ഇരട്ട ഓപറേറ്റിംഗ് സിസ്റ്റവുമായി അസുസ് ട്രാന്‍സ്‌ഫോര്‍മര്‍

Posted By: Staff

ഇരട്ട ഓപറേറ്റിംഗ് സിസ്റ്റവുമായി അസുസ് ട്രാന്‍സ്‌ഫോര്‍മര്‍

തായ്‌പെയില്‍ നടക്കുന്ന കമ്പ്യൂട്ടക്‌സ് മേളയില്‍ വെച്ച് അസുസ് ഡ്യുവല്‍ ബൂട്ടിംഗ് സൗകര്യമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഓള്‍ ഇന്‍ വണ്‍ അവതരിപ്പിച്ചു. പിസിയായും ടാബ്‌ലറ്റായും ഉപയോഗിക്കാവുന്ന ഈ ഉത്പന്നം ആന്‍ഡ്രോയിഡ്, വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റങ്ങളിലാണ് പ്രവര്‍ത്തിക്കുക.

ഉപയോക്താക്കള്‍ക്ക് സ്വന്തം ആവശ്യത്തിനനുസരിച്ച് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റി ഉപയോഗിക്കാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ എഐഒ അനുവദിക്കുന്നു. 18.4 ഇഞ്ച്  മള്‍ട്ടി ടച്ച് ബാക്ക്‌ലിറ്റ് ഡിസ്‌പ്ലെയാണ് ഇതിന്റേത്. ഈ ഡിസ്‌പ്ലെയെ ടാബ്‌ലറ്റാക്കാമെന്നതിനൊപ്പം ഒരു കമ്പ്യൂട്ടര്‍ മോണിറ്ററായും ഉപയോഗിക്കാനാകും.

വിന്‍ഡോസ് 8 ടാബ്‌ലറ്റായ അസുസ് ടാബ്‌ലറ്റ് 810യാണ് കമ്പനി അവതരിപ്പിച്ച മറ്റൊരു ഉത്പന്നം. 2ജിബി റാം വരുന്ന ഈ ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലെ 11.6 ഇഞ്ചാണ്. 1366x768 റെസലൂഷന്‍ സൂപ്പര്‍ ഐപിഎസ് ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ പുറത്തും അകത്തും ഉപയോഗിക്കുമ്പോള്‍ വ്യക്തതയാര്‍ന്ന ദൃശ്യങ്ങള്‍ കാണാനാകും.

എന്‍വിദിയ ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസറിലാണ് അസുസ് ടാബ് ലറ്റ് 600ന്റെ പ്രവര്‍ത്തനം. മൊബൈല്‍ ഗ്രാഫിക്‌സിന് 12 കോര്‍ ജിപിയു ഉണ്ട്.  2ജിബിയാണ് റാം ശേഷി.10.1 ഇഞ്ച് ഡിസ്‌പ്ലെ സഹിതമെത്തുന്ന ഇതിലെ ഓപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് ആര്‍ടിയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot