അസൂസ് ഇഇഇ പാഡ് സ്ലൈഡര്‍, കീബോര്‍ുള്ള ടാബ്‌ലറ്റ്

Posted By:

അസൂസ് ഇഇഇ പാഡ് സ്ലൈഡര്‍, കീബോര്‍ുള്ള ടാബ്‌ലറ്റ്

അസൂസ് ഇഇഇ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍ അസൂസിന്റെ ഒരു മികച്ച ഉല്‍പന്നമായിരുന്നു.  ഇതിന് ഒരു പരിപൂര്‍ണ്ണ കീബോര്‍ഡ് ഒപ്ഷനും ഉണ്ട്.  അതിനാല്‍ ഈ കീബോര്‍ഡ് ഈ ടാബ്‌ലറ്റുമായി ചേര്‍ക്കുമ്പോള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു.

അസൂസ് പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നമാണ് അസൂസ് ഇഇഇ പാഡ് സ്ലൈഡര്‍.  ഒരു നെറ്റ്ബുക്കിന്റെ സൗകര്യങ്ങളും ടാബ്‌ലറ്റിന്റെ ഒതുക്കവുമുള്ളതാണ് ഈ അസൂസ് ഉല്‍പന്നം.  ഒരു പൂര്‍ണ്ണ കീബോര്‍ഡും ഇതിനൊപ്പം ഉണ്ട്.

ഫീച്ചറുകള്‍:

  • സ്ലൈഡര്‍ ഡിസൈന്‍

  • ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • 10.1 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലൈറ്റ് ഐപിഎസ് ഡിസ്‌പ്ലേ

  • 1200 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • ഡ്യുവല്‍ കോര്‍ എന്‍വിഡിയ ടെഗ്ര 2 പ്രോസസ്സര്‍
പെട്ടന്നു കാണുമ്പോള്‍ ഈ ടാബ്‌ലറ്റ് ഇഇഇ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍ ടാബ്‌ലറ്റുമായി  വളരെയേറെ സാമ്യം തോന്നും.  പ്രത്യേകിച്ചും വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍.  ഈ പുതിയ ടാബ്‌ലറ്റിന്റെ കട്ടി പഴയ മോഡലിനേക്കാള്‍ കൂടുതലാണെന്നു കാണാം.  എന്നാല്‍ ഈ കട്ടി കൂടുതല്‍ ഇതിന് കീബോര്‍ഡു കൂടിയുണ്ട് എന്നതിനാലാണ്.  സ്‌ക്രീന്‍ സ്ലൈഡ് ചെയ്യുമ്പോള്‍ കീബോര്‍ഡ് കാണാന്‍ പറ്റും.

ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യൂവിംഗ് ആന്‍ഗിളിലേക്ക് സ്‌ക്രീന്‍ സ്ലൈഡ് ചെയ്യാം എന്നൊരു സൗകര്യമുണ്ട് ഇവിടെ.  ഇതു യാത്രകളില്‍ ഈ ടാബ്‌ലറ്റ് കൂടെ കൊണ്ടു നടക്കാന്‍ സൗകര്യപ്രദമാക്കും.  ഇതിന്‍രെ കീബോര്‍ഡില്‍ കീകള്‍ക്കിടയ്ക്ക് ആവശ്യത്തിന് അകലം ഉള്ളതിനാല്‍ ഇതില്‍ ടൈപ്പിംഗ് വളരെ എളുപ്പമാണ്.  വലിയ കീകള്‍ ആയതിനാല്‍ ടൈപ്പിംഗില്‍ തെറ്റു വരാനുള്ള സാധ്യതയും കുറവാണ്.

ഇതിന്റെ സ്ലൈഡിംഗ് ഡിസ്‌പ്ലേ എല്‍ഇഡി ബാക്ക്‌ലൈറ്റ് ആണ്.  10.1 ഇഞ്ച് സ്‌ക്രീനിന് 1280 x 800 പിക്‌സല്‍ റെസൊലൂഷനുണ്ട്.  ഇതില്‍ ഗോറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ സ്‌ക്രീനിന്റെ സുരക്ഷിതവും ഉറപ്പാകുന്നു.  30,000 രൂപയാണ് അസൂസ് ഇഇഇ പാഡ് സ്ലൈഡറിന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot