ഇന്റൽ ഐ 5 പ്രോസസറുള്ള ആപ്പിൾ മാക്ബുക്ക് പ്രോ (13-ഇഞ്ച്) ഇപ്പോൾ വിലകുറവിൽ ആമസോണിൽ ലഭ്യമാണ്
ആപ്പിൾ മാക്ബുക്ക് പ്രോ ഇന്റലിൻറെ അവസാനത്തെ ലാപ്ടോപ്പുകളിൽ ഒന്നാണ്. അത് ഇപ്പോഴും വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്, മാത്രമല്ല ഓൺലൈനിൽ വലിയ വിലക്കിഴിവിൽ ഇത് ലഭ്യമാകുന്നു. ആപ്പിളിൽ നിന്നുള്ള നിലവിലെ മാക്ബുക്ക് ലൈനപ്പ് കഴിഞ്ഞ വർഷം അവരുടെ ഇൻ-ഹൗസ് എം 1 ചിപ്‌സെറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്റൽ പവർ മാക്ബുക്ക് പ്രോ 13 നിലവിൽ 256 ജിബി അല്ലെങ്കിൽ 512 ജിബി സ്റ്റോറേജിൽ ലഭ്യമാണ്. ആമസോണിൽ, ഇന്റൽ ഐ 5 പ്രോസസർ വരുന്ന 13 ഇഞ്ച് മാക്ബുക്ക് പ്രോ 256 ജിബി എസ്എസ്ഡി സവിശേഷതയുമായി നിലവിൽ 99,990 രൂപ വിലക്കിഴിവിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഇന്റൽ പവർ മാക്ബുക്ക് പ്രോ 13 നിലവിൽ 256 ജിബി അല്ലെങ്കിൽ 512 ജിബി സ്റ്റോറേജിൽ ലഭ്യമാണ്. ഈ 13 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്റൽ ഐ 5 പ്രോസസറും 256 ജിബി എസ്എസ്ഡിയും നിലവിൽ 99,990 രൂപ വിലക്കുറവിൽ ആമസോണിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. മാക്ബുക്ക് പ്രോ ആമസോണിൽ ആദ്യമായി വിൽപ്പന നടത്തിയത് എക്സ്ഡിഎ ഡവലപ്പർമാരാണ്. 99,990 രൂപയ്ക്ക് ഈ ലാപ്ടോപ്പ് വിപണിയിൽ വരുന്നത്. ഇവിടെ അതിൻറെ യഥാർത്ഥ വിലയേക്കാൾ 18,000 രൂപ കുറവിലാണ് വരുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 18,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടായി നൽകുന്നു. 512 ജിബി സ്റ്റോറേജ് വേരിയൻറ് 1,41,719 രൂപയ്ക്ക് വിൽപന നടത്തുന്നുണ്ട്. അതിൻറെ യഥാർത്ഥ വിലയേക്കാൾ 1,200 രൂപ കുറവാണ് ഇവിടെ വരുന്നത്. ആപ്പിൾ മാക്ബുക്ക് പ്രോ 13 മാജിക് കീബോർഡ് സീസർ സ്വിച്ചുകൾ കൊണ്ട് തയ്യാറാക്കിയിരിക്കുന്നു. 8 ജിബി റാമും 256 ജിബി അല്ലെങ്കിൽ 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എയ്ത്ത് ജനറേഷൻ ഇന്റൽ ഐ 5 പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്.

13.60 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2560x1600 പിക്‌സൽ റെസലൂഷൻ, തണ്ടർബോൾട്ട് 3 പോർട്ടുകൾ, ടച്ച് ബാർ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. ഈ ഡിവൈസിൻറെ വിലയിൽ ലഭ്യമായ ഇളവ് ഇതിനെ മികച്ച ഒരു ഓപ്ഷനായി മാറ്റുന്നു. പക്ഷേ, എം 1 പവർഡ് മാക്ബുക്ക് ലാപ്ടോപ്പുകൾ ഇന്റൽ-പവർഡ് മാക്ബുക്ക് ലാപ്‌ടോപ്പുകളേക്കാൾ വേഗതയുള്ളതാണെന്നുള്ള കാര്യം വളരെ വ്യക്തമാണ്. എം 1 പവർഡ് മാക്ബുക്ക് പ്രോ 1,22,900 രൂപയ്ക്ക് വിൽപ്പന നടത്തുമ്പോൾ എം 1 പവർഡ് മാക്ബുക്ക് എയർ 92,900 രൂപയ്ക്ക് വിൽപ്പന നടത്തുന്നു.

മാക്ബുക്കുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ പറയുന്നത് ആപ്പിൾ ഐപാഡ്, മാക്ബുക്ക് മോഡലുകൾക്കായി ഒലെഡ് ഡിസ്പ്ലേകൾ സമീപഭാവിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ്. 10.9 ഇഞ്ച് ഒഎൽഇഡി ഐപാഡ് നിലവിൽ വികസനത്തിലാണെന്ന് കരുതപ്പെടുന്നു. ഇത് 2022 ൽ തന്നെ അവതരിപ്പിക്കുകയും ചെയ്യും. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ആപ്പിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications