ആരാധകരേ... ശാന്തരാകുവിൻ ! എം4 മാക്ബുക്ക് ഉടൻ വിപണിയിലെത്തിയേക്കും
ഏറെ ആരാധകരുള്ള ടെക് കമ്പനിയാണ് ആപ്പിൾ. സ്മാർട്ട് ഫോൺ രംഗത്തും കമ്പ്യൂട്ടർ രംഗത്തും തങ്ങളുടെതായ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി ജനങ്ങൾക്കിടയിൽ സ്വീകാര്യമായ കമ്പനിയാണ് ആപ്പിൾ. ഒരുപാട് ്രെപാഡക്ടുകൾ ആപ്പിളിനായി സ്വന്തമുണ്ട്. കഴിഞ്ഞ ദിവസം ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഐഫോൺ 16ഇയും പുറത്തിറങ്ങി. ഓരോ പ്രൊഡക്ടുകളും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കുറേ റൂമറുകൾ പുറത്തുവരാറുണ്ട്. ഇപ്പോഴിയാ പുതിയ മാക്ബുക്കിനെ കുറിച്ചാണ് ടെക് ലോകം ചർച്ച ചെയ്യുന്നത്. ഐഫോൺ 16ഇ ലോഞ്ച് പൂർത്തിയായതോടെ ഈ ആഴ്ച തന്നെ ആപ്പിൾ പുതിയ മാക്ബുക്ക് എയർ മോഡലുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.
എം4 മാക്ബുക്ക് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിലുള്ളത്. മാസങ്ങളായി എം4 മാക്ബുക്കിന്റെ ഫീച്ചറുകളെക്കുറിച്ചും വിലയെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്. എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ, പുതിയ ലാപ്‌ടോപ്പ് വളരെ വേഗം കാണാൻ കഴിയും.

എം4 മാക്ബുക്ക് എയറിൽ പ്രോസസറുകളിൽ 10 സിപിയു കോറുകൾ, 32 ജിപിയു കോറുകൾ, 16 വരെ ന്യൂറൽ എഞ്ചിൻ കോറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. 48 ജിബി വരെ റാമും 1 ടിബി വരെ എസ്എസ്ഡി സ്റ്റോറേജും ആപ്പിൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ 128GB വരെ റാമും 80B വരെ സ്റ്റോറേജും ഉപയോഗിച്ച് കോൺഫിഗർ ചെയ്യാവുമെന്നും പ്രതീക്ഷിക്കാം.

എം4 മാക്ബുക്ക് എയറിൽ ഒരു ഓപ്ഷണൽ നാനോ ടെക്‌സ്ചർ ഡിസ്പ്ലേ ഫിനിഷിലും ലഭ്യമാണ്. ടച്ച് ഐഡി പിന്തുണയുള്ള ബാക്ക്‌ലിറ്റ് കീബോർഡും ഫോഴ്‌സ് ടച്ച് ട്രാക്ക്പാഡും ഇതിലുണ്ട്.
വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3 എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. 4 തണ്ടർബോൾട്ട് 5 പോർട്ടുകളും യുഎസ്ബി 4 പോർട്ടുകളുമുണ്ട്. ഒപ്പം ഒരു എച്ച്ഡിഎംഐ പോർട്ട്, ഒരു മാഗ്സേഫ് 3 പോർട്ട്, എസ്ടിഎക്സ്സി കാർഡ് സ്ലോട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും എം4 മാക്ബുക്ക് എയറിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്.

എം4 മാക്ബുക്ക് എയറിൽ 100 Wh ബാറ്ററിയാണ്. 140 വാട്ട് വരെ വയേർഡ് ചാർജിങ് ഇത് പിന്തുണയ്ക്കുമെന്നും ഒറ്റ ചാർജിൽ 24 മണിക്കൂർ ചാർജ് നിൽക്കുമെന്നും നിരീക്ഷണ വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. കുറഞ്ഞ പ്രകാശത്തിലും പ്രവർത്തിക്കാൻ സഹായിക്കുന്ന ബാക്ക്ലിറ്റ് കീബോർഡ്, സുരക്ഷിതവും എളുപ്പവുമായ ലോഗിൻ സൗകര്യത്തിനുള്ള ടച്ച് ഐഡി, ഫേസ് ടൈം എച്ച്ഡി ക്യാമറ എന്നിവ ഇത് സുരക്ഷയും കാര്യക്ഷമതയും ഉറപ്പ് നൽകുന്നു.
കൂടാതെ, ഐഫോൺ, ഐപാഡ് എന്നിവയുമായി കണക്ട് ചെയതു സുഗമമായി ഉപയോഗിക്കാവുന്നതാണ്. പ്രത്യേകതകളും വൈവിദ്ധ്യങ്ങളും പരിശോധിച്ചാൽ മാക്ക്ബുക്കിന് വലിയ വില തന്നെയാകും വിപണിയിലെത്തുമ്പോൾ എന്നാണ് നിഗമനം.


Click it and Unblock the Notifications








