിസ്‌പ്ലേയുള്ള 13 ഇഞ്ച് ആപ്പിള്‍ മാക് ബുക്ക് പ്രോ വിപണിയില്‍

Posted By: Staff

114,900 രൂപയ്ക്ക് റെറ്റിന ഡിസ്‌പ്ലേയുള്ള 13 ഇഞ്ച് ആപ്പിള്‍ മാക് ബുക്ക് പ്രോ വിപണിയില്‍

ആപ്പിള്‍ മാക് ബുക്കിന്റെ  13.3 ഇഞ്ച് വേര്‍ഷന്‍ വിപണിയിലിറങ്ങി. റെറ്റിന ഡിസ്‌പ്ലേയോട് കൂടിയ 13 ഇഞ്ച് മോഡലിന്റെ വില 114,900 മുതല്‍ 134,900 രൂപ വരെയാണ്.

15 ഇഞ്ച് മോഡലിനെ അപേക്ഷിച്ച് കുറഞ്ഞ റെസല്യൂഷനാണ് 13.3 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയ്ക്കുള്ളത്.  മാത്രമല്ല കുറഞ്ഞ മോഡലായ ഇതിന് 2.5GHz ഇന്റല്‍ ഐ5 പ്രൊസസ്സര്‍ , 8 ജി ബി റാം, 128 ഫ്‌ലാഷ് സ്റ്റോറേജ്, 7 മണിക്കൂര്‍ ബാറ്ററി ആയുസ്സ് തുടങ്ങിയ സവിശേഷതകളുണ്ട്. കൂടിയ മോഡലുകളില്‍ ഇന്റല്‍ ഐ7 പ്രൊസസ്സറും, 768 ജി ബിയോളം ഫ്‌ലാഷ് മെമ്മറിയും ആപ്പിള്‍ നല്‍കുന്നുണ്ട്.

15 ഇഞ്ച് മോഡലിലുള്ളത് പോലെ ഒരു ജിപിയു ആപ്പിള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് കൊണ്ട് തന്നെ അധികം ഗ്രാഫിക്‌സ് സപ്പോര്‍ട്ട് ആവശ്യമുള്ള ഗെയിമുകള്‍ക്കും, സോഫ്റ്റ് വെയറുകള്‍ക്കുമൊന്നും ഈ പുതിയ മാക് ബുക്കില്‍ ഇടമുണ്ടാകില്ല.

ഇതില്‍ 3 യുഎസ്ബി പോര്‍ട്ടുകള്‍, ഒരു മാഗ്‌സേഫ് കണക്ടര്‍, HDMI കണക്ടര്‍, SD കാര്‍ഡ് റീഡര്‍, ഓഡിയോ ജാക്ക് തുടങ്ങിയവയുണ്ട്. ഒപ്റ്റിക്കല്‍ ഡ്രൈവ് ഒഴിവാക്കിയതിനാല്‍ 1 ഇഞ്ചോളം ഒതുക്കമുണ്ട് 15 ഇഞ്ച് മോഡലിനെ അപേക്ഷിച്ച് ഇതിന്. ആപ്പിളിന്റെ ഔദ്യോഗിക സ്റ്റാളുകളില്‍ ലഭ്യമാണിത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot