മൊബൈലല്ല, ടാബ്‌ലറ്റല്ല, ഇത് പാഡ്‌ഫോണ്‍

Posted By: Staff

മൊബൈലല്ല, ടാബ്‌ലറ്റല്ല, ഇത് പാഡ്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും സംയോജിച്ചാല്‍ എങ്ങനെയിരിക്കും? അസുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ഉല്‍പന്നമാണ് അസുസ് പാഡ്‌ഫോണ്‍.

സ്‌ക്രീന്‍ വലിപ്പത്തെ കുറിച്ച് ഇതുവരെ ഒന്നും അറിവായിട്ടില്ലെങ്കിലും, 4.3 ഇഞ്ച് ആണ് പാഡ്‌ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വലിപ്പം. എന്നാല്‍ പാഡ്‌ഫോണിനെ ടാബ്‌ലറ്റുമായി സംയോജിപ്പിക്കുക വഴി ഔട്ടപുട്ട് ഡിസ്‌പ്ലേ 10.1 ഇഞ്ചായിരിക്കും. അതുകൊണ്ടു തന്നെ കൂടുതല്‍ വ്യക്തവും മിഴിവാര്‍ന്നതുമായ ഡിസ്‌പ്ലേ സാധ്യമാകും.

പതിവുപോലെ ഗാര്‍മിനുമായി ലൈസന്‍സിംഗ് എഗ്രിമെന്റ് വഴിയാണ് ഈ ഉല്‍പന്നത്തിന്റെയും ലോഞ്ചിംഗ്. തായ്‌വാനിലെ കമ്പ്യൂട്ടെക്‌സില്‍ അടുത്തു തന്നെ പാഡ്‌ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് കരുതപ്പെടുന്നത്.

കോപ്പര്‍, കറുപ്പ് നിറങ്ങളിലായിരിക്കും പാഡ്‌ഫോണിന്റെ രംഗപ്രവേശം.

ടച്ച് സ്‌ക്രീന്‍, ലൈറ്റ് സെന്‍സര്‍, മള്‍ട്ടി ടച്ച് തുടങ്ങിയ സ്‌പെഷ്യല്‍ ഫീച്ചേഴ്‌സുകളോടു കൂടിയതാണ് അസസ് പാഡ്‌ഫോണ്‍. ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറിലാണിതു പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ സൂം സൗകര്യമുള്ള, 5 മെഗാപിക്‌സല്‍ ക്യാമറയാണിതിന്. കൂടാതെ, വീഡിയോ കോളിംഗ് സംവിധാനമുള്ള ഒരു സെക്കന്ററി ക്യാമറയുമുണ്ട്.

മൈക്രോ എസ്ഡി, മൈക്രോ എസ്എച്ച്ഡിസി കാര്‍ഡുകളുപയോഗിച്ച്, പാഡ്‌ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താവുന്നതാണ്. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, വൈഫൈ എന്നീ കണക്റ്റിവിറ്റി സംവിധാനവും പാഡ്‌ഫോണിലുണ്ട്.

3.5 എംഎം ഹെഡ്‌സെറ്റ് ഉപയോഗിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 850, 900, 1800, 1900 ഫ്രീക്വന്‍സികളിലുള്ള ജിഎസ്എം നെറ്റ് വര്‍ക്കുകള്‍ക്ക് അനുയോജ്യമാം വിധം ടിഡിഎംഎ, യുഎംടിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തായാണ് ആണ് പാഡ്‌ഫോണിന്റെ രൂപകല്‍പന.

ഇങ്ങനെ സ്മാര്‍ട്ട്‌ഫോണും, ടാബ്‌ലറ്റും സംയോജിപ്പിച്ച് ഒരു ഉല്‍പന്നം ആദ്യമാണെന്നതുകൊണ്ട് പാഡ്‌ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക മാത്രമല്ല, അല്‍ഭുതപ്പെടുത്തുകയും ചെയ്യും. ഇതിന്റെ വിലയെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot