8 മെഗാപിക്‌സല്‍ ക്യാമറയുമായി അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600

Posted By: Staff

8 മെഗാപിക്‌സല്‍ ക്യാമറയുമായി അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600

ഒക്ടോബറില്‍ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം എത്തുന്നതോടെ ഈ ഒഎസിലുള്ള വിവിധ ടാബ്‌ലറ്റുകളെ നമുക്ക് വിപണിയില്‍ പ്രതീക്ഷിക്കാം. മികച്ച സൗകര്യങ്ങളുമായെത്തുന്ന അത്തരത്തിലൊരു വിന്‍ഡോസ് ടാബ്‌ലറ്റാണ് അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600. മെച്ചപ്പെട്ട ഡിസൈന്‍, മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ വരുന്ന ടാബ്‌ലറ്റിന്റെ എല്ലാ സവിശേഷതകളും അറിവായിട്ടില്ല.

8 മെഗാപിക്‌സലാണ് ഈ ടാബ്‌ലറ്റിന്റെ ക്യാമറ കപ്പാസിറ്റി. ഓട്ടോഫോക്കസ്, ഓപ്റ്റിക്കല്‍ സൂം ഓപ്ഷനുകളും ക്യാമറയ്ക്കുണ്ട്. സൂപ്പര്‍ ഐപിഎസ്+ ടെക്‌നോളജിയുള്‍പ്പെടുന്ന 10.1 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്റേത്. 1366x768 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയ്ക്കുണ്ട്. മള്‍ട്ടി ടച്ച്‌സ്‌ക്രീനും അറ്റാച്ച് ചെയ്യാവുന്ന ഒരു ക്യുവര്‍ട്ടി കീബോര്‍ഡും ഇതിലുണ്ടാകും. ഇഎംഎംഎസി (ഒരു വിഭാഗം മള്‍ട്ടിമീഡിയ കാര്‍ഡ്) ഫ്‌ളാഷ് സ്റ്റോറേജ് 32 ജിബി വരെ ഉയര്‍ത്താം.

ക്വാഡ് കോര്‍ ടെഗ്ര 3 എസ്ഒസി പ്രോസസറാണ് ഇതിലേത്. ഉയര്‍ന്ന ഓപറേറ്റിംഗ് വേഗത 2ജിബി റാം വാഗ്ദാനം ചെയ്യുന്നു. ഗ്രാഫിക്‌സ് പിന്തുണ നല്‍കുന്നത് എന്‍വിഡിയ 12 കോര്‍ ജിപിയു ആണ്. ബ്ലൂടൂത്ത് 4, യുഎസ്ബി 2 കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

ഒക്ടോബറില്‍ തന്നെയാകും അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600ന്റെ അവതരണം ഉണ്ടാകുക. ആദ്യാവതരണത്തില്‍ യുഎസ്, യുകെ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും ടാബ്‌ലറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാബ്‌ലറ്റിന്റെ സവിശേഷതകള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട് അതോടൊപ്പം ഇതിന്റെ വിലയും.

Please Wait while comments are loading...

Social Counting