ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌

|

അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് എസ് എസ് 14, വിവോബുക്ക് അൾട്രാ കെ 14 / കെ 15, വിവോബുക്ക് ഫ്ലിപ്പ് 14, അസ്യൂസ് വിവോബുക്ക് 15, വിവോബുക്ക് 17 എന്നിവ ഇന്ത്യയിൽ എഎംഡി റൈസൺ 5000 യു-സീരീസ് സിപിയുകളുമായാണ് വിപണിയിൽ വരുന്നത്. ഇവയ്ക്ക് ഒന്നിലധികം വേരിയന്റുകളാണ് വരുന്നത്. സെൻബുക്ക് 13 ഒ‌എൽ‌ഇഡി പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുള്ള ഒരേയൊരു ലാപ്‌ടോപ്പ് മാത്രമാണ്. ടച്ച് ഡിസ്പ്ലേ അവതരിപ്പിക്കുന്ന ഏക ലാപ്ടോപ്പും കൂടിയാണ് അസ്യൂസ് വിവോബുക്ക് ഫ്ലിപ്പ് 14. പുതുക്കിയ ഈ ലാപ്‌ടോപ്പ് മോഡലുകളുടെ വില ആരംഭിക്കുന്നത് 54,990 രൂപ മുതലാണ്.

കൂടുതൽ വായിക്കുക: വാങ്ങിയത് വില കുറഞ്ഞ ഐഫോൺ, കിട്ടിയത് ഐഫോണിന്റെ മാതൃകയിലുള്ള ടേബിൾ

അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് എസ് എസ് 14, വിവോബുക്ക് അൾട്രാ കെ 14 / കെ 15, വിവോബുക്ക് ഫ്ലിപ്പ് 14, അസ്യൂസ് വിവോബുക്ക് 15, വിവോബുക്ക് 17: ഇന്ത്യയിലെ വില

അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് എസ് എസ് 14, വിവോബുക്ക് അൾട്രാ കെ 14 / കെ 15, വിവോബുക്ക് ഫ്ലിപ്പ് 14, അസ്യൂസ് വിവോബുക്ക് 15, വിവോബുക്ക് 17: ഇന്ത്യയിലെ വില

ഈ ലാപ്‌ടോപ്പുകൾക്കായി അസ്യൂസ് കൃത്യമായ കോൺഫിഗറേഷനുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി (UM325UA) ആരംഭിക്കുന്നത് 79,990 രൂപ മുതലും, അസ്യൂസ് വിവോബുക്ക് എസ് എസ് 14 (എം 433) വില ആരംഭിക്കുന്നത് 65,990 രൂപ മുതലുമാണ്. ഡ്രീം വൈറ്റ്, ഗിയ ഗ്രീൻ, ഇൻഡി ബ്ലാക്ക്, റെസല്യൂട്ട് റെഡ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ വരുന്നു. അസ്യൂസ് വിവോബുക്ക് അൾട്രാ കെ 14 (കെഎം 413) വില ആരംഭിക്കുന്നത് 58,990 രൂപ മുതലാണ്. ഈ ലാപ്ടോപ്പ് ഇൻഡി ബ്ലാക്ക്, ഹാർട്ടി ഗോൾഡ്, ട്രാന്സ്പരെന്റ് സിൽവർ നിറങ്ങളിലാണ് വരുന്നത്. അസ്യൂസ് വിവോബുക്ക് ഫ്ലിപ്പ് 14 (ടിഎം 420) 59,990 രൂപ മുതൽ വില ആരംഭിക്കുന്നു. ഇത് സിംഗിൾ ബെസ്‌പോക്ക് ബ്ലാക്ക് നിറത്തിൽ ലഭ്യമാണ്.

 വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു

ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക്

അസ്യൂസ് വിവോബുക്ക് 15 (എം 515) രൂപ 54,990 മുതൽ ആരംഭിക്കുന്നു. സിൽവർ നിറത്തിലാണ് ഈ ലാപ്ടോപ്പ് വിപണിയിൽ വരുന്നത്. അസ്യൂസ് വിവോബുക്ക് 17 (എം 712) വില ആരംഭിക്കുന്നത് 62,990 രൂപ മുതലാണ്. ഒരൊറ്റ ട്രാന്സ്പരെന്റ് സിൽവർ കളർ ഓപ്ഷനിലാണ് ഈ ലാപ്ടോപ്പും ലഭ്യമാകുന്നത്. കമ്പനി പറയുന്നത് അനുസരിച്ച്, ഈ ലാപ്ടോപ്പുകൾ അസ്യൂസ് ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും അസ്യൂസ് വിവോബുക്ക് 17 (എം 712) ഫ്ലിപ്പ്കാർട്ട് വഴിയും ലഭ്യമാകും. പക്ഷെ, ലാപ്‌ടോപ്പ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല.

പോക്കോ എക്‌സ് 3 വില കുറവിൽ സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരംപോക്കോ എക്‌സ് 3 വില കുറവിൽ സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം

അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി (UM325UA) സവിശേഷതകൾ

അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി (UM325UA) സവിശേഷതകൾ

16: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 13.3 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഒ‌എൽ‌ഇഡി പാനലിൽ ഡി‌സി‌ഐ-പി 3 കളർ ഗാമറ്റിൻറെ 100 ശതമാനം കവറേജ്, ടി‌യുവി റൈൻ‌ലാൻ‌ഡ് ഐ കെയർ സർ‌ട്ടിഫിക്കേഷൻ, 400 നിറ്റ്‌സ് പീക്ക് ബറൈറ്നെസ്സ് എന്നിവയുണ്ട്. എഎംഡി റൈസൺ 7 5700 യു പ്രോസസർ, എഎംഡി റേഡിയൻ ഗ്രാഫിക്സ്, 16 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം 3,733 മെഗാഹെർട്‌സ്, 1 ടിബി പിസിഐ 3.0 എസ്എസ്ഡി വരെ സ്റ്റോറേജിനായി നൽകിയിട്ടുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ഡിസ്‌പ്ലേ ഔട്ട്‌പുട്ടും പിഡി സപ്പോർട്ടുള്ള രണ്ട് യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ടുകൾ, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, എച്ച്ഡിഎംഐ 2.0 ബി പോർട്ട്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡിയിൽ ഹർമാൻ കാർഡൺ സ്പീക്കറുകളും 67Whr ബാറ്ററിയുമുണ്ട്. ഈ ലാപ്‌ടോപ്പിന് വരുന്ന ഭാരം 1.11 കിലോഗ്രാമാണ്.

എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രംഎസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

വിവോബുക്ക് അൾട്രാ കെ 14 / കെ 15 (കെഎം 413 / കെഎം 513) സവിശേഷതകൾ

വിവോബുക്ക് അൾട്രാ കെ 14 / കെ 15 (കെഎം 413 / കെഎം 513) സവിശേഷതകൾ

വിവോബുക്ക് അൾട്രാ കെ 14 ൽ 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി-ബാക്ക്ലിറ്റ് ഡിസ്പ്ലേ 250 നിറ്റ്സ് പീക്ക് ബറൈറ്നെസും 45 ശതമാനം എൻ‌ടി‌എസ്‌സി കവറേജും ഉണ്ട്. എഎംഡി റൈസൺ 7 5700 യു സിപിയു, എഎംഡി റേഡിയൻ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്, 3,200 മെഗാഹെർട്‌സിൽ 8 ജിബി ഡിഡിആർ 4 റാം, 512 ജിബി എം 2 എൻവിഎംഇ പിസിഐ എക്സ് 2 എസ്എസ്ഡി എന്നിവയാണ് ഇതിന് കരുത്ത് നൽകുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, യുഎസ്ബി 3.1 ജെൻ 1 ടൈപ്പ്-എ പോർട്ട്, യുഎസ്ബി 3.1 ജെൻ 1 ടൈപ്പ്-സി പോർട്ട്, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, എച്ച്ഡിഎംഐ 1.4, കോംബോ ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ ഉൾപ്പെടുന്നു. വിവോബുക്ക് അൾട്രാ കെ 14 ൽ 42Whr ബാറ്ററിയുണ്ട്. ഈ ലാപ്ടോപ്പിൻറെ ഭാരം 1.4 കിലോഗ്രാം ആണ്. ഇതും വിവോബുക്ക് അൾട്രാ കെ 15 (കെഎം 513) ഉം തമ്മിലുള്ള വ്യത്യാസമെന്നത്, രണ്ടാമത്തെ ലാപ്‌ടോപ്പിന് 15.6 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ, സ്റ്റോറേജിനായി 256 ജിബി എം 2 എൻവിഎം പിസിഐ എക്സ് 2 എസ്എസ്ഡി, 1 ടിബി സാറ്റ എച്ച്ഡിഡി വരെ വരുന്നു എന്നുള്ളതാണ്.

ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തുആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തു

വിവോബുക്ക് ഫ്ലിപ്പ് 14 (ടിഎം 420) സവിശേഷതകൾ

വിവോബുക്ക് ഫ്ലിപ്പ് 14 (ടിഎം 420) സവിശേഷതകൾ

വിവോബുക്ക് ഫ്ലിപ്പ് 14, 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ, 45 ശതമാനം എൻ‌ടി‌എസ്‌സി കവറേജ്, എഎംഡി റൈസൺ 7 5700 യു സിപിയു, എഎംഡി റേഡിയൻ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് എന്നിവ ഉൾക്കൊള്ളുന്നു. 3,200 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 8 ജിബി ഡിഡിആർ 4 റാമും സ്റ്റോറേജിനായി 512 ജിബി എം 2 എൻവിഎംഇ പിസിഐഇ എക്സ് 2 എസ്എസ്ഡിയും വരെ നിങ്ങൾക്ക് ലഭിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-എ പോർട്ട്, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, എച്ച്ഡിഎംഐ 1.4, ഓഡിയോ ജാക്ക് കോംബോ, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ ഉൾപ്പെടുന്നു. വിവോബുക്ക് ഫ്ലിപ്പ് 14 ന് ഹർമാൻ കാർഡൺ സ്പീക്കറുകളുള്ള ഒരു അറേ മൈക്രോഫോൺ സെറ്റപ്പും ഇതിൽ ഉണ്ട്. 1.5 കിലോഗ്രാം ഭാരം വരുന്ന ഈ ലാപ്‌ടോപ്പിന് ഒരു എച്ച്ഡി ക്യാമറയും ഉണ്ട്.

സ്നാപ്പ് ചാറ്റിൻ്റെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ സ്പോട്ട് ലൈറ്റിൽ നിന്നും ക്രിയേറ്റർമാർക്ക് പണവും നേടാം ?സ്നാപ്പ് ചാറ്റിൻ്റെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ സ്പോട്ട് ലൈറ്റിൽ നിന്നും ക്രിയേറ്റർമാർക്ക് പണവും നേടാം ?

അസ്യൂസ് വിവോബുക്ക് 15 (M515) സവിശേഷതകൾ

അസ്യൂസ് വിവോബുക്ക് 15 (M515) സവിശേഷതകൾ

45 ശതമാനം എൻ‌ടി‌എസ്‌സി കവറേജുള്ള 15.6 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് അസ്യൂസ് വിവോബുക്ക് 15ൽ നൽകിയിരിക്കുന്നത്. എഎംഡി റൈസൺ 5 5500 യു സിപിയു, ഇന്റഗ്രേറ്റഡ് എഎംഡി റേഡിയൻ ഗ്രാഫിക്സ്, 3,200 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 8 ജിബി ഡിഡിആർ 4 റാം, 512 ജിബി എം 2 എൻവിഎംഇ പിസിഐഇ എക്സ് 2 എസ്എസ്ഡി (1 ടിബിയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ), 2.5 ഇഞ്ച് സാറ്റ എച്ച്ഡിഡി എന്നിവയാണ് ഇതിൽ വരുന്ന സവിശേഷതകൾ. ഡ്യുവൽ-ബാൻഡ് വൈ-ഫൈ 5, ബ്ലൂടൂത്ത് 4.2, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, എച്ച്ഡിഎംഐ 1.4, ഓഡിയോ ജാക്ക് കോംബോ, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ ഇതിൽ ലഭ്യമാണ്. ഇത് സോണിക് മാസ്റ്റർ സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നു. 37Whr ബാറ്ററി വരുന്ന ഇതിന് 1.8 കിലോഗ്രാം ഭാരമുണ്ട്.

അസ്യൂസ് വിവോബുക്ക് 17 (എം 712) സവിശേഷതകൾ

അസ്യൂസ് വിവോബുക്ക് 17 (എം 712) സവിശേഷതകൾ

വിവോബുക്ക് 17 (എം 712) ന് 17.3 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി-ബാക്ക്ലിറ്റ് ആന്റി-ഗ്ലെയർ ഡിസ്പ്ലേ 45 ശതമാനം എൻ‌ടി‌എസ്‌സി കവറേജുണ്ട്. എഎംഡി റൈസൺ 5 5500 യു സിപിയു, 16 ജിബി ഡിഡിആർ 4 റാം വരെ 3,200 മെഗാഹെർട്‌സ്, 512 ജിബി എം 2 എൻവിഎംഇ പിസിഐ എക്സ് 2 എസ്എസ്ഡി, 1 ടിബി സാറ്റ എച്ച്ഡിഡി വരെ. നിങ്ങൾക്ക് ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സിടി പോർട്ട്, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, എച്ച്ഡിഎംഐ 1.4, കോംബോ ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ ലഭിക്കും. 47Whr ബാറ്ററിയുള്ള ഈ ലാപ്ടോപ്പ് സോണിക് മാസ്റ്റർ സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നു. അസ്യൂസ് വിവോബുക്ക് 17ന് ഭാരം 2.3 കിലോഗ്രാമാണ്.

 ഇൻസ്റ്റാഗ്രാമിൽ വീണ്ടും തകരാർ, സെർവർ ഡൌൺ ആവുന്നത് 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണ ഇൻസ്റ്റാഗ്രാമിൽ വീണ്ടും തകരാർ, സെർവർ ഡൌൺ ആവുന്നത് 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണ

വിവോബുക്ക് എസ് എസ് 14 (എം 433) സവിശേഷതകൾ

വിവോബുക്ക് എസ് എസ് 14 (എം 433) സവിശേഷതകൾ

വിവോബുക്ക് എസ് എസ് 14 ൽ 14 ഇഞ്ച് എൽഇഡി-ബാക്ക്ലിറ്റ് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് പാനൽ 16: 9 ആസ്പെക്റ്റ് റേഷിയോ, 85 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 250 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ് എന്നിവ ഉൾപ്പെടുന്നു. എഎംഡി റൈസൺ 5 5500 യു സിപിയു, എഎംഡി റേഡിയൻ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്, 8 ജിബി ഡിഡിആർ 4 റാം 3,200 മെഗാഹെർട്‌സ് ക്ലോക്ക്, 1 ടിബി പിസിഐ 3.0 എം 2 എക്സ് 2 എസ്എസ്ഡി എന്നിവയാണ് ഇതിന് കരുത്ത് പകരുന്നത്. വിവോബുക്ക് എസ് എസ് 14 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ട്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, എച്ച്ഡിഎംഐ 1.4 പോർട്ട്, ഒരു കോംബോ ഓഡിയോ ജാക്ക്, ഒരു SD കാർഡ് റീഡർ എന്നിവ ഉൾപ്പെടുന്നു. 50Whr ബാറ്ററിയുള്ള ഇതിന് 1.4 കിലോഗ്രാം ഭാരം ഉണ്ട്.

ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്

Best Mobiles in India

English summary
In India, Asus refreshed the ZenBook 13 OLED, VivoBook S S14, VivoBook Ultra K14/ K15, VivoBook Flip 14, Asus VivoBook 15, and VivoBook 17. AMD Ryzen 5000 U-series CPUs power the laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X