അസുസ് ഫോണ്‍പാഡ് 7 ഡ്യുവല്‍ സിം ലോഞ്ച് ചെയ്തു; വില 12,999 രൂപ

Posted By:

അസുസ് പുതിയ ഡ്യുവല്‍ സിം വോയ്‌സ്‌കോളിംഗ് ടാബ്ലറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍പാഡ് 7 ഡ്യുവല്‍ സിം എന്നു പേരിട്ട ടാബ്ലറ്റിന് 12,999 രൂപയാണ് വില. ഫെബ്രുവരിയില്‍ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ടാബ്ലറ്റ് അവതരിപ്പിച്ചത്.

അസുസ് ഫോണ്‍പാഡ് 7 ഡ്യുവല്‍ സിം ലോഞ്ച് ചെയ്തു; വില 12,999 രൂപ

അസുസ് ഫോണ്‍പാഡ് ഡ്യുവല്‍ സിം ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.2 GHz ഇന്റല്‍ ആറ്റം Z2520 ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റ് വോയ്‌സ് കോളിംഗ് സപ്പോര്‍ട് ചെയ്യും.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, ജി.പി.എസ്, വൈ-ഫൈ, ബ്ലുടൂത്ത് എന്നിവയെല്ലാമുണ്ട്. 3910 mAh ആണ് ബാറ്ററി. 340 ഗ്രാം ഭാരമുണ്ട് ടാബ്ലറ്റിന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot