എഎംഡി റൈസൺ 9 5900 എച്ച്എക്സ് സിപിയു വരുന്ന അസ്യൂസ് റോഗ് മോബ 5 സീരീസ് ലാപ്ടോപ്പുകൾ അവതരിപ്പിച്ചു

|

അസ്യൂസ് റോഗ് മോബ 5 സീരീസ് ഗെയിമിംഗ് ലാപ്‌ടോപ്പ് മോഡലുകൾ ഏറ്റവും പുതിയ എ‌എം‌ഡി റൈസൺ പ്രോസസറുകളും എൻ‌വിഡിയ ഗ്രാഫിക്‌സ് സവിശേഷതയുമായി ചൈനയിൽ അവതരിപ്പിച്ചു. ഈ ശ്രേണിയിൽ റോഗ് മോബ 5, മോബ 5 പ്ലസ് എന്നിവ രണ്ടും വ്യത്യസ്ത ഡിസ്പ്ലേ വലുപ്പങ്ങളിൽ വിപണിയിൽ വരുന്നു. അസ്യൂസ് റോഗ് മോബ 5 ന് 15.6 ഇഞ്ച് ഡിസ്‌പ്ലേയും, റോഗ് മോബ 5 പ്ലസിന് 17.3 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. ഈ ലാപ്ടോപ്പ് മോഡലുകൾക്ക് ചേസിൽ ബെസെൽ-ലെസ്സ് ഡിസ്പ്ലേകളും ആർ‌ജിബി ലൈറ്റിംഗും കീബോർഡും കമ്പനി നൽകിയിരിക്കുന്നു.

അസ്യൂസ് റോഗ് മോബ 5 സീരീസ് വില

അസ്യൂസ് റോഗ് മോബ 5 സീരീസ് വില

അസ്യൂസ് റോഗ് മോബ 5 ലാപ്‌ടോപ്പിന് സിഎൻവൈ 12,999 (ഏകദേശം 1,46 ലക്ഷം രൂപ) വില വരുന്നു. ഇത് ഒരൊറ്റ കോൺഫിഗറേഷനിൽ ലഭ്യമാണ്. ആർ‌എൻ‌ജി മോബ 5 പ്ലസിന് സി‌എൻ‌വൈ 14,999 (ഏകദേശം 1,69 ലക്ഷം രൂപ) വിലയുണ്ട്, കൂടാതെ ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രമായി ഇത് വരുന്നു. രണ്ട് ഗെയിമിംഗ് ലാപ്‌ടോപ്പ് മോഡലുകളും ജനുവരി 26 മുതൽ അസ്യൂസ് ചൈന സ്റ്റോറിലും ജെഡി ഡോട്ട് കോമിലും (മോബ 5, മോബ 5 പ്ലസ്) ലഭ്യമാണ്. നിലവിൽ, റോഗ് മോബ 5 സീരീസ് ലാപ്ടോപ്പിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഒരു വിവരവും അസ്യൂസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അസ്യൂസ് റോഗ് മോബ 5 സീരീസ്: സവിശേഷതകൾ

അസ്യൂസ് റോഗ് മോബ 5 സീരീസ്: സവിശേഷതകൾ

16: 9 ആസ്പെക്റ്റ് റേഷിയോയും 300 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്ന 15.6 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് അസ്യൂസ് റോഗ് മോബ 5ൻറെ പ്രധാന സവിശേഷത. 17.3 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 16: 9 ആസ്പെക്റ്റ് റേഷിയോയും 300 ഹെർട്സ് റിഫ്രഷ് റേറ്റുംവരുന്നതാണ് റോഗ് മോബ 5 പ്ലസ്. രണ്ട് മോഡലുകളും 3 എം‌എസ് റെസ്പോൺസ് ടൈമും 100 ശതമാനം എസ്‌ആർ‌ജിബി കവറേജും ലഭിക്കുന്നു. ഒക്ടാകോർ എഎംഡി റൈസൺ 9 5900 എച്ച്എക്സ് സിപിയു, എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3070 ജിപിയു, 8 ജിബി ഡിഡിആർ ജിഡിഡിആർ 6 വിആർ‌എം എന്നിവയാണ് ഇവയുടെ കരുത്ത്. അസ്യൂസ് റോഗ് മോബ 5 ന് 16 ജിബി റാമും 512 ജിബി എം 2 എൻവിഎം പിസിഐ 3.0 എസ്എസ്ഡി സ്റ്റോറേജും, ആർ‌ഒ‌ജി മോബ 5 പ്ലസിന് 16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണ് വരുന്നത്.

അസ്യൂസ് റോഗ് മോബ 5 സീരീസ്

രണ്ട് ലാപ്‌ടോപ്പ് മോഡലുകൾക്ക് ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് സ്റ്റീരിയോ സ്പീക്കറുകളുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, മൂന്ന് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, ഒരു ഹെഡ്‌ഫോൺ ജാക്ക്, പിഡി ചാർജിംഗ് സപ്പോർട്ട് വരുന്ന യുഎസ്ബി 3.2 ടൈപ്പ്-സി പോർട്ട്, എച്ച്ഡിഎംഐ 2.0 ബി പോർട്ട്, ജിഗാബൈറ്റ് ഇഥർനെറ്റ് പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. യുഎസ്ബി ടൈപ്പ്-സി ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 90Wh ബാറ്ററിയാണ് അസ്യൂസ് റോഗ് മോബ 5 സീരീസിൽ വരുന്നത്. റോഗ് മോബ 5ൻറെ ഭാരം 2.3 കിലോഗ്രാമും റോഗ് മോബ 5 പ്ലസിൻറെ ഭാരം 3 കിലോഗ്രാമുമാണ്.

എഎംഡി റൈസൺ 9 5900 എച്ച്എക്സ് സിപിയു

അസ്യൂസ് ഗ്ലേസിയർ കൂളിംഗ് 2.0 സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് രണ്ട് ഫാനുകളും ആറ് ഹിറ്റ് പൈപ്പുകളും ഉപയോഗിച്ച് ലാപ്‌ടോപ്പ് മോഡലുകൾ തണുപ്പായി തന്നെ നിലനിർത്തുന്നു. സിപിയുവിനും ഹീറ്റ്‌സിങ്കിനുമിടയിലുള്ള താപ സംയുക്തമായി അവർ തെർമൽ ഗ്രിസ്‌ലിയിൽ നിന്നുള്ള മെറ്റൽ ലിക്വിഡ് ഉപയോഗിക്കുന്നു. താപം പുറന്തള്ളുവാൻ ഉയർന്ന സാന്ദ്രതയുള്ള ഫിൻസുകളും ഇവയിൽ കാണാം. റോഗ് മോബ 5 സീരീസിലെ ആർ‌ജിബി ലൈറ്റിംഗ് ഔറ സിങ്ക് സോഫ്റ്റ്വെയർ വഴി നിയന്ത്രിക്കാൻ‌ കഴിയും.

Best Mobiles in India

English summary
The gaming laptop models of the Asus ROG Moba 5 series were launched in China with the latest AMD Ryzen processors and Nvidia graphics. The series includes the ROG Moba 5 and the Moba 5 Plus, with the display size being the main difference between the two.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X