ആര്‍ക്കോസ് ഒരേസമയം രണ്ടു ടാബ്‌ലറ്റുകളുമായെത്തുന്നു

Posted By: Staff

ആര്‍ക്കോസ് ഒരേസമയം രണ്ടു ടാബ്‌ലറ്റുകളുമായെത്തുന്നു

ഒരേ സമയം രണ്ടു ടാബ്‌ലറ്റുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ആര്‍ക്കോസ്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അളവിലുള്ള ജി9 ടാബ്‌ലറ്റുകളാണിവ. ഒരെണ്ണം 8 ഇഞ്ചും മറ്റേത് 10 ഇഞ്ചുമാണുള്ളത്.

ആര്‍ക്കോസ് 8 ജി9 എന്നു പേരിട്ടിരിക്കുന്ന 8 ഇഞ്ച് ടാബ്‌ലറ്റ് ഉപഭോക്താക്കള്‍്ക്ക് യാത്രകളിലും കൂടെ കൊണ്ടു നടക്കാന്‍ പാകത്തിനാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം, ഡ്യുവല്‍ കോര്‍ ഓപറേറ്റിംഗ് സിസ്റ്റം എന്നിവയിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ഇഞ്ച് ടാബ്‌ലറ്റും പ്രവര്‍ത്തിക്കുന്നത് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

എക്‌സ്‌റ്റേണല്‍ യുഎസ് ബി സ്റ്റിക്ക്‌ ആയി ഉപയോഗിക്കാവുന്ന 3ജി സ്റ്റിക്ക് ആണ് ഈ രണ്ടു ടാബ്‌ലറ്റുകളെയും മറ്റു ടാബ്‌ലറ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ 3ജി സ്റ്റിക്ക് 3ജി സംവിധാനത്തോടെ എല്ലാ സിം കാര്‍ഡുകളെയും സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് ടാബ്‌ലറ്റിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലും 3ജി സംവിധാനം ഉപയോഗപ്പെടുത്താം.

മറ്റു ടാബ്‌ലറ്റുകളില്‍ നിന്നും മാത്രമല്ല മറ്റേതൊരു ഗാഡ്ജറ്റില്‍ നിന്നും ആര്‍ക്കോസ് ടാബ്‌ലറ്റുകളെ വ്യത്യസ്തമാക്കുന്നത് ഇവയുടെ 250 ജിബിയുള്ള ഹാര്‍ഡ് ഡ്രൈവ് ആണ്.

വീഡിയോയ്ക്ക് ജാക്കറ്റ്, മെറ്റാ ഡാറ്റ എന്നിവയും മറ്റു മള്‍ട്ടി മീഡിയ സംവിധാനങ്ങളായ വീഡിയോ പ്ലെയര്‍, മ്യൂസിക് പ്ലെയര്‍ തുടങ്ങിയവയും ലഭ്യമാണ്.

പ്രത്യേകം രൂപകല്പന ചെയ്ത ലിഥിയം പോളിമര്‍ ബാറ്ററിയായതുകൊണ്ട് മികച്ച ബാറ്ററി ബാക്ക് അപ്പുണ്ട് ആര്‍ക്കോസ് ടാബ്‌ലറ്റുകള്‍ക്ക്.

എല്ലാ വലിപ്പത്തിലും ഉള്ള യുഎസ് ബി പോര്‍ട്ടും ഉണ്ടെന്നൊരു പ്രത്യേകതയുണ്ട് ആര്‍ക്കോസ് 10 ഇഞ്ച് ടാബ്‌ലറ്റിന്.

ഗൂഗ്ള്‍ മാപ്പ്‌സ്, സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈററ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങീയവയും ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൊത്തത്തില്‍ നോക്കുമ്പോള്‍ ആര്‍ക്കോസിന്റെ ഈ രണ്ടു ടാബ്‌ലറ്റുകളും തമ്മില്‍ കാര്യമായ വ്യത്യാസം വലിപ്പത്തിലും വിലയിലും മാത്രമേയുള്ളൂ. 10 ഇഞ്ച് വലിപ്പത്തിലുള്ള, ആര്‍ക്കോസ് 10 ജി9 ടാബ്‌ലറ്റിന് 25,000 രൂപയും 8 ഇഞ്ച് വലിപ്പത്തിലുള്ള, ആര്‍ക്കോസ് 18 ജി9 ടാബ്‌ലറ്റിന് 20,000 രൂപയുമാണ് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot