വലിയ സ്‌ക്രീനുമായി ആപ്പിള്‍ ഐ പാഡ് പ്രൊ; 5 അഭ്യൂഹങ്ങള്‍!!!

Posted By:

കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ലോഞ്ച് ചെയ്ത ഐ പാഡ് എയര്‍ വന്‍ വിജയമായിരുന്നു. സാങ്കേതിക മികവിനൊപ്പം മനോഹരമായ ഡിസൈനും ആകര്‍ഷകമായ വിലയുമായിരുന്നു ഐ പാഡ് എയറിന്റെ ജനപ്രീതിക്കു കാരണം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമായ അവസ്ഥയിലല്ല.

ടാബ്ലറ്റ് വിപണി പൊതുവെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അത് ആപ്പിളിനെയും ബാധിച്ചുകഴിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ 1.6 കോടി ഐ പാഡുകളാണ് കമ്പനി വിറ്റത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പനയുമായി താരതമ്യം ചെയ്താല്‍ 16 ശതമാനം കുറവാണ് ഇത്.

എന്നാല്‍ ഇതിനെ മറികടക്കാന്‍ പര്യാപതമായ പുതിയൊരു ടാബ്ലറ്റുമായി ആപ്പിള്‍ വരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വിവരം. ഐ പാഡ് പ്രൊ ആയിരിക്കും ഇത്. ഐ പാഡ് എയറിന്റെ 9.7 ഇഞ്ച് സ്‌ക്രീന്‍ സൈസിനു പകരം 12.9 ഇഞ്ച് ആയിരിക്കും പുതിയ ടാബ്ലറ്റിന്റെ വലിപ്പം. അതായത് ഒരു ലാപ്‌ടോപ് സ്‌ക്രീനിന്റെ വലിപ്പം.

ചൈനീസ് വെബ്‌സൈറ്റായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ഐ പാഡ് പ്രൊയുടേതെന്നു കരുതന്ന ചില ചിത്രങ്ങളാണ് ഈ സൂചന നല്‍കുന്നത്. ചിത്രമനുസരിച്ച് അലുമിനിയത്തില്‍ തീര്‍ത്ത ബാക്പാനലും ക്യാമറയ്ക്കായുള്ള സ്‌പേസും കാണുന്നുണ്ട്. ആപ്പിളിന്റെ 13.3 ഇഞ്ച് മാക്ബുക് എയറിനു സമാനമായിരിക്കും ഐ പാഡ് പ്രൊ എന്നും സൂചനയുണ്ട്.

എന്തായാലും ഇതുവരെ പുറത്തുവന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഐ പാഡ് പ്രൊയ്ക്ക് ഉണ്ടായിരിക്കുമെന്നു കരുതുന്ന 5 പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആപ്പിള്‍ വലിയ സ്‌ക്രീനുള്ള ടാബ്ലറ്റുകള്‍ പരീക്ഷിക്കുന്നതായി 2013-ല്‍ തന്നെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്‌ക്രീന്‍ സൈസ് എത്രയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും 12.9 ഇഞ്ച് ആയിരിക്കുമെന്ന് കരുതാം.

 

#2

ഈ വര്‍ഷം മൂന്നാം പാദത്തിലായിരിക്കും ഐ പാഡ് പ്രൊ ലോഞ്ച് ചെയ്യുക എന്നറിയുന്നു. എന്നാല്‍ ഇതും അഭ്യുഹം മാത്രമാണ്.

 

#3

2015-ല്‍ ആദ്യമായിരിക്കും ടാബ്ലറ്റ് ലോഞ്ച് ചെയ്യുക എന്നും വിവിധ കോണുകളില്‍ നിന്ന് വാര്‍ത്തകളുണ്ട്.

 

#4

2013 ഡിസംബറില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട് ചെയ്തതതനുസരിച്ച് ആപ്പിള്‍ 2 ഡിസ്‌പ്ലെ വേരിയന്റുകളില്‍ ഐ പാഡ് പ്രൊ പുറത്തിറക്കും. ഒന്ന് 2K റെസല്യൂഷനുള്ളതും മറ്റൊന്ന് 4K റെസല്യൂഷനുള്ളതുമായിരിക്കും.

 

#5

മാക്ബുക് എയറിനു സമാനമായിരിക്കും പുതിയ 12.9 ഇഞ്ച് ഐ പാഡ് പ്രൊ എന്നും അറിയുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot