അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പ് ചൈനയിൽ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷൻ ലാപ്‌ടോപ്പിനായി മ്യൂണിച്ച് ആസ്ഥാനമായുള്ള ഫാഷൻ ബ്രാൻഡായ 'അക്രോണിമുമായി അസ്യൂസ് കൈകോർത്തു. കൂടാതെ, ചുവടെയുള്ള പാനലിലെ 'ZPHRYS' ബ്രാൻഡിംഗും അതുല്യമായ രൂപകൽപ്പനയുള്ള ഡോട്ട് ടോപ്പ് പാനലും വഹിക്കുന്നു. 2 കെ ഡിസ്‌പ്ലേയുള്ള ഇത് എഎംഡി റൈസൺ പ്രോസസറിലും ഒപ്പം ഡെഡിക്കേറ്റഡ് എൻവിഡിയ ഗ്രാഫിക്സ് കാർഡിലുമായി പ്രവർത്തിക്കുന്നു. അസ്യൂസ് റോഗ് മാജിക് 14-എസി‌ആർ‌എൻ‌എം ലിമിറ്റഡ് എഡിഷൻ ഒരൊറ്റ റാമിലും സ്റ്റോറേജിലും വരുന്നു.

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ: വില
 

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ: വില

അസ്യൂസ് റോഗ് മാജിക് 14-എസി‌ആർ‌എൻ‌എം ലിമിറ്റഡ് എഡിഷന് ചൈനയിൽ സി‌എൻ‌വൈ 20,999 (ഏകദേശം 2.28 ലക്ഷം രൂപ) വില വരുന്നു. അസ്യൂസ് സ്റ്റോർ, ജെഡി ഡോട്ട് കോം, ടി മാൾ എന്നിവയിലൂടെ രാജ്യത്ത് പ്രീ-ഓർഡറുകൾക്കായി ഈ ലാപ്ടോപ്പ് തയ്യാറാണ്. സെപ്റ്റംബർ 19 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തിക്കഴിഞ്ഞു. അസ്യൂസ് റോഗ് മാജിക് 14 എസി‌ആർ‌എൻ‌എം ലിമിറ്റഡ് എഡിഷൻ എപ്പോൾ ചൈനയ്ക്ക് പുറത്തുള്ള വിപണികളിൽ എത്തുമെന്ന കാര്യം വ്യക്തമല്ല.

ഏസർ പ്രിഡേറ്റർ ഹീലിയോസ് 300, ട്രൈറ്റൺ 300 ഗെയിമിംഗ് ലാപ്ടോപ്പുകളിൽ ടെൻത്ത് ജനറേഷൻ സിപിയുകൾ

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ: സവിശേഷതകൾ

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ: സവിശേഷതകൾ

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷനിൽ 14 ഇഞ്ച് ക്യുഎച്ച്ഡി (2,560x1,440 പിക്‌സൽ) ഐപിഎസ് പാനൽ 16: 9 ആസ്പെക്ടറ്റ് റേഷിയെയും 60 റിഫ്രഷ് റേറ്റും ഉൾക്കൊള്ളുന്നു. എട്ട് കോറുകളും 16 ത്രെഡുകളുമുള്ള എഎംഡി റൈസൺ 9 4900 എച്ച്എസ് ആണ് ഇതിൽ പ്രവർത്തിക്കുന്നത്. 6 ജിബി വിആർ‌എമ്മിനൊപ്പം എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 2060 ജിപിയു ആണ് ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത്. 32 ജിബി റാമും 3,200 മെഗാഹെർട്‌സ് ക്ലോക്കും, സ്റ്റോറേജിനായി 1 ടിബി എസ്എസ്ഡിയും വരുന്നതാണ് അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ.

എട്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന 76Wh ബാറ്ററിയാണ് ഇതിന്റെ പിന്തുണ. കണക്റ്റിവിറ്റിക്കായി, നിങ്ങൾക്ക് വൈ-ഫൈ, ബ്ലൂടൂത്ത്, ഒരു എച്ച്ഡിഎംഐ പോർട്ട്, മൂന്ന് യുഎസ്ബി 3.0 പോർട്ടുകൾ, യുഎസ്ബി 3.1 പോർട്ട് എന്നിവ ലഭിക്കും.

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷൻ
 

അസ്യൂസ് റോഗ് മാജിക് 14 അക്രോണിം ലിമിറ്റഡ് എഡിഷനിൽ വെബ്‌ക്യാം ലഭ്യമല്ല. നേർത്തതും ഇളം നിറത്തിലുള്ളതുമായ ലാപ്‌ടോപ്പിന് 324.6x222.4x19.9 മിമി നീളവും 1.7 കിലോഗ്രാം ഭാരവും വരുന്നു. ഈ ലാപ്‌ടോപ്പിന് പിന്നിൽ വെളുത്ത നിറത്തിലുള്ള ഒരു ഡിസൈൻ വരുന്നു. ചുവടെയുള്ള പാനലിൽ ‘ZPHYRS' ബ്രാൻഡിംഗിനൊപ്പം വെള്ള നിറത്തിലുള്ള പാറ്റേണുകളും ഡിസൈനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Asus ROG Magic 14-ACRNM Limited Edition gaming laptop in China. For the limited edition laptop, Asus has partnered with Munich-based fashion brand ACRONYM and it carries the 'ZPHRYS' branding on the bottom panel and a special style of a dotted top panel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X