ആപ്പിള്‍ OS X 10.10 യോസ്‌മൈറ്റ്; 6 പുതിയ ഫീച്ചറുകള്‍

Posted By:

തായ്‌പേയില്‍ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ കഴിഞ്ഞ ദിവസമാണ് പുതിയ മാക് ഓപ്പറേറ്റിംഗ് സിസ്റ്റമായ OS X യോസ്‌മേറ്റ് ലോഞ്ച് ചെയ്തത്.

പ്രതീക്ഷിച്ചപോലെതന്നെ നിരവധി പുതുമകളുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് യോസ്‌മൈറ്റ്. ഉപഭോക്താക്കള്‍ക്ക് ഏറെ പുതുമകളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം.

അതില്‍ പ്രധാനപ്പെട്ട ആറെണ്ണം ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ മനോഹരമായ ഐക്കണുകള്‍ മാക് സ്ീ്രകനിന്റെ താഴ്ഭാഗത്ത് ഒരുക്കിയിട്ടുണ്ട്. ഉപയോഗിക്കാനുള്ള സൗകര്യത്തിനൊപ്പം കഴ്ചയ്ക്കും ആകര്‍ഷകമാണ് ഇത്.

 

മാക്‌സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായുള്ള ഗ്ലാസ് ഐക്കണില്‍ ക്ലിക് ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ മധ്യത്തിലായി സ്‌പോട്‌ലൈറ്റ് സെര്‍ച്ബാര്‍ പ്രത്യക്ഷമാവും.

 

 

ആപ്ലിക്കേഷനുകളുള്‍പ്പെടെയുള്ളവ സെര്‍ച് ചെയ്യുമ്പോള്‍ വാക്കുകള്‍ പൂര്‍ണമായി ടൈപ് ചെയ്യേണ്ട ആവശ്യമില്ല. ആദ്യത്തെ ഏതാനും അക്ഷരങ്ങള്‍ ടൈപ് ചെയ്യുമ്പോള്‍ തന്നെ അവ പ്രത്യക്ഷമാവും.

 

ഐ.ഒ.എസ് 8 ഉപകരണങ്ങളില്‍ നിന്ന് OX X യോസ്‌മൈറ്റ് ഉള്ള മാക് കമ്പ്യൂട്ടറിലേക്കും തിരിച്ചും ഡോക്യുമെന്റുകളും മറ്റു ഫയലുകളും മാറ്റാന്‍ സാധിക്കും. കൂടാടെ ഒരു ഉപകരണത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി മറ്റൊന്നില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ഉണ്ട്.

 

നേരത്തെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളില്‍ നിന്ന് ഐ ഫോണിലേക്കയക്കുന്ന മെസേജുകള്‍ മാക് കമ്പ്യൂട്ടറിലേക്കു മാറ്റാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഐ.ഒ.എസ് 8-ഉം OS X യോസ്‌മൈറ്റും ഇത് സാധ്യമാക്കുന്നു.

 

ഐ ഫോണില്‍ വരുന്ന കോളുകള്‍ മാക് കമ്പ്യൂട്ടറില്‍ അറ്റന്റ് ചെയ്യാനും പുതിയ ഒ.എസ്. സഹായിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting