അസുസ് കെ43 ടിഎ നോട്ട്ബുക്ക് ലാപ്‌ടോപ്പ്

Posted By: Staff

അസുസ് കെ43 ടിഎ നോട്ട്ബുക്ക്  ലാപ്‌ടോപ്പ്

ചെറിയ വിലയില്‍ നോട്ട്ബുക്കുകളും, കമ്പ്യൂട്ടറുകളും ഇറക്കുന്നതില്‍ അസുസിനുള്ള പങ്ക് വലുതാണ്. ഏറ്റവും പുതിയ അസുസ് ഉല്‍പന്നമായ അസുസ് കെ43 ടിഎ നോട്ട്ബുക്ക് വിപണിയില്‍ ഒരു തരംഗം തന്നെയാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിന്റെ നീണ്ട ബാറ്ററി ലൈഫ് ആയിരിക്കും ഈ നോട്ട്ബുക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

1366 x 768 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 14 ഇഞ്ച് ജിസ്‌പ്ലേയുണ്ിതിന്. AMD M780G ചിപ്‌സെറ്റ് ഉപയോഗിക്കുന്ന 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, എഎംഡി റേഡിയോണ്‍ എച്ച്ഡി 6720ജി2 ഗ്രാഫിക്‌സ് സ്‌പെസിഫിക്കേഷന്‍, എന്നിവയുള്ള ഈ നോട്ട്ബുക്ക് വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റു ഓപറേറ്റിംഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രവര്‍ത്തന ക്ഷമത കണിയ്ക്കും ഈ വ്ന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

4 ജിബി മെമ്മറി സ്റ്റോറേജ്, 500 ജിബി ഹാര്‍ഡ് ഡ്രൈവ് എന്നിവയുള്ള ഈ നോട്ട്ബുക്ക് ലാപ്‌ടോപ്പിന്റെ ഭാരം 2.1 കിലോഗ്രാം മാത്രം ആണ്. ഇതിന്റെ റാം 8 സജിബിയാണ്.

മള്‍ട്ടി ടച്ച് ട്രാക്ക് പാഡിനു താഴെയുള്ള ഹാര്‍ഡ് ഡിസ്‌ക്, എല്‍ഇഡി, വിജിഎ-ഔട്ട് സ്‌പെസിഫിക്കേഷനുള്ള എച്ച്ഡിഎംഐ ഔട്ട്പുട്ട്, ഹെഡ്‌ഫോണ്‍, മൈക്രോഫോണ്‍ ജാക്ക്, മൈക്രോ എസ്ഡി കാര്‍ഡ്, 2.0, 3.0 യുഎസ്ബി പോര്‍ട്ടുകള്‍, ജിഗാബിറ്റ് എഥര്‍നെറ്റ്, 802.11 b/ g/ n വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ എന്നിവയെല്ലാം ഈ പുതിയ അസുസ് നോട്ട്ബുക്കിന്റെ പ്രത്യേകതകളാണ്.

കൂടാതെ, ഒരു ഡിവിഡി ബര്‍ണര്‍, ജിടോക്കിലും, സ്‌കൈപ്പിലും ഉപയോഗപ്പെടുത്താവുന്ന ഇന്‍ബില്‍ട്ട് വെബ് ക്യാം, 4 മണിക്കൂര്‍ 28 മിനിട്ട് ബാറ്ററി ലൈഫ് നല്‍കുന്ന ലിഥിയം അയണ്‍ ബാറ്ററി എന്നിവയും അസുസ് കെ43 ടിഎ നോട്ട്ബുക്കിന്റെ പ്രത്യേകതകളില്‍ പെടും.

2 വര്‍ഷത്തെ വാറന്റിയോടെ പുറത്തിറങ്ങുന്ന, അസുസ് കെ43 ടിഎ നോട്ട്ബുക്കിന്റെ വില 41, 000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot