പ്രൊഫഷണല്‍ ലുക്കില്‍ ഒരു ആര്‍ക്കോസ് ടാബ്‌ലറ്റ്

Posted By: Staff

പ്രൊഫഷണല്‍ ലുക്കില്‍ ഒരു ആര്‍ക്കോസ് ടാബ്‌ലറ്റ്

ആര്‍ക്കോസ് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഉല്‍പന്നമാണ് ആര്‍ക്കോസ് ജി9 ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍. പുത്തന്‍ ടെക്‌നോളജികളും, സ്‌പെസിഫിക്കേഷനുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടാബ്‌ലറ്റിലേക്ക് വളരെയധികം ആളുകള്‍ ആകര്‍ഷിക്കപ്പെടും എന്നും, ഇതു സ്വന്തമാക്കാന്‍ ആളുകള്‍ പരസ്പരം മത്സരിക്കും എന്നും ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കിയിരിക്കുന്ന ഇതിന്റെ 8 ഇഞ്ച് ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 1024 x 768 പിക്‌സല്‍ ആണ്. 3.2 ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. കൂടെ 1 ജിഗാഹെര്‍ഡ്‌സ് ഒഎംഎപി 4 സ്മാര്‍ട്ട് മള്‍ട്ടി-കോര്‍ എആര്‍എം കോര്‍ട്ടെക്‌സ് എ9 പ്രോസസ്സറും ഉണ്ട്.

ഫ്ലാഷ് കാര്‍ഡ് ഉപയോഗിച്ച് 16 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്‌ ഈ ടാബ്‌ലറ്റിന്‌.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot