ഇരട്ട സ്‌ക്രീനോട് കൂടിയ അസൂസിന്റെ ആദ്യ ലാപ്‌ടോപ്പ് ഇന്ത്യയില്‍

By GizBot Bureau
|

മൂന്ന് വ്യത്യസ്ത ശ്രേണികളില്‍ ആറ് പുതിയ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി അസൂസ് ഇന്ത്യന്‍ ലാപ്‌ടോപ് വിപണിയില്‍ ചലനം സൃഷ്ടിച്ചിരിക്കുന്നു. സെന്‍ബുക്ക് പ്രോ ശ്രേണിയിലെ UX580 ആണ് ഇവയിലെ താരം. ടച്ച്പാഡിലും സ്‌ക്രീന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ശ്രേണിയില്‍ രണ്ട് മോഡലുകളാണുള്ളത്. UX580GE-E2014T, പ്രീമിയം മോഡലായ UX580GE-E2032T എന്നിവയാണ് അവ. സെന്‍ബുക്ക് S ശ്രേണിയിലെ പ്രധാന മോഡല്‍ UX391UA-ET012T ആണ്. സെന്‍ബുക്ക് 13-ല്‍ ഉള്‍പ്പെടുന്നത് UX331UAL-EG058T, UX331UAL-EG001T എന്നീ മോഡലുകളാണ്.

ഇരട്ട സ്‌ക്രീനോട് കൂടിയ അസൂസിന്റെ ആദ്യ ലാപ്‌ടോപ്പ് ഇന്ത്യയില്‍

 

UX580GE-E2032T, UX580GE-E2014T സെന്‍ബുക്ക് പ്രോ മോഡലുകളുടെ വില യഥാക്രമം 209990 രൂപയും 179990 രൂപയുമാണ്. സെന്‍ബുക്ക് S-ന്റെ (UX391UA-ET012T) വില 129990 ആണ്. സെന്‍ബുക്ക് 13 ശ്രേണിയിലെ UX331UAL-EG031T, UX331UAL-EG058T, UX331UAL-EG001T എന്നീ മോഡലുകളുടെ വില യഥാക്രമം 84990 രൂപയും 76990 രൂപയും 66990 രൂപയുമാണ്. എല്ലാ ലാപ്‌ടോപ്പ് മോഡലുകളും ഓഗസ്റ്റ് 13 മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍, LFR സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസൂസ് സെന്‍ബുക്ക് പ്രോ 15

സ്‌ക്രീന്‍പാഡാണ് ലാപ്‌ടോപ്പിന്റെ പ്രധാന സവിശേഷത. 5.5 ഇഞ്ച് ഫുള്‍ HD IPS+ ഡിസ്‌പ്ലേയാണ് ടച്ച്പാഡിന്റെ സ്ഥാനത്തുള്ളത്. കലണ്ടര്‍, മ്യൂസിക് പ്ലേയര്‍, കാല്‍ക്കുലേറ്റര്‍ അടക്കമുള്ള ആപ്പുകള്‍ ചെറിയ സ്‌ക്രീനില്‍ എടുക്കാനും ഉപയോഗിക്കാനും കഴിയും. എട്ടാംതലമുറ ഇന്റല്‍കോര്‍ i9, കോര്‍ i7 പ്രോസസ്സറുകള്‍, 16 GB റാം, Nvidia GeForce GTX1050Ti GPU, 1TB സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ഇവയില്‍ 15.6 ഇഞ്ച് IPS UHD ടച്ച് സ്‌ക്രീനുമുണ്ട്.

അസൂസ് സെന്‍ബുക്ക് S

സെന്‍ബുക്ക് S-ന്റെ (UX391UA-EA012T) ഭാരം 1.1 കിലോഗ്രാമാണ്. മികച്ച ടൈപ്പിംഗ് അനുഭവം നല്‍കുന്ന ErgoLIft Hinge ഉള്ള 5.5 ഡിഗ്രി കീബോര്‍ഡ്. മിലിറ്ററി ഗ്രേഡ് ബലത്തോട് കൂടിയ മെറ്റല്‍ യൂണീബോഡി, 13.3 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലേ, എട്ടാംതലമുറ ഇന്റല്‍ കോര്‍ i7 പ്രോസസ്സര്‍, 16GB റാം, 512 GB സ്‌റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍.

 അസൂസ് സെന്‍ബുക്ക് 13
 

അസൂസ് സെന്‍ബുക്ക് 13

13.9 മില്ലീമീറ്ററാണ് സെന്‍ബുക്ക് 13-ന്റെ കനം. ഭാരം ഒരു കിലോഗ്രാമില്‍ താഴെയാണ്. MIL-STD-810G മിലിട്ടറി ഗ്രേഡ് ബോഡി മികച്ച ഈടുനില്‍പ്പ് ഉറപ്പുനല്‍കുന്നു. രണ്ട് ലാപ്‌ടോപ്പിലും 13.3 ഇഞ്ച് FHD ഡിസ്‌പ്ലേയും എട്ടാംതലമുറ കോര്‍ i5 പ്രോസസ്സറും 512 GB/256GB സ്‌റ്റോറേജും സെന്‍ബുക്ക് 13-നെ മികവുറ്റതാക്കുന്നു.

നിങ്ങളുടെ പഴയ ഫോൺ കൊണ്ട് ചെയ്യാൻ കഴിയുന്ന 10 കാര്യങ്ങൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Asus launches its first laptop with dual screen in India

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more