ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i5 അസ്യൂസ് അഡോൾബുക്ക് 13 (2021) അവതരിപ്പിച്ചു

|

അസ്യൂസ് അഡോൾബുക്ക് 13 (2021) (Asus Adolbook 13 (2021) ചൈനയിൽ ഏറ്റവും പുതിയ ഇന്റൽ ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് സിപിയു ഉപയോഗിച്ച് പുറത്തിറക്കി. ഡിസ്‌പ്ലേയുടെ മൂന്ന് വശങ്ങളിൽ സ്ലിം ബെസലുകളുമായാണ് ഇത് വരുന്നത്. തിൻ ആൻഡ് ലൈറ്റ് രൂപകല്പനയിൽ വരുന്ന ഈ ലാപ്‌ടോപ്പ് ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും സിംഗിൾ കളർ ഓപ്ഷനിലും മാത്രമായി വിപണിയിൽ വരുന്നു. ആന്റി ഗ്ലയർ മാറ്റ് ഫിനിഷുള്ള അസ്യൂസ് അഡോൾബുക്ക് 13 (2021) നിങ്ങൾക്ക് ഒരു ഫുൾ എച്ച്ഡി ഡിസ്പ്ലേ നൽകുന്നു. എന്നാൽ, ഇതിൽ റാം അപ്‌ഗ്രേഡ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു കാര്യം. സ്ലിം ഫോം ഫാക്ടർ ആയതിനാൽ നിങ്ങൾക്ക് ധാരാളം കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കും.

അസ്യൂസ് അഡോൾബുക്ക് 13 (2021): വില

അസ്യൂസ് അഡോൾബുക്ക് 13 (2021): വില

അസ്യൂസ് അഡോൾബുക്ക് 13 (2021) കോർ ഐ 5 + 16 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 4,999 (ഏകദേശം 56,000 രൂപ) ആണ് വില വരുന്നത്. സൈകഡെലിക് ഓഷ്യൻ കളർ വേരിയന്റിലാണ് ഈ ലാപ്ടോപ്പ് വിപണിയിൽ വരുന്നത്. ജനുവരി 2 മുതൽ ഇതിൻറെ ഷിപ്പിംഗ് ആരംഭിക്കും. അസ്യൂസ് അഡോൾബുക്ക് 13 (2021) എപ്പോഴാണ് ഇന്ത്യൻ വിപണിയിൽ എത്തുകയെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

അസ്യൂസ് അഡോൾബുക്ക് 13 (2021): സവിശേഷതകൾ

അസ്യൂസ് അഡോൾബുക്ക് 13 (2021): സവിശേഷതകൾ

വിൻഡോസ് 10 ഹോം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യ്താണ് അസ്യൂസിൻറെ അഡോൾബുക്ക് 13 (2021) വിപണിയിൽ വരുന്നത്. 13.3 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് ആന്റി-ഗ്ലെയർ മാറ്റ് സ്‌ക്രീൻ 16: 9 ആസ്പെക്റ്റ് റേഷിയോയിൽ വരുന്നു. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i5-1135G7 SoC പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 16 ജിബി എൽപിഡിഡിആർ 4 എക്സ് റാം 4,266 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്യുന്നു. അസ്യൂസ് അഡോൾബുക്ക് 13 (2021) 512 ജിബി M.2 NVMe PCIe 3.0 SSD സ്റ്റോറേജുമായി വരുന്നു.

അസ്യൂസ് അഡോൾബുക്ക് 13 (2021)

വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഒരു എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ട് (തണ്ടർബോൾട്ട് 4), മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഒരു 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മറ്റൊരു യുഎസ്ബി 2.0 പോർട്ടും അഡോൾബുക്ക് 13 (2021) ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. ഓഡിയോ കൈകാര്യം ചെയ്യുന്നത് ഇൻബിൽറ്റ് മൈക്രോഫോണുമായി വരുന്ന ഹർമാൻ കാർഡൺ സ്റ്റീരിയോ സ്പീക്കറുകളാണ്. ഇതിൽ ഒരു എച്ച്ഡി വെബ്‌ക്യാമും നൽകിയിരിക്കുന്നു. 50Wh ബാറ്ററിയുടെ സപ്പോർട്ട് ലഭിക്കുന്ന അസ്യൂസ് അഡോൾബുക്ക് 13 2021 ന് 65W ചാർജറുമുണ്ട്. ലാപ്‌ടോപ്പിന് 1.2 കിലോഗ്രാം ഭാരം വരുന്നു.

Best Mobiles in India

English summary
Asus Adolbook 13 (2021) has been released with the new Intel 11th-Gen Tiger Lake Processor in China. It comes with slim bezels with a webcam positioned at the top on three sides of the display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X