അസൂസ് മിമോ യുകെയിലിറങ്ങില്ല, പകരം പാഡ്‌ഫോണ്‍

Posted By:

അസൂസ് മിമോ യുകെയിലിറങ്ങില്ല, പകരം പാഡ്‌ഫോണ്‍

ഇത്തവണത്തെ സിഇഎസില്‍ അവതരിപ്പിക്കപ്പെട്ട ഉല്‍പന്നങ്ങളോരോന്നും ഒന്നിനൊന്നു മെച്ചം.  പുതിയ സാങ്കേതിക വിദിയകളും അവതരിപ്പിക്കപ്പെട്ടു.  അവതരിപ്പിക്കപ്പെവയില്‍ ഒരു പ്രധാന ഉല്‍പന്നമാണ് അസൂസിന്റെ പുതിയ, ടെഗ്ര3 പ്രോസസ്സരിന്റെ സപ്പോര്‍ട്ടോടെ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ്.

അസൂസ് മിമോ 370ടി എന്നാണ് ഈ പുതിയ ടാബ്‌ലറ്റിന്റെ പേര്.  ടെഗ്ര 3 പ്രോസസ്സര്‍ തന്നെയാണ് ഈ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.  ഈ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഇതിനെ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത കാഴ്ചവെക്കാന്‍ സഹായിക്കുന്നു.

മറ്റു പ്രധാന ഫീച്ചറുകള്‍:

  • 7 ഇഞ്ച് സ്‌ക്രീന്‍ എല്‍സിഡി ഡിസ്‌പ്ലേ

  • ടെഗ്ര 3 പ്രോസസ്സര്‍

  • ആന്‍ഡ്രോയിഡ് 4.0 ഓപറേറ്റിംഗ് സിസ്റ്റം
ലോകത്തിന്റെ എല്ലാ ഭാഗത്തും ഈ പുതിയ അസൂസ് ടാബ്‌ലറ്റ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.  എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത ഇത് യുകെയില്‍ പുറത്തിറങ്ങില്ല എന്നതാണ്.  ഈ ഡാബ്‌ലറ്റിന് വേണ്ടത്ര ആവശ്യക്കാരില്ലാത്തതിനാല്‍ ആണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് അസൂസ് ഇതിനു നല്‍കിയിരിക്കുന്ന വിശദീകരണം.

പകരം ഒരു സ്മാര്‍ട്ട്‌ഫോണ്‍-ടാബ്‌ലറ്റ് ഹൈബ്രിഡ് പുറത്തിറക്കുകയാണത്രെ.  ഇക്കാര്യം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

ഇതുവരെ അസൂസ് യുകെയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ പോലും പുറത്തിറക്കിയിട്ടില്ല എന്നതും ഈ തീരുമാനത്തിനു പിന്നിലുണ്ടത്രെ.  അങ്ങനെ കമ്പനിയുടെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ അസുസ് മിമോയില്‍ നിന്നും പാഡ്‌ഫോണിലേക്ക് മാറിയിരിക്കുകയാണ്.

പാഡ്‌പോണിന് ടെഗ്ര 3 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും, അതല്ല സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8960 പ്രോസസ്സര്‍ ആയിരിക്കും എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏതായാലും ടെഗ്ര 3 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള അസൂസ്മിമോയുടെ വില ഏതാണ്ട് 15,000 രൂപയോളമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot