അസൂസിന്റെ ഇഇഇ പിസി 1225ബി നെറ്റ്ബുക്ക്

Posted By:

അസൂസിന്റെ ഇഇഇ പിസി 1225ബി നെറ്റ്ബുക്ക്

അസൂസിന്റെ പുതിയ നെറ്റ്ബുക്ക് കമ്പ്യൂട്ടറാണ് ഇഇഇ പിസി 1225ബി.  വളരെ ഒുക്കമുള്ള ഡിസൈനുള്ള ഈ നെറ്റ്ബുക്കിന്റെ ഡിസ്‌പ്ലേ 11.6 ഉഞ്ച് ആണ്.

ഫീച്ചറുകള്‍:

 • 11.6 ഇഞ്ച് സ്‌ക്രീന്‍

 • എല്‍ഇഡി ബാക്ക് ലൈറ്റ് ഡിസ്‌പ്ലേ

 • 1366 x 768 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • ഡ്യുവല്‍ കോര്‍ എഎംഡി ഫ്യൂഷന്‍ ഇ450 പ്രോസസ്സര്‍

 • 1.65 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • 2 ജിബി / 4 ജിബി ഡിഡിആര്‍3 സിസ്റ്റം മെമ്മറി

 • 750 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്

 • 0.3 മെഗാപിക്‌സല്‍ വെബ് ക്യാമറ

 • വൈഫൈ

 • എച്ച്ഡിഎംഐ കണക്റ്റിവിറ്റി

 • വിജിഎ

 • യുഎസ്ബി 3.0, 2.0 പോര്‍ട്ടുകള്‍

 • മള്‍ട്ടി ഫോര്‍മാറ്റ് കാര്‍ഡ് റീഡര്‍

 • 6 സെല്‍ ബാറ്ററി
കറുപ്പ് നിറത്തില്‍ വരുന്ന ഈ നെറ്റ്ബുക്ക് വളരെ ചെറുതാണ്.  ഇതിന്റെ ഡിസൈനും മറ്റു സജ്ജീകരണങ്ങളുമെല്ലാം വളരെ ലളിതമാണ്.  ഈ നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ പെട്ടെന്നു കേടുവരില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  QWERTY കീബോര്‍ഡ് ആണ് ഈ നെറ്റ്ബുക്കിന്റെ മറ്റൊരു പ്രത്യേകത.  കീകള്‍ക്കിടയില്‍ ആവശ്യത്തിന് അകലം വരുത്തിയിട്ടുണ്ട്.

രണ്ടു ബട്ടണുകളുള്ള ടച്ച് പാഡും ഇതിലുണ്ട്.  ഇതു ഇന്‍പുട്ട് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നു.  മികച്ച ഡിസ്‌പ്ലേ ആയതിനാല്‍ ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ കാണുന്നത് ഈ നെറ്റ്ബുക്ക് വളരെ നല്ല അനുഭവമാക്കുന്നു.

ഏതു വെളിച്ചത്തിലും ഇതിന്റെ ഡിസ്‌പ്ലേ മങ്ങില്ല എന്നതിനാല്‍ എവിടെ വെച്ചും ഇവ ഉപയോഗിക്കാവുന്നതാണ്.  ഇതിന്റെ വ്യൂവിംഗ് ആന്‍ഗിളും മികച്ചതായതിനാല്‍ ദീര്‍ഘയാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ നെറ്റ്ബുക്ക്.

മുന്‍വശത്ത് മുകളിലായാണ് 0.3 മെഗാപിക്‌സല്‍ വെബ് ക്യാമറയുള്ളത്.  ഇത് വീഡിയോ കോണ്‍ഫറന്‍സിംഗിനും വീഡിയോ ചാറ്റിംഗിനും ഏറെ സഹായകമാകുന്നു.  ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള ഒരു ഉപകരണം എന്നതിലുപരി മറ്റു ആവശ്യങ്ങള്‍ക്കും ഈ നെറ്റ്ബുക്കിനെ ഉപയോഗപ്പെടുത്താന്‍ ഇതിന്റെ ഡ്യുവല്‍ കോര്‍ എഎംഡി ഫ്യൂഷന്‍ പ്രോസസ്സര്‍ പ്രാപ്തമാക്കുന്നു.

സാധാരണ നെറ്റ്ബുക്കുകളില്‍ താഴ്ന്ന ക്ലോക്ക് സ്പീഡ് ഉള്ള പ്രോസസ്സറുകളാണ് ഉണ്ടാവുക.  എന്നാല്‍ ഇതിന് ഒരു അപവാദമാണ് അസൂസ് ഇഇഇ പിസി 1225ബി.  ഇതിന്റെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot