ആര്‍ക്കോസിന്റെ പുതിയ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് 11,000 രൂപയ്ക്ക്

Posted By:

ആര്‍ക്കോസിന്റെ പുതിയ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് 11,000 രൂപയ്ക്ക്

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ആദ്യം പുറത്തിറങ്ങിയപ്പോള്‍ അവയ്ക്ക് വലിയ വിലയായിരുന്നു.  അവ പണക്കാരുടെ മാത്രം കുത്തകയുമായിരുന്നു.   എന്നാല്‍ ക്രമേണ കൂടുതല്‍ കമ്പനികള്‍ കൂടുതല്‍ ടാബ്‌ലറ്റുകള്‍ വിപണിയിലെത്തിക്കുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ടാബ്‌ലറ്റ് വിപണിയില്‍ മത്സരം കടുത്തു.

മത്സരം മുറുകുമ്പോള്‍ എപ്പോഴും സംഭവിക്കുന്ന പോലെ ഇവിടെയും വില കുറഞ്ഞു.  ഇപ്പോള്‍ കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള ടാബ്‌ലറ്റുകള്‍ ഉപഭോക്താക്കള്‍ക്കെത്തിച്ച് എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവരെയും കൊണ്ട് ടാബ്‌ലറ്റുകള്‍ വാങ്ങിപ്പിക്കുക എന്നതാണ് ടാബ്‌ലറ്റ് നിര്‍മ്മാണ കമ്പനികള്‍ നേരിടുന്ന വെല്ലുവിളി.  ഇതില്‍ ഏറെക്കുറെ കമ്പനികള്‍ വിജയിക്കുന്നുമുണ്ട്.

ഇന്ന് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആര്‍ക്കും അത്ര അപ്രാപ്യമായ കാര്യമല്ല.  ആര്‍ക്കോസ് ഏറ്റവും പുതുതായി പുറത്തിറക്കിയ ടാബ്‌ലറ്റ് ആണ് 70ബി ഹണികോമ്പ് ടാബ്‌ലറ്റ്.  പേരു സൂചിപ്പിക്കും പോലെ ആന്‍ഡ്രോയിഡിന്റെ ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ ആര്‍ക്കോസ് ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

ഫീച്ചറുകള്‍:

  • 1024 x 600 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • 512 എംബി റാം

  • ബില്‍ട്ട്-ഇന്‍ 3ഡി ഗ്രാഫിക്‌സ് ആക്‌സലറേറ്റിംഗ് യൂണിറ്റ്

  • എച്ച്ഡിഎംഐ ഔട്ട്പുട്ട്

  • മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട്

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • വൈഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി

  • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി
ഹണികോമ്പ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളില്‍ ആര്‍ക്കോസ് 70ബി ടാബ്‌ലറ്റ് മാത്രമേ ഇത്ര ചെറിയ വിലയില്‍ ലഭിക്കൂ എന്നാണ് ആര്‍ക്കോസിന്റെ അവകാശവാദം.  ഈ ടാബ്‌ലറ്റിന്റെ ഫീച്ചറുകളും വിലയും താരതമ്യം ചെയ്താല്‍ ഈ അവകാശവാദം വാസ്തവമാണെന്നും കാണാം.

എച്ച്ഡിഎംഐ ഔട്ട്പുട്ട് ഈ ടാബ്‌ലറ്റിലുണ്ട്.  ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വൈഫൈ കണക്റ്റിവിറ്റി എന്നിവ ഉപയോദപ്പെടുത്തി, വൈഫൈ കണക്റ്റിവിറ്റി ഉള്ള ടിവി സ്‌ക്രീനിലൂടെ വീഡിയോകളും സിനിമകളും കാണാന്‍ ഈ ടാബ്‌ലറ്റ് ഉപയോഗിച്ച് സാധിക്കും.

വെറും 11,000 രൂപ മാത്രം വിലയുള്ള ഈ പുതിയ ആന്‌ഡ്രോയിഡ് ടാബ്‌ലറ്റിന് 1 ജിഗാഹെര്‍ഡ്‌സ് സിപിയു, 512 എംബി റാം എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot