ത്രിമാന ഡിസ്‌പ്ലേയുമായി ഒരു അസൂസ് ടാബ്‌ലറ്റ്

Posted By:

ത്രിമാന ഡിസ്‌പ്ലേയുമായി ഒരു അസൂസ് ടാബ്‌ലറ്റ്

അസൂസിന്റെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ഈ പാഡ് മെമൊ.  അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തിറങ്ങന്‍ പോകുന്ന ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ്.

ഫീച്ചറുകള്‍:

  • 3 ഡയമണ്‍ഷനല്‍ ഡിസ്‌പ്ലേ

  • ബ്ലൂടൂത്ത് കണ്‍ട്രോളര്‍

  • ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച്

  • എന്‍വിഡിയ ടെഗ്ര 3 പ്രോസസ്സര്‍
വളരെ മോനോഹരവും, ഒതുക്കവും ഉള്ള ഡിസൈന്‍ ആണ് ഈ പുതിയ അസൂസ് ടാബ്‌ലറ്റിന്.  അതുകൊണ്ട് ഈ 7 ഇഞ്ച് ടാബ്‌ലറ്റ് കൊണ്ടു നടക്കാന്‍ വളരെ എളുപ്പമുള്ളതാണ്.  ഇതിന്റെ ഡിസ്‌പ്ലേ 3 ഡയമണ്‍ഷനല്‍ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.  അതുകൊണ്ട് ഈ ടാബ്‌ലറ്റിലൂടെ സിനിമകളും മറ്റു വീഡിയോകളും, ചിത്രങ്ങളും കാണാന്‍ വളരെ എളുപ്പമായിരിക്കും.

മിമൈക്ക് ബ്ലൂടൂത്ത് ഉണ്ടെന്നതാണ് ഈ അസൂസ് ടാബ്‌ലറ്റിന്റെ മറ്റൊരു പ്രത്യേകത.  ഫോണ്‍ വിളിക്കാനും പാട്ടു കേള്‍ക്കാനും ഉപയോഗിക്കുന്ന ഇത് ഒരു റിമോട്ട് കണ്‍ട്രോളറായും ഉപയോഗിക്കാം.  സ്വന്തമായി ഡിസ്‌പ്ലേ സ്‌ക്രീന്‍ ഉള്ള മിമൈക്ക് കാഴ്ചയില്‍ ഒരു മൊബൈല്‍ ഫോണിനെ പോലെയാണ്.

മിമൈക്ക് ബ്ലൂടൂത്ത് ഉള്ളതിനാല്‍ എപ്പോഴും ടാബ്‌ലറ്റ് കൂടെയില്ലെങ്കിലും ഇതുപയോഗിച്ച് ഫോണ്‍ വിളിക്കാനും മറ്റും സാധിക്കും.  മിമൈക്ക് നിര്‍മ്മിക്കപ്പെട്ടതാണ് ഇപ്പോള്‍ ഇങ്ങനെയൊരു ടാബ്‌ലറ്റ് പുറത്തിറക്കാനുള്ള കാരണം തന്നെ എന്നാണ് പറയപ്പെടുന്നത്.

ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് അസൂസ് ഈ പാഡ് മെമൊ പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ ഇതത്ര ഉറപ്പായ ഒരു കാര്യവും അല്ല.  കാരണം ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിലേക്ക് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ആന്‍ഡ്രോയിഡ് ടീം.

അതുകൊണ്ട് അസൂസ് ടാബ്‌ലറ്റിലേക്ക് ഈ ഓപറേറ്റിംഗ് സിസ്റ്റം ഒരു ഫേംവെയറായി പിന്നീട് അപ്‌ഡേറ്റ് ചെയ്യുകയാവും ചെയ്യുക.  അതുപോലെ എന്‍വിഡിയ ടെഗ്ര3 പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഇതിനുണ്ടത്രെ.

2012 ജനുവരിയില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ പുതി അസൂസ് ടാബ്‌ലറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot