അസുസ് എന്‍56 വിഎം നോട്ട്ബുക്ക് ഇന്ത്യയില്‍

Posted By: Super

അസുസ് എന്‍56 വിഎം നോട്ട്ബുക്ക് ഇന്ത്യയില്‍

അസുസില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു നോട്ട്ബുക്ക് മോഡല്‍ കൂടി എത്തുന്നു. അസുസ് എന്‍56 വിഎം. ഇന്റലിന്റെ തേഡ് ജനറേഷന്‍ കോര്‍ ഐ7 പ്രോസസര്‍ (ക്വാഡ് കോര്‍) ആണ് ഈ നോട്ട്ബുക്കിലുള്‍പ്പെടുന്നത്. കാര്യക്ഷമമായ പ്രോസസിംഗും വേഗതയുമാണ് തേഡ് ജനറേഷന്‍ ഇന്റല്‍ പ്രോസസറിന്റെ പ്രത്യേകതകള്‍.

8ജിബി ഡിഡിആര്‍3 റാം, 6 എംബി കാഷെ മെമ്മറി ഉള്‍പ്പടെയുള്ള ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങളാണ് ഇതിലുള്ളത്. വിന്‍ഡോസ് 7 പ്രൊഫഷണല്‍ 64 ബിറ്റ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. എന്‍വിദിയ ജിഫോഴ്‌സ് ജിടി 630 എം ഗ്രാഫിക് യൂണിറ്റും 2ജി ഡിഡിആര്‍3 മെമ്മറിയും വരുന്ന നോട്ട്ബുക്കില്‍ 750ജിബി സാറ്റ എച്ച്ഡിഡിയും ഉള്‍പ്പെടുന്നുണ്ട്.

എച്ച്എം 76 എക്‌സ്പ്രസ് ചിപ്‌സെറ്റ്, അസുസ് സൂപ്പര്‍ ഹൈബ്രിഡ് എഞ്ചിന്‍ 2 ടെക്‌നോളജി എന്നിവയ്‌ക്കൊപ്പം മികച്ച ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യാന്‍ അസുസ് ടെക്‌നോളജിയും നോട്ട്ബുക്കിനെ സഹായിക്കുന്നുണ്ട്്.

അസുസ് എന്‍56 വിഎം നോട്ട്ബുക്കിന്റെ സ്‌ക്രീന്‍ വലുപ്പം 15.6 ഇഞ്ചാണ്. ഡബ്ല്യുഎല്‍ഇഡി ഡിസ്‌പ്ലെ ഫുള്‍ എച്ച്ഡി പിന്തുണയും നല്‍കുന്നുണ്ട്. വീഡിയോ ചാറ്റിംഗിനായി എച്ച്ഡി വെബ്ക്യാമാണ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയത്.

ബ്ലൂറേ കോമ്പോ ഡ്രൈവ്, വൈഫൈ, ബ്ലൂടൂത്ത് വയര്‍ലസ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍, 5.1 ഡിജിറ്റല്‍ എച്ച്ഡിഎംഐ ഒട്ട്പുട്ട് എന്നിവയും ഈ നോട്ട്ബുക്കിലുണ്ട്. മെമ്മറി കാര്‍ഡ് റീഡറാണ് ഇതിലെ മറ്റൊരു പ്രത്യേകത. നാല് യുഎസ്ബി 3.0 പോര്‍ട്ട് ഓപ്ഷനുകള്‍ ഇതിലുണ്ട്.

2.73 കിലോഗ്രാമാണ് ഈ നോട്ട്ബുക്കിന്റെ ഭാരം. വില: 89,999 രൂപ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot