Home
Computer

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 സിപിയുമായി അസ്യൂസ് ഐഒ വി 241 ഡെസ്ക്ടോപ്പ് പിസി അവതരിപ്പിച്ചു

അസ്യൂസ് ഐഒ വി 241 ഓൾ-ഇൻ-വൺ ഡെസ്ക്ടോപ്പ് പിസി ഇന്ത്യയിൽ അവതരിപ്പിച്ചു. ടച്ച്, നോൺ-ടച്ച് ഓപ്ഷനുകളുള്ള 23.8 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് അസ്യൂസ് ഐഒ വി 241ൽ വരുന്നത്. ഏറ്റവും പുതിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയുകളും സംയോജിത ഗ്രാഫിക്‌സുമാണ് ഇതിൽ പ്രവർത്തിക്കുന്നത്. അഞ്ച് യുഎസ്ഡി പോർട്ടുകൾ ഉൾപ്പെടെ ധാരാളം കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള സ്പീക്കറുകളും ഐഒ വി 241ൽ സംയോജിപ്പിച്ചിരിക്കുന്നു. രണ്ട് കളർ ഓപ്ഷനുകളിലാണ് ഡെസ്ക്ടോപ്പ് പിസി വിപണിയിൽ വരുന്നത്. എന്നാൽ, ഈ തായ്‌വാൻ ടെക് കമ്പനി ഐഒ വി 241 യുടെ മോഡലുകളുടെ വിലകൾ ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല.

അസ്യൂസ് ഐഒ വി 241: ഇന്ത്യയിലെ വില

അസ്യൂസ് ഐഒ വി 241: ഇന്ത്യയിലെ വില

ഇന്ത്യയിൽ 61,990 രൂപ മുതൽ വിലയാരംഭിക്കുന്ന അസ്യൂസ് ഐഒ വി 241 ബ്ലാക്ക്-ഗോൾഡിലും വൈറ്റ്-സിൽവർ കളർ ഓപ്ഷനുകളിലും വിപണിയിൽ ലഭ്യമാകും. ഒരു വയർലെസ് കീബോർഡും മൗസും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ, ഓരോ കോൺഫിഗറേഷനും വിൽപ്പന തീയതിക്കും വിലയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ ഓൾ-ഇൻ-വൺ ഓഫർ അസ്യൂസ് എക്സ്ക്ലൂസീവ് സ്റ്റോറുകളും വാണിജ്യ പിസി ചാനൽ പങ്കാളികളും വഴി ഉടൻ ലഭ്യമാകുമെന്ന് അസ്യൂസ് പറയുന്നു.

അസ്യൂസ് ഐഒ വി 241 സവിശേഷതകൾ

അസ്യൂസ് ഐഒ വി 241 സവിശേഷതകൾ

വിൻഡോസ് 10 ഹോം, എംഎസ് ഓഫീസ് എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തതാണ് അസ്യൂസ് ഐഒ വി 241. 23.8 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) എൽഇഡി-ബാക്ക്‌ലിറ്റ് പാനൽ 178 ഡിഗ്രി വ്യൂ ആംഗിളുകളുണ്ട്. ഒരു ടച്ച്‌സ്‌ക്രീൻ ഓപ്ഷനും ലഭ്യമാണെന്ന് അസ്യൂസ് വെബ്‌സൈറ്റ് പറയുന്നു. ഇന്റൽ കോർ i5-1135G7 സിപിയു, ഇന്റൽ ഐറിസ് എക്സ് അല്ലെങ്കിൽ ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് എന്നിവയിലാണ് അസ്യൂസ് ഐഒ വി 241 പ്രവർത്തിക്കുന്നത്. 4 ജിബി, 8 ജിബി, അല്ലെങ്കിൽ 16 ജിബി റാം കൊണ്ട് സജ്ജീകരിക്കാവുന്ന ഇത് 2.5 ഇഞ്ച് 1 ടിബി സാറ്റ എച്ച്ഡിഡിയും 512 ജിബി എം 2 പിസിഐഇ എസ്എസ്ഡിയും ഉൾപ്പെടുന്ന ഹൈബ്രിഡ് സ്റ്റോറേജാണ്.

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 സിപിയുമായി അസ്യൂസ് ഐഒ വി 241 ഡെസ്ക്ടോപ്പ് പിസി

നിങ്ങൾക്ക് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 അല്ലെങ്കിൽ ബ്ലൂടൂത്ത് 4.2, നാല് യുഎസ്ബി 3.2 പോർട്ടുകൾ, ഒരു എച്ച്ഡിഎംഐ പോർട്ട്, എച്ച്ഡിഎംഐ ഇൻ പോർട്ട്, യുഎസ്ബി 2.0 പോർട്ട്, ഹെഡ്ഫോൺ ജാക്ക്, ലാൻ പോർട്ട്, കെൻസിംഗ്ടൺ ലോക്ക് സ്ലോട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ഇതിൽ ലഭിക്കും. സോണിക് മാസ്റ്റർ പ്രീമിയം സപ്പോർട്ടുള്ള രണ്ട് 3W സ്റ്റീരിയോ സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ മൈക്കുകളുള്ള 1 മെഗാപിക്സൽ 720 പിക്‌സൽ വെബ്‌ക്യാമും 90W പവർ സപ്പ്ളൈയുമുണ്ട്. അസ്യൂസ് ഐഒ വി 241ന് 540x409x48 മിലിമീറ്റർ അളവും 5.1 കിലോഗ്രാം ഭാരവും വരുന്നു.

More from GizBot

Best Mobiles in India

English summary
In India, the Asus AiO V241 all-in-one desktop PC was announced. The Asus AiO V241 has a 23.8-inch full-HD monitor with touch and non-touch capabilities. It is equipped with Intel Tiger Lake 11th-Gen CPUs and integrated graphics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X