മൂന്ന് ദിവസത്തിനുള്ളില്‍ 30 ലക്ഷം ഐപാഡുകള്‍ വിറ്റു

Posted By: Super

മൂന്ന് ദിവസത്തിനുള്ളില്‍ 30 ലക്ഷം ഐപാഡുകള്‍ വിറ്റു

ന്യൂ ഐപാഡ് ടാബ്‌ലറ്റിന്റെ 30 ലക്ഷം യൂണിറ്റുകള്‍ ഇത് വരെ വിറ്റതായി ആപ്പിള്‍ തിങ്കളാഴ്ച അറിയിച്ചു. ഇക്കഴിഞ്ഞ 16നാണ് ആപ്പിള്‍ ഏറ്റവും പുതിയ ഐപാഡ് ആദ്യമായി വില്പനക്കെത്തിച്ചത്.

യുഎസ്, ജപ്പാന്‍, സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള 10 രാജ്യങ്ങളിലായിരുന്നു ഇത് എത്തിയത്. വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇത്രയും വലിയൊരു വില്പന ടെക്‌നോളജി ഉത്പന്നങ്ങളില്‍ ആദ്യമാണ്.

ഈ വരുന്ന 23ന് മറ്റ് 25 രാജ്യങ്ങളിലേക്ക് കൂടി ഐപാഡ് വില്പനക്കെത്തുകയാണ്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ഏറെയും. മാസങ്ങള്‍ക്കുള്ളില്‍ ന്യൂ ഐപാഡിനെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും പ്രതീക്ഷിക്കാമെന്ന് ആപ്പിള്‍ ഇന്ത്യയുടെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ അത് സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങളോ പ്രഖ്യാപനങ്ങളോ കമ്പനിയുടെ ഭാഗത്തുനിന്നും ഇത് വരെ ഉണ്ടായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot