അസുസില്‍ നിന്ന് രണ്ട് പുതിയ നോട്ട്ബുക്കുകള്‍

Posted By: Staff

അസുസില്‍ നിന്ന് രണ്ട് പുതിയ നോട്ട്ബുക്കുകള്‍

അസുസ് രണ്ട് നോട്ട്ബുക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മള്‍ട്ടിമീഡിയ എന്‍56വിഎം, ഗെയിമിംഗ് നോട്ട്ബുക്ക് ജി75വിഡബ്ല്യു എന്നിവയാണവ. അസുസിന്റെ എന്‍ സീരീസ് മള്‍ട്ടിമീഡിയ നോട്ട്ബുക്കില്‍ പെടുന്നതാണ് എന്‍56വിഎം.

ഇന്റല്‍ തേഡ് ജനറേഷന്‍ കോര്‍ പ്രോസസറിലെത്തുന്ന എന്‍56വിഎം മോഡലില്‍ സിസ്റ്റം റെസ്യൂം സമയം വേഗത്തിലാക്കുന്നതിന് അസുസ് സൂപ്പര്‍ ഹൈബ്രിഡ് എഞ്ചിന്‍ II ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനൊപ്പം രണ്ട് ആഴ്ച വരെ സ്റ്റാന്‍ഡ് ബൈ ടൈമും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 5.6 ഇഞ്ച് സ്‌ക്രീനിലെത്തുന്ന ഈ നോട്ട്്ബുക്കിന്റെ വില 89,000 രൂപയാണ്.

ഗെയിം പ്രേമികളെ ലക്ഷ്യമിട്ടാണ് മറ്റൊരു മോഡലായ ജി75വിഡബ്ല്യു വരുന്നത്. 17.3 ഇഞ്ച് സ്‌ക്രീനിനെ കൂടാതെ ഫുള്‍ എച്ച്ഡി നോണ്‍ ഗ്ലെയര്‍ 3ഡി പാനലും ഇതിനുണ്ട്. ഇന്റല്‍ അടുത്തിടെ പുറത്തിറക്കിയ തേഡ് ജനറേഷന്‍ ഐവി ബ്രിഡ്ജ് പ്രോസസറും ഗെയിമിംഗിന് ആവശ്യമായ ഗ്രാഫിക്‌സ് പിന്തുണ നല്‍കുന്നതിന് എന്‍വിദിയ ജിഫോഴ്‌സ് ജിടിഎക്‌സ് 670എം ഗ്രാഫിക് കാര്‍ഡും ഇതിലുണ്ട്.

16 ജിബി റാം, 1.3 ടിബി ഹാര്‍ഡ്‌ഡ്രൈവും ബ്ലൂ റേ കോമ്പോ ഡ്രൈവും എന്നീ ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍ക്ക് പുറമെ വിന്‍ഡോസ് 7 ഹോം പ്രിമിയം സോഫ്റ്റ്‌വെയറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഗെയിമിംഗ് നോട്ട്ബുക്കിന്റെ വില 1,39,999 രൂപ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot