ലോകത്തെ ഏറവും കനം കുറഞ്ഞ ടാബ്‌ലെറ്റ് ഇതാ...!

|

ടാബ്‌ലെറ്റ് വിപണിയിലെ അതികായന്‍മാരായ ഐപാഡിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഐപാഡ് എയര്‍ 2, ഐപാഡ് മിനി 3 എന്നിവയാണ് പുതിയ വേര്‍ഷനുകള്‍. ലോകത്തെ ഏറ്റവും കനം കുറഞ്ഞ ടാബ്‌ലെറ്റ് എന്ന വിശേഷണവുമായാണ് ഐപാഡ് എയര്‍ 2 വിപണിയിലേക്ക് വരുന്നത്. 6.1 മില്ലിമീറ്റര്‍ മാത്രമാണ് ഐപാഡ് എയര്‍ 2-ന്റെ കനം.

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള 29 രാജ്യങ്ങളിലാണ് പുതിയ ഡിവൈസുകള്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ മാസം അവസാനത്തോടെ ഇവ ലോഞ്ച് ചെയ്യാനാണ് ആപ്പിള്‍ ശ്രമിക്കുിന്നത്.

ഇന്ത്യയില്‍ ഇവ എത്തിയിട്ടില്ലെങ്കിലും ഈ ഡിവൈസുകളുടെ ഇന്‍ഡ്യയിലെ വില നിലവാരം ആപ്പിള്‍ വ്യക്തമാക്കി. ഐപാഡ് എയര്‍ 2 വൈഫൈ (16 ജിബി)-ക്ക് 35,900 രൂപയും, 64 ജിബിക്ക് 42,900 രൂപയും, 128 ജിബിക്ക് 49,900 രൂപയുമാണ് വില. വൈഫൈ പ്ലസ് സെല്ലുലാര്‍ (16 ജിബി)-യുടെ വില 45,900 രൂപ , 64 ജിബി-യുടെ 52,900 രൂപ, 128 ജിബി-യുടെ 59,900 രൂപ എന്നിങ്ങനെയാണ്.

ഐപാഡ് മിനി 3-യുടെ വൈഫൈ (16 ജിബി) മോഡലിന് 28,900 രൂപയും ,64 ജിബി-ക്ക് 35,900 രൂപയും, 128 ജിബി-ക്ക് 42,900 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വൈഫൈ പ്ലസ് സെല്ലുലാര്‍ മോഡല്‍ 16 ജിബിയുടെ വില 38,900 രൂപയും, 64 ജിബിയുടെ വില 45,900 രൂപയും, 128 ജിബിയുടെ വില 52,900 രൂപയുമാണ്.

മാക് ഓപ്പറേറ്റിങ് സിസ്റ്റം യോസ്മിറ്റെ എക്‌സും പുതിയ ഐമാക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറും ആപ്പിള്‍ ഇവയ്‌ക്കൊപ്പം ലോഞ്ച് ചെയ്തു. 27 ഇഞ്ച് റെറ്റിന 5കെ ഡിസ്‌പ്ലേയുമായാണ് പുതിയ ഐമാക്ക് കമ്പ്യുട്ടര്‍ എത്തിയിരിക്കുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും പിക്‌സല്‍ സാന്ദ്രത കൂടിയ ഡിസ്‌പ്ലേയാണിതെന്ന് ആപ്പിള്‍ പറയുന്നു. യോസ്മിറ്റെ എക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഡൗണ്‍ലോഡിനായി ലഭ്യമാക്കി തുടങ്ങി.

ഐപാഡ് എയര്‍ 2, ഐപാഡ് മിനി 3 എന്നിവയുടെ സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡര്‍ നോക്കുക.

1

1

രൂപകല്‍പ്പനയില്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ പതിപ്പുകള്‍ ഇറങ്ങിയിരിക്കുന്നത്. മുന്‍പതിപ്പിന്റേത് പോലെ 9.7 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഐപാഡ് എയര്‍ 2-വിനും ഉളളത്. ഐപാഡ് എയര്‍ 2-ന്റെ ആന്റി റിഫ്‌ലക്ടീവ് ലാമിനേറ്റഡ് കോട്ടിംഗ് ഗ്ലെയര്‍ പകുതിയായി കുറയ്ക്കുന്നു. ആദ്യമായാണ് ഒരു ടാബ്‌ലെറ്റില്‍ ഇത്തരമൊരു കോട്ടിംഗ് വരുന്നത്.

2

2

പരിഷ്‌ക്കരിച്ച റെറ്റിന ഡിസ്‌പ്ലേയും ആപ്പിള്‍ എയര്‍ 2-വിന്റെ പ്രത്യേകതയാണ്. 264 പിപിഐ ആണ് പിക്‌സല്‍ സാന്ദ്രത. മുന്‍ വേര്‍ഷനിലെ പോലെ ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ബട്ടണ്‍ ഇതിലുമുണ്ട്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത എ8എക്‌സ് ചിപ്പുമായെത്തിയിരിക്കുന്ന ഗാഡ്ജറ്റിന് 40 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ടെന്ന് ആപ്പിള്‍ പറയുന്നു.

3

3

റിയര്‍ ക്യാമറ 8 മെഗാപിക്‌സല്‍ ആണ്. സ്ലോ മോഷന്‍ വീഡിയോ എടുക്കാനും ഇതിനാകും. 1.2 എംപിയാണ് ഫ്രണ്ട് ക്യാമറ. ഇതിന്റെ ഒഎസ് ഐഒഎസ് 8.1 ആണ്.

4

4

മികച്ച കണക്ടിവിറ്റിയ്ക്കായി മിമോ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4ജി എല്‍ടിഇ കണക്ടിവിറ്റിയും പുതിയ ഡിവൈസ് പ്രദാനം ചെയ്യുന്നു. 8600 എംഎഎച്ച്-ന്റെ ബാറ്ററിയാണ് ഇതിനുളളത്. ഇത് പത്തു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്.

 

5

5

അതേസമയം ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയെന്നതാണ് എന്നതാണ് ഐപാഡ് മിനി 3-നുളള പ്രധാന മാറ്റം. രൂപകല്‍പ്പനയിലോ, സവിശേഷതകളിലോ മറ്റ് എടുത്തു പറയത്തക്ക മാറ്റങ്ങള്‍ കാണാന്‍ സാധിക്കില്ല. മെച്ചപ്പെട്ട റെറ്റിന ഡിസ്‌പ്ലേയും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലേറ്റസ്റ്റ് വേര്‍ഷനും (ഐഒഎസ് 8.1) ഇതിന്റെ സവിശേഷതകളാണ്.

6

6

7.9 ഇഞ്ച് ഡിസ്‌പ്ലേ, 5 എംപി റിയര്‍ ക്യാമറ, 1.2 എംപി ഫ്രണ്ട് ക്യാമറ, ആപ്പിള്‍ എ7 ചിപ്പ്‌സെറ്റ്, ഡ്യുവല്‍ കോര്‍ 1.3 ജിഗാഹെര്‍ട്‌സ് സൈക്ലോണ്‍ പ്രൊസസ്സര്‍ തുടങ്ങിയ സവിശേഷതകളൊക്കെ മുന്‍ വേര്‍ഷന്റേതിന് സമാനമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X