മാക്ബുക്കിനെ താഴെയിടാന്‍ എച്ച്പിക്ക് കഴിയുമോ?

Posted By: Staff

മാക്ബുക്കിനെ താഴെയിടാന്‍ എച്ച്പിക്ക് കഴിയുമോ?

അള്‍ട്രാബുക്കുകളിലും, ടാബ്‌ലറ്റുകളിലും ആപ്പിള്‍ മാക്ബുക്കിനുള്ള ആധിപത്യത്തിനു വെല്ലുവിളിക്കാന്‍ എച്ച്പിയുടെ എലൈറ്റ്ബുക്ക് 2560. വിപണിയില്‍ മാക്ബുക്കിനുള്ള ആധീശത്വം അത്ര എളുപ്പത്തില്‍ തകര്‍ക്കാവുന്ന ഒന്നല്ല. എന്നാല്‍ മാക്ബുക്കിനെ വെല്ലാന്‍ എച്ച്പി പരമാവധി ശ്രമിക്കുന്നുണ്ടെന്നുള്ളത് സമ്മതിക്കാതെ തരമില്ല.

അള്‍ട്രാപോര്‍ട്ടബിള്‍ ആയ എലൈറ്റ്ബുക്ക് 2560 യാത്രകളിലും മറ്റും കൊണ്ടു നടക്കാന്‍ ഏറ്റവും അനുയോജ്യമായ വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന എലൈറ്റ്ബുക്ക് 2560 2540p, 2530p, 2510p എന്നിവയുടെ പിന്‍ഗാമിയാണ്.

ആപ്പിള്‍ മാക്ബുക്ക് എയറിന് 0.68 ഇഞ്ച് കട്ടിയും 2.4 പൗണ്ട് മാത്രമ ഭാരവും ഉള്ളപ്പോള്‍ എലൈറ്റ്ബുക്ക് 2560ന് 1.08 കട്ടിയും 3.7 പൗണ്ട് ഭാരവും ഉണ്ട്. രണ്ടിലും ഉപയോഗിച്ചിട്ടുള്ളത് അലൂമിനിയം ആണെങ്കിലും എലൈറ്റില്‍ മഗ്നീഷ്യം കൂടി ഉപയോഗിച്ചിട്ടുണ്ട് എന്നൊരു പ്രത്യേകതയുണ്ട്.

എലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് കോര്‍ i5 സാന്‍ഡി ബ്രിഡ്ജ് 2410M 2.3 ജിഗാഹെര്‍ഡ്‌സ് പ്രസസ്സര്‍ ആയതുകൊണ്ട് ഇത് അക്ഷരാര്‍ത്ഥത്തില്‍ എലൈറ്റ് ആണെന്നതാണ് വാസ്തവം. അതേസമയെ ആപ്പിള്‍ മാക്ബുക്ക് എയറില്‍ ഉപയോഗിച്ചിരിക്കുന്നത് കോര്‍ 2 ഡ്യുയോ ULV 1.6 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ മാത്രമാണ്. അങ്ങനെയാണെങ്കിലും പ്രവര്‍ത്തന വേഗത കൂടുതല്‍ മാക്ബുക്കിനു തന്നെയാണെന്നതാണ് രസകരം.

എലൈറ്റ്ബുക്കിന്റെ ഡിസ്പ്‌ളേ 12.5 ഇഞ്ച് ഉണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ വ്യക്തവും 11.6 ഇഞ്ച് മാത്രം ഡിസ്പ്‌ളേയുള്ള മാക്ബുക്ക് മുന്നിട്ടു നില്ക്കുന്നു.3ജി സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എലൈറ്റ്ബുക്ക് യാത്രകളിലും മറ്റും നമ്മെ കൂടുതല്‍ സഹായിക്കും. നീണ്ട 8 മണിക്കൂര്‍ ബാറ്ററി ലൈഫ് എച്ച്പി അവകാശപ്പെടുന്നുണ്ടെങ്കിലും , തുടര്‍ച്ചയായ ഉപയോഗം എലൈറ്റിനെ മാക്ബുക്കിനു തുല്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാക്ബുക്കില്‍ കാണാന്‍ സാധിക്കാത്ത ഒപ്റ്റിക്കല്‍ ഡ്രൈവ് ഉണ്ട് എന്നുള്ളത്
എലൈറ്റ്ബുക്കിനെ വ്യത്യസ്തമാക്കുന്നു. ഇരു ടാബ്‌ലറ്റിന്റെയും കീബോര്‍ഡുകള്‍ മികഗച്ചതാണെങ്കിലും എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ഒന്നും ഇല്ല എന്നതാണ് വാസ്തവം.

എലൈറ്റ്ബുക്കിന്റെ ചെറിയ ടച്ച്പാഡ് നിരാശാജനകമാണെങ്കിലും, മാക്ബുക്കിന്റെ മള്‍ട്ടി-ജസ്റ്റര്‍ ടച്ച്പാഡ് എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നു. എലൈറ്റിന്റെ ടച്ചപാഡ് സ്‌ക്രോള്‍ ചെയ്യുന്നതും ശ്രമകരമായി അനുഭവപ്പെടുന്നു.

മാക്ബുക്കിനില്ലാത്ത ഡോക്ക് സ്‌റ്റേഷന്‍ എലൈറ്റിനെ ഒരു പടി മുന്നില്‍ നിര്‍ത്തുന്നു. അതേസമയം ഈ ഡോക്ക് സ്‌റ്റേഷന്‍ സൗകര്യവും, മറ്റു ഹാര്‍ഡ് വെയറുകളും മറ്റൊരു വിധത്തില്‍ എലൈറ്റിനെ പിന്നിലാക്കുകയും ചെയ്യുന്നു. കാരണം എലൈറ്റിനെ അള്‍ട്രാപോര്‍ട്ടബിള്‍ എന്ന തലക്കെട്ടിന് അര്‍ഹമല്ലാതാക്കുന്നു.

ഇരു ടാബ്‌ലറ്റുകളും 4 ജിബി റാം, യുഎസ്ബി, ഡിസ്പ്‌ളേ പോര്‍ട്ടുകള്‍ എന്നിവയോടെയാണ് വരുന്നതെങ്കിലും, എലൈറ്റിന്റെ 320 ജിബി എച്ച്ഡിഡി, മാക്ബുക്കിന്റെ 128 ജിബി എച്ച്ഡിഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മികച്ചതാണെന്നു കാണാം. വളരെ
വേഗത്തിലുള്ള ബൂട്ട് അപ്പിനു ഇതു എലൈറ്റിനെ സഹായിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ മാക്ബുക്ക് ലഭിക്കുക 62,000 രൂപയ്ക്കാണെങ്കില്‍ എച്ച്പി എലൈറ്റ്ബുക്ക് 54,000 രൂപയ്ക്കു ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot