30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്രോംബുക്ക് ലാപ്‌ടോപ്പുകൾ

|

വിൻഡോസിനും മാക്കിനുമുള്ള ഗൂഗിളിന്റെ മറുപടിയാണ് ക്രോംബുക്ക് ലാപ്ടോപ്പുകൾ. ചെറിയ കമ്പ്യൂട്ടർ ഉപയോഗം മാത്രമുള്ള വിദ്യാർഥികൾക്കും മറ്റും ഏറ്റവും അനുയോജ്യമായ ലാപ്ടോപ്പുകൾ ആണ് ഇവ. ക്രോംബുക്കുകൾ വിപണിയിൽ എത്തിയിട്ട് അധിക കാലമായിട്ടില്ല. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം ക്രോംബുക്കുകൾക്ക് വിപണിയിൽ ആദ്യം തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം ആകെ മാറിയിരിക്കുകയാണ് ക്രോംബുക്കുകളിലെ ക്രോം ഒഎസിന്റെ പോരായ്മകൾ ഗൂഗിൾ പരിഹരിച്ചിരുന്നു. കാലഘട്ടാനുസൃതമായ മാറ്റങ്ങളും ഒഎസിൽ കൊണ്ട് വന്നു. ഇതിന്റെയൊക്കെ ഫലമായി ക്രോംബുക്കുകളുടെ ജനപ്രീതിയും കൂടിയിട്ടുണ്ട്. മിക്കവാറും എല്ലാ കമ്പ്യൂട്ടർ ബ്രാൻഡുകളും ഇന്ന് ക്രോംബുക്ക്സ് പുറത്തിറക്കുന്നുണ്ട്.

 

ക്രോംബുക്കുകൾ

വളരെ പോക്കറ്റ് ഫ്രണ്ട്ലി ആണ് എന്നതും ക്രോംബുക്കുകളുടെ പ്രത്യേകതയാണ്. അസൂസ്, ഏസർ, എച്ച്പി ലെനോവോ തുടങ്ങിയ ലാപ്ടോപ്പ് ബ്രാൻഡുകളെല്ലാം ക്രോംബുക്കുകൾ പുറത്തിറക്കുന്നു. താങ്ങാനാവുന്ന വിലയുള്ള ക്രോംബുക്ക് ലാപ്‌ടോപ്പുകൾ ഓൺലൈൻ മാർക്കറ്റുകളിലും നിങ്ങളുടെ അടുത്തുള്ള ഷോപ്പുകളിലും ലഭ്യമാണ്. വിപണിയിൽ ലഭ്യമായ ഏതാനും മികച്ച ക്രോംബുക്കുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു. ഇവയെല്ലാം 30,000 രൂപയിൽ താഴെ മാത്രം വില വരുന്നവയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെ

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ്
 

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ്

നിങ്ങൾക്ക് പരിഗണിക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ക്രോംബുക്കാണ് അസൂസ് ക്രോംബുക്ക് ഫ്ലിപ്പ്.
അസൂസ് ക്രോംബുക്ക് ഫ്ലിപ്പിന് 24,999 രൂപയാണ് വില വരുന്നത്. ഈ വിലയിൽ മെമ്മറി പ്രശ്നങ്ങൾ ഇല്ലാത്ത വിൻഡോസ് ലാപ്ടോപ്പുകൾ കിട്ടില്ലെന്നും മനസിലാക്കണം. അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് 11.6 ഇഞ്ച് എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 4 ജിബി ഡിഡിആർ4 റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ്, ഇന്റൽ സെലറോൺ ഡ്യുവൽ കോർ 1.1GHz പ്രൊസസർ എന്നിവയുണ്ട്. ക്രോംഒഎസിലാണ് അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് പ്രവർത്തിക്കുന്നത്. ക്രോംബുക്ക് ഫ്ലിപ്പിൽ വൈഫൈ, ബ്ലൂടൂത്ത് 5.0, മൂന്ന് യുഎസ്ബി പോർട്ടുകൾ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നു. 720p വെബ്‌ക്യാമും ഗൂഗിൾ അസിസ്റ്റന്റിനുള്ള സപ്പോർട്ടും അസൂസ് ക്രോംബുക്ക് ഫ്ലിപ്പിൽ ഉണ്ട്.

ഏസർ ക്രോംബുക്ക് സെലറോൺ

ഏസർ ക്രോംബുക്ക് സെലറോൺ

നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്ലി ക്രോംബുക്കാണ് ഏസർ ക്രോംബുക്ക് സെലറോൺ. ഗൂഗിൾ അസിസ്റ്റന്റിനുള്ള സപ്പോർട്ടും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ മിക്ക ആൻഡ്രോയിഡ് ആപ്പുകൾക്കുള്ള സപ്പോർട്ടും ഏസർ ക്രോംബുക്ക് സെലറോണിൽ ലഭ്യമാണ്. മിലിട്ടറി ഗ്രേഡ് ബിൽഡാണ് ഏസർ ക്രോംബുക്ക് സെലറോണിനുള്ളത്. ഒരു പരിധി വരെയുള്ള വാട്ടർ, സ്ക്രാച്ച് റെസിസ്റ്റൻസും ഈ ഡിവെസ് നൽകുന്നു. ഇന്റൽ സെലറോൺ ഡ്യുവൽ കോർ പ്രൊസസറും ഏസർ ക്രോംബുക്ക് സെലറോൺ ഫീച്ചർ ചെയ്യുന്നു.

ബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽ

ഏസർ ക്രോംബുക്ക്

എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 11.6 ഇഞ്ച് ഡിസ്‌പ്ലെയാണ് ലാപ്‌ടോപ്പിലുള്ളത്. ഇതിൽ 4 ജിബി ഡിഡിആർ4 റാം ഉണ്ട്, ഈ ക്രോംബുക്കിൽ നിങ്ങൾക്ക് 16 ജിബി സ്‌റ്റോറേജ് മാത്രമേ ലഭിക്കൂ, എന്നാൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വർധിപ്പിക്കാം. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഇന്റൽ ഗിഗാബിറ്റ് വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഒറ്റ ചാർജിൽ ക്രോംബുക്ക് സെലറോൺ 11 മണിക്കൂർ വരെ പ്രവർത്തിക്കും. ഏസർ ക്രോംബുക്ക് സെലറോണിന് 23,990 രൂപയാണ് വില വരുന്നത്.

ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്ക്

ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്ക്

മിതമായ നിരക്കിൽ ലാപ്‌ടോപ്പ് ആവശ്യമുള്ള ആളുകൾക്ക് അനുയോജ്യമായ ഒരു ക്രോംബുക്കും ലെനോവോയുടെ ഐഡിയപാഡ് ശ്രേണിയിലുണ്ട്. ഐഡിയപാഡ് 3 ക്രോംബുക്ക് ക്രോം ഒസിൽ പ്രവർത്തിക്കുന്നു. ഇന്റൽ സെലറോൺ ഡ്യുവൽ കോർ സിപിയുവാണ് ഐഡിയപാഡ് 3 പായ്ക്ക് ചെയ്യുന്നത്. എച്ച്ഡി റെസല്യൂഷനോട് കൂടിയ 11.6 ഇഞ്ച് എൽസിഡി ഡിസെപ്ലെയും ലാപ്പിൽ ഉണ്ട്. ഈ ഡിസ്‌പ്ലേയ്ക്ക് 180 ഡിഗ്രിയിൽ വളയാനാകും. അതായത് നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് ഒരു ടാബ്‌ലെറ്റായും ഉപയോഗിക്കാം. ലെനോവോ ഐഡിയപാഡ് ക്രോംബുക്ക് 3ൽ 4 ജിബി ഡിഡിആർ4 റാമും 64 ജിബി സ്റ്റോറേജും ഉണ്ട്.

അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

ലെനോവോ ഐഡിയപാഡ്

എക്സ്റ്റേണൽ മെമ്മറി കാ‍‍‍ർഡ് ഉപയോ​ഗിച്ച് ഇത് കൂട്ടാൻ കഴിയും. ഐഡിയപാഡ് 3 ക്രോംബുക്ക് ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ പ്രവർത്തിക്കുമെന്ന് ലെനോവോ അവകാശപ്പെടുന്നു. ലാപ്‌ടോപ്പിൽ 2W ഡ്യുവൽ സ്പീക്കറുകൾ, 720p എച്ച്‌ഡി വെബ്‌ക്യാം, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. കണക്റ്റിവിറ്റിക്കായി, ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്കിൽ വൈഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ 1.4 പോർട്ട് എന്നിവ ലഭിക്കും. ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്കിന് 18,990 രൂപയാണ് വില വരുന്നത്.

എച്ച്പി ക്രോംബുക്ക് മീഡിയടെക്ക്

എച്ച്പി ക്രോംബുക്ക് മീഡിയടെക്ക്

എച്ച്പി ക്രോംബുക്ക് മീഡിയടെക്ക്, മീഡിയടെക്ക് കൊമ്പാനിയോ 500 പ്രോസസർ ഉപയോഗിക്കുന്നു. ക്രോം ഒഎസിനൊപ്പം മൾട്ടിടാസ്കിംഗ് നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. എച്ച്പി ക്രോംബുക്ക് മീഡിയടെക്കിൽ നിങ്ങൾക്ക് 4 ജിബി ഡിഡിആർ4 റാമും 64 ജിബി സ്റ്റോറേജും ലഭിക്കും. എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 11.6 ഇഞ്ച് ഡിസ്‌പ്ലെയാണ് ലാപ്‌ടോപ്പിനുള്ളത്. 15 മണിക്കൂർ നീണ്ട ബാറ്ററി ലൈഫും കമ്പനി ഓഫർ ചെയ്യുന്നു. എച്ച്പി ക്രോംബുക്ക് മീഡിയടെക്കിൽ സ്റ്റീരിയോ സ്പീക്കറുകളും വ്യക്തമായ വീഡിയോ കോളുകൾക്കായി എച്ച്പി ട്രൂ വിഷൻ 720p വെബ്‌ക്യാമും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ബ്ലൂടൂത്ത്, ലാപ്ടോപ്പിലെ യുഎസ്ബി പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. എച്ച്പി ക്രോംബുക്ക് മീഡിയടെക്കിന് 24,845 രൂപയാണ് വില വരുന്നത്.

ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാംഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാം

Best Mobiles in India

English summary
It's not too long since Chromebooks hit the market. Chromebooks have suffered a setback in the market due to operating system issues. But now the whole situation has changed and Google has fixed the shortcomings of ChromeOS in Chromebooks. The OS also brought changes over time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X