മാക്ബുക്ക് എഎംഡിയില്‍ നിന്നും എന്‍വിഡിയയിലേക്ക് തിരിച്ചു പോകുന്നു!

Posted By:

മാക്ബുക്ക് എഎംഡിയില്‍ നിന്നും എന്‍വിഡിയയിലേക്ക് തിരിച്ചു പോകുന്നു!

2006 മെയ് മാസത്തിലാണ് ആപ്പിള്‍ ആദ്യമായി മാക്ബുക്ക് പുറത്തിറക്കിയത്.  ഐബുക്കിന്റെ പിന്‍ഗാമിയായി അവതരിപ്പിക്കപ്പെട്ട മാക്ബുക്കിന് തുടക്കം മുതല്‍ ലഭിച്ച വലിയ സ്വീരാര്യ ഇപ്പോഴും തുടരുന്നു.  ഈ സ്വീകാര്യതയ്ക്കുള്ള പ്രധാന കാരണം അപ്പപ്പോള്‍ പുതിയ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും മാക്ബുക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ ആപ്പിള്‍ ബദ്ധശ്രദ്ധരാണ് എന്നതാണ്.

പുതിയതായി ഇറക്കുന്ന മാക്ബുക്കുകളില്‍ നിലവിലുള്ള എഎംഡി ചിപ്‌സെറ്റില്‍ നിന്നും എന്‍വിഡിയ ചിപ്‌സെറ്റിലേക്ക് തിരിച്ചു വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.  എഎംഡി ചിപ്‌സെറ്റിലെ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് സംവിധാനത്തിനു പകരം, ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് സംവിധാനമാണ് എന്‍വിഡിയ ചിപ്‌സെറ്റില്‍ എന്നതാണ് ഈ മാറ്റം കൊണ്ട് ലഭിക്കാവുന്ന പ്രധാന പ്രയോജനം.

ഒരുപാടു കാലം മാക്ബുക്ക് എന്വിഡിയയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം ഒരുപാടു സമയവും, പണവും ചിലവിട്ടാണ് ആപ്പിള്‍ അതിനെ എഎംഡിയിലേക്ക് മാറ്റിയത്.  എന്നിട്ടിപ്പോഴിതാ തിരിച്ചു പോകാന്‍ ഒരുങ്ങുന്നു!

സാധാരണയായി നിര്‍മ്മാതാക്കള്‍ ഡിസ്‌ക്രീറ്റ് ഗ്രാഫികിക്‌സില്‍ അത്ര തല്‍പരരല്ല എന്നതാണ് മറ്റൊരു കാര്യം.  ഒരു ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാര്‍ഡ് കൂടി ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ കുൂടുതല്‍ സ്ഥലം ആവശ്യമായി വരുന്നു എന്നതാണ് ഈ താല്‍പര്യക്കുറവിന്റെ കാരണം.

അതേസമയം, ഇന്റലിന്റെയും എഎംഡിയുടെയും ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് ചിപ്‌സെറ്റുകള്‍ക്ക് ആവശ്യക്കാരേറെയുമാണ്.  ഈ സാഹചര്യത്തിലാണ് ആപ്പിള്‍ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സില്‍ നിന്നും ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സിലേക്ക് മാറുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധോപാസം.

മാക്ബുക്കിന് തുടക്കം മുതലേ ഗ്രാഫിക്‌സ് ഒരു പ്രശ്‌നം ആയിരുന്നു.  ഇന്റലിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവവും ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായി എന്നു പറയാം.  കൂടുതല്‍ മികച്ച പ്രോസസ്സര്‍ അവരുടെ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സിലേക്ക് മാറ്റാന്‍ ഇന്റല്‍ ഒരിക്കലും ആപ്പിളിന് അനുമതി നല്‍കിയില്ല.  ഇന്റല്‍ ഇത്ര കടുംപിടുത്തം നടത്തിയില്ലായിരുന്നെങ്കില്‍ ആപ്പിളിന് മാക്ബുക്കിന്റെ ഗ്രാഫിക്‌സ് പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമായിരുന്നു.

ഇതുകൊണ്ടാണ് ആപ്പിളിന് ഗ്രാഫിക്‌സ് ചിപ് മാറിമാറി പരീക്ഷിക്കേണ്ടി വരുന്നത്.  രണ്ടു കാര്യങ്ങളാണ് ആപ്പിളിന് ഇവിടെ ചെയ്യാവുന്നത്.  ഒന്നുകില്‍ അത്ര പ്രവര്‍ത്തന മികവ് ഇല്ലാത്ത ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗിക്കാം, അല്ലെങ്കില്‍ പഴയ കോര്‍ 2 പ്രോസസ്സറിലേക്ക് മാറി, ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗപ്പെടുത്താം.

ഇപ്പോള്‍ ആപ്പിള്‍ പുറത്തിറക്കുന്ന എല്ലാ ചെറിയ ലാപ്‌ടോപ്പുകളിലും ഇന്റലിന്റെ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് പ്രോസസ്സറാണ് ഉള്ളത്.  ചെറിയ ലാപ്‌ടോപ്പുകള്‍ക്ക് ഇതു മതിയാവും.  എന്നാല്‍ വലിയ ലാപ്‌ടോപ്പുകളുടെ കാര്യത്തില്‍ ഇതു പോര.  അതുകൊണ്ടാണ് വലിയ ലാപ്‌ടോപ്പുകള്‍ക്ക്, ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ്, ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് എന്നിങ്ങനെ രണ്ട് ഒപ്ഷന്‍ നല്‍കിയിരിക്കുന്നത.

അതുകൊണ്ടാണ് ഇപ്പോള്‍ ആപ്പിള്‍ മാക്ബുക്ക് എഎംഡിയില്‍ നിന്നും എന്‍വിഡിയയിലേക്കു തിരിച്ചു മാറ്റുന്നത്.  ചിലപ്പോള്‍ ഭാവിയില്‍ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് കൂടുതല്‍ മികച്ചതായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടാല്‍ മാക്ബുക്ക് വാണ്ടും ഡിസ്‌ക്രീറ്റില്‍ നിന്നും ഇന്റഗ്രേറ്റഡിലേക്കു തന്നെ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot