ആപ്പിള്‍ ഐപാഡ് 3 ഈ മാസം 7ന്?

Posted By: Super

ആപ്പിള്‍ ഐപാഡ് 3 ഈ മാസം 7ന്?

ആപ്പിള്‍ ഐപാഡ് ടാബ്‌ലറ്റിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഈ മാസം 7ന് പുറത്തിറക്കുമെന്ന് സൂചന. സാന്‍ഫ്രാന്‍സിസ്‌കോയിലെ യെര്‍ബ ബ്യൂണ സെന്റര്‍ ഓഫ് ആര്‍ട്‌സില്‍ വെച്ച് ആപ്പിള്‍ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ വെച്ച് ടാബ്‌ലറ്റിന്റെ അവതരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ക്കയച്ച ക്ഷണപത്രത്തില്‍ ഐപാഡ് സ്‌ക്രീനിന്റെ ചിത്രം ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഈ സംശയത്തിന് സാധ്യത വര്‍ധിപ്പിക്കുന്നത്.

പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് പരിപാടി. ഐപാഡ് 3 മാര്‍ച്ച് ആദ്യവാരത്തില്‍ പ്രഖ്യാപിക്കുമെന്ന് ഇതിന് മുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹൈ ഡെഫനിഷന്‍ റെറ്റിന ഡിസ്‌പ്ലെ, വേഗതയേറിയ പ്രോസസര്‍, വേഗതയേറിയ വയര്‍ലസ് നെറ്റ്‌വര്‍ക്ക് എന്നിവ സഹിതമാണ് പുതിയ മോഡല്‍ എത്തുന്നതെന്നും പരക്കെ പറയപ്പെടുന്നുണ്ട്.

ആപ്പിള്‍ ഐപാഡ് വിഭാഗത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തുന്നതോടെ ആന്‍ഡ്രോയിഡ് അധിഷ്ഠിത ഉത്പന്നങ്ങളെ നേരിടാന്‍ കമ്പനി കൂടുതല്‍ ശക്തിനേടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot