അസൂസ് മിമോ 171, ഒരു ചെറിയ ടാബ്‌ലറ്റ്

Posted By:

അസൂസ് മിമോ 171, ഒരു ചെറിയ ടാബ്‌ലറ്റ്

ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അസൂസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ടാബ്‌ലറ്റുകളിലാണ്.  അവയില്‍ ഒരു പ്രധാന ഉല്‍പന്നമായിരുന്നു, അസൂസ് മിമോ 171 ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍.  ഇതൊരു ചെറിയ 7 ഇഞ്ച് ടാബ്‌ലറ്റ് ആണ്.  ഇതു പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • 7 ഇഞ്ച് സ്‌ക്രീന്‍

  • ഐപിഎസ്+ പാനല്‍

  • 178 ഡിഗ്രി വരെ വ്യൂവിംഗ് ആന്‍ഗിള്‍

  • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • 1 ജിബി റാം

  • ഡ്യുവല്‍ ക്യാമറ

  • 16 ജിബി ഇന്റേണല്‍ മെമ്മറി
ഒരു ടാബ്‌ലറ്റിന് എത്രത്തോളം ഒതുക്കമുള്ളതും ചെറുതും ആകാമോ അത്രത്തോളം ചെറുതും ഒതുക്കമുള്ളതും ആണ് ഈ അസൂസ് ടാബ്‌ലറ്റ്.  അതുകൊണ്ട് തന്നെ ഇതു കൊണ്ടു നടക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.  മണിക്കൂറുകളോളം ഇതു കൈയില്‍ വെച്ച് ഉപയോഗിക്കാന്‍ സാധിക്കും.

സ്‌ക്രീന്‍, വീഡിയോ കോലിംഗ് ക്യാമറ എന്നിവയാണ് ഇതിന്റെ മുന്‍വശത്തായി ഉള്ളത്.  കറുപ്പ് നിറത്തിലുള്ള ഈ ടാബ്‌ലറ്റിന്റെ വശങ്ങളിലൂടെ ഒരു സില്‍വര്‍ നിറത്തിലുള്ള ബാന്റ് ഉള്ളത് ഇതിനെ കാഴ്ചയ്ക്ക് ഏറെ ആകര്‍ഷണീയമാക്കുന്നു.  ഇതിന്റെ പിന്‍വശത്തായി ക്യാമറയും അസൂസ് ലോഗോയും മാത്രമാണുള്ളത്.

1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 1 ജിബി റാം എന്നിവയുെട സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ അസൂസ് ടാബ്‌ലറ്റിന്.  അങ്ങനെ ഇത്‌ന്റെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നു.  അതായത് കടുപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഈ ടാബ്‌ലറ്റിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.

വളരെ കുറച്ച് പവര്‍ മാത്രം ഉപയോഗിക്കുന്ന റാം ആയതിനാല്‍ ഈ ടാബ്‌ലറ്റിന്റെ ബാറ്ററി ലൈഫ് നീണ്ടതാണ്.  ഇതിന്റെ സ്‌ക്രീന്‍ വളരെ മികച്ചതാണ്.  ഒരു ടാബ്‌ലറ്റില്‍ പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഡിസ്‌പ്ലേ.

അസൂസ് മിമോ 171 ടാബ്‌ലറ്റിന്റെ വില എത്രയാണെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  യൂറോപ്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ട ഈ ടാബ്‌ലറ്റ് എന്നു പുറത്തിറങ്ങും എന്നും പറയാറായിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot