ആര്‍ക്കോസില്‍ നിന്നും രണ്ട് ഐസിഎസ് ടാബ്‌ലറ്റുകള്‍

Posted By:

ആര്‍ക്കോസില്‍ നിന്നും രണ്ട് ഐസിഎസ് ടാബ്‌ലറ്റുകള്‍

ടാബ്‌ലറ്റ് വിപണിയില്‍ ഏറെ പ്രചാരം ഉള്ള ഒരു പേരല്ല ആര്‍ക്കോസ്.  എന്നാല്‍ ഈയിടെ ചില മികച്ച ടാബ്‌ലറ്റുകള്‍ ആര്‍ക്കോസ് പുറത്തിറക്കിയിട്ടുണ്ട്.  വിലക്കുറവാണ് ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.  ആര്‍ക്കോസ് 80 ജി9, ആര്‍ക്കോസ് 101 ജി9 എന്നിവയാണ് പുതുതായി ഇറങ്ങിയ ടാബ്‌ലറ്റുകള്‍.

ഈ ടാബ്‌ലറ്റുകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും ഇനി ഉപയോഗിക്കാന്‍ പോകുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്തയുണ്ട്.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും മികച്ച വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ജി9 ടാബ്‌ലറ്റുകള്‍ സിഇഎസ് 2012ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  ഫെബ്രുവരിയോടെ ഇവയ്ക്ക് ഐസിഎസ് അപ്‌ഡേഷന്‍ ലഭിക്കും എന്ന് ആര്‍ക്കോസ് അധികൃതര്‍ സിഇഎസ് 2012ല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സിഇഎസില്‍ പ്രദര്‍ശിപ്പിച്ച ടാബ്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 4.0.1 വേര്‍ഷനിലാണ്.  എന്നാല്‍ ഇവ ശരിക്കും ലോഞ്ച് ചെയ്യുമ്പോള്‍ പ്രവര്‍ത്തിക്കുക ആന്‍ഡ്രോയിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.0.3 വേര്‍ഷനിലായിരിക്കും.

സാധാരണ ടാബ്‌ലറ്റുകളിലുണ്ടാവുന്ന എല്ലാ ഫീച്ചറുകള്‍ക്ക് ഒപ്പം പാട്ട്, വീഡിയോ, ഗെയിം എന്നിങ്ങനെയുള്ള വിനോദ സാധ്യതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആര്‍ക്കോസ് 101 ജി9 ടാബ്‌ലറ്റിനെ മീഡിയ ടാബ്‌ലറ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

ഈ ടാബ്‌ലറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് വേര്‍ഷനിലാണ്.  1 ജിഗാഹെര്‍ഡ്‌സ് ഒഎംഎപി ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ആര്‍ക്കോസ് 101 ജി9 ടാബ്‌ലറ്റിന്.

മൈക്രോയുഎസ്ബി പോര്‍ട്ട്, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, മിനി എച്ച്ഡിഎംഐ പോര്‍ട്ട് എന്നിങ്ങനെ ഈ ടാബ്‌ലറ്റില്‍ കണക്റ്റിവിറ്റി ഒപ്ഷനുകലും ഉണ്ട്.  10.1 ഇഞ്ച് ആണ് ഈ ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍.  ഇതൊരു 1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ്.  20,000 രൂപയോളം ആണ് ആര്‍ക്കോസ് 101 ജി9ന്റെ വില.

1024 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 8 ഇഞ്ച് സ്‌ക്രീന്‍ ആണ് ആര്‍ക്കോസ് 80 ജി9 ടാബ്‌ലറ്റിന്റേത്.  1 ജിഗാഹെര്‍ഡ്‌സ് ഒഎംഎപി 4 സോക് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ടാബ്‌ലറ്റിന്.  ഇതിന് ഫ്രണ്ട് ക്യാമറ മാത്രമേയുള്ളൂ.  ധാരാണം പ്രീ ലോഡഡ് ആപ്ലിക്കേഷനുകള്‍ ഉണ്ടിതിന്.  15,000 രൂപയോളം ആണ് ആര്‍ക്കോസ് 80 ജി9 ടാബ്‌ലറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot