അസൂസ് ബി23ഇ, 12.5 ഇഞ്ച് അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ്

Posted By:

അസൂസ് ബി23ഇ, 12.5 ഇഞ്ച് അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ്

വലിയ ലാപ്‌ടോപ്പുകളേക്കാള്‍ ചെറിയ, ഒതുക്കമുള്ള ലാപ്‌ടോപ്പുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരേറെ.  അതായത് 12 ഇഞ്ച്, 13 ഇഞ്ച് ലാപ്‌ടോപ്പുകള്‍ക്കാണ് ഇന്ന് ആവശ്യക്കാരേറെ.  ദൂരയാത്രകളിലും മറ്റും കൂടെ കൊണ്ടു നടക്കുന്നതിലുള്ള എളുപ്പം പരിഗണിച്ചാണിത്.

അസൂസ് ഈയിടെ പുറത്തിറക്കിയ ബിസിനസ് അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് ആണ് അസൂസ് ബി23ഇ.  അസൂസ് പ്രോ ബി സീരീസിലെ അംഗമായ ഈ പുതിയ അല്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് 12.5 ഇഞ്ച് ആണ്.

ഫീച്ചറുകള്‍:

 • നിര്‍മ്മിച്ചിരിക്കുന്നത് മഗ്നീഷ്യം-അലൂമിനിയത്തില്‍

 • സെക്കന്റ് ജനറേഷന്‍ ഇന്റല്‍ ഐ സീരീസ് പ്രോസസ്സര്‍ (ഐ3, ഐ5, ഐ7)

 • 8 ജിബി റാം

 • മിനിട്ടില്‍ 7,200 തവണ വട്ടം കറങ്ങുന്ന 750 ജിബി ഹാര്‍ഡ് ഡിസ്‌ക്

 • 12.5 ഇഞ്ച് സ്‌ക്രീന്‍

 • 2 മെഗാപിക്‌സല്‍ വെബ്ക്യാം

 • എഥര്‍നെറ്റ് പോര്‍ട്ട്

 • എച്ച്ഡിഎംഐ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത്

 • യുഎസ്ബി

 • മള്‍ട്ടി ഫോര്‍മാറ്റ് മെമ്മറി കാര്‍ഡ് റീഡര്‍
ലളിതവും സുന്ദരവുമായ ഡിസൈന്‍ ആണ് ഈ ലാപ്‌ടോപ്പിന് നല്‍കിയിരിക്കുന്നത്.  ഇതിന്റെ കറുപ്പ് നിറത്തിലുള്ള ഡിസൈന്‍ ഇതിനൊരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നുണ്ട്.  ഇത് നിര്‍മ്മിച്ചിരിക്കുന്നത് മഗ്നീഷ്യം-അലൂമിനിയം മിശ്രിതത്തിലായതിനാല്‍ ഈ ലാപ്‌ടോപ്പ് ഈടു നില്‍ക്കും എന്നു ഉറപ്പിക്കാം.  അതുപോലെ ഇതിന്‍രെ ഭാരക്കുറവിനു കാരണവും ഇതുതന്നെ.

ഇതു സ്പില്‍ പ്രൂഫ് ആണെന്നതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ കേടുവരും എന്ന പേടി കൂടാതെ ഉപയോഗപ്പെടുത്താവുന്നതാണ്.  ഇതിലെ ആന്റി-ഷോക്ക് ഹാര്‍ഡ് ഡിസ്‌ക് ഇതിനെ ഒരു പരുക്കന്‍ ലാപ്‌ടോപ്പ് ആക്കുന്നു.

കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കും, ബിസിനസ് പ്രൊഫഷണലുകള്‍ക്കും ഏറെ അനുയോജ്യമായ ഒരു അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് ആണ് ഈ പുതിയ അസൂസ് ഉല്‍പന്നം.

ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സറുകളായ ഐ3, ഐ5, ഐ7 എന്നിവയിലേതെങ്കിലും ഒന്നിന്റെ സപ്പോര്‍ട്ട് ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.  അതുപോലെ ആവശ്യമെങ്കില്‍ 8 ജിബി റാമും ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്.

750 ജിബിയുള്ള വലരെ മികച്ച ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് ആണ് ഈ അസൂസ് ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  രണ്ടു യുഎസ്ബി പോര്‍ട്ടുകള്‍ മാത്രമേ ഇതിലുള്ളൂ.  ഒരു 2.0 പോര്‍ട്ടും, ഒരു 3.0 പോര്‍ട്ടും.

എഥര്‍നെറ്റ് പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയും ഇതിലുണ്ട്.  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലുണ്ട്.  മള്‍ട്ടി ഫോര്‍മാറ്റ് കാര്‍ഡ് റീഡറിന്റെ സപ്പോര്‍ട്ടും ഈ ലാപ്‌ടോപ്പിനുണ്ട്.

12.5 ഇഞ്ച് സ്‌ക്രീനിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍ 1366 x 768 പിക്‌സല്‍ ആണ്.  ഇതിന് ആന്റി-ഗ്ലെയര്‍ കവറിംഗും ഉണ്ട്.  ഇടയ്ക്കിടയ്ക്ക് ചാര്‍ജ് ചെയ്തുകൊണ്ടേയിരിക്കേണ്ടി വരും ഇതിന്റെ 3 സെല്‍ ബാറ്ററി എന്നതാണ് ഈ ലാപ്‌ടോപ്പിന്റെ എടുത്തു പറയാവുന്ന ഒരു പോരായ്മ.

എന്നാല്‍ ലിതിയം അയണ്‍ ബാറ്ററിയേക്കാള്‍ മൂന്നു മടങ്ങ് ബാറ്ററി ബാക്ക്അപ്പ് ഉണ്ടെന്നും, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ആവും എന്നും ആണ് അസൂസിന്റെ അവകാശവാദം.

50,000 രൂപ വില പ്രതീക്ഷിക്കപ്പെടുന്ന അസൂസ് ബി23ഇ ലാപ്‌ടോപ്പിന്റെ കൃത്യമായ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot