ടഫ് മത്സരം കാഴ്ച വെക്കാന്‍ അസുസ്‌ ടഫ്‌

Posted By: Staff

ടഫ് മത്സരം കാഴ്ച വെക്കാന്‍ അസുസ്‌ ടഫ്‌

ശാസ്ത്രം ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ടെലിവിഷന്റൈ ആധിപത്യം ചോദ്യം ചെയ്തുകൊണ്ടാണ് കമ്പ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നതോടെ കമ്പ്യൂട്ടറിന്റെ സ്വഭാവം തന്നെ മാറി.

കമ്പ്യൂട്ടറിന്റെ പിന്നീടുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാവുന്ന ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ എന്നിങ്ങനെ ദിനം പ്രതി പുതിയ പുതിയ കമ്പ്യൂട്ടര്‍ മോഡലുകള്‍ നമ്മുടെ മുന്നിലെത്തിക്കാന്‍ എല്ലാ കമ്പ്യൂട്ടര്‍ കമ്പനികളും പരസ്പരം മല്‍സരിക്കുകയാണ്.

ബഹുരാഷ്ട്ര കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, അസുസ്‌, ഇന്റല്‍ തുടങ്ങിയവ ഏറ്റവും മികച്ച ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ മല്‍സരിക്കുന്നതു കാരണം ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ലതു മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നു.

അസുസ്‌ ഏറ്റവും പുതിയതായി വിപണിയിലെത്തിച്ചിരിക്കുന്ന ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ആണ് അസസ് ടഫ്. ഇത് ഡസ്റ്റ് റെസിസ്റ്റന്റും, വാട്ടര്‍ റെസിസ്റ്റന്റും ആണ് എന്നതാണ് ഈ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഷോക്ക് പ്രൂഫുമാണ്.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഹണികോമ്പ് 3.2 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ കോര്‍ 1 ജിഗാഹെര്‍ഡ്‌സ് ഇന്‍വിഡിയ ടെഗ്ര 2 ആണ് ഈ ടാബ്‌ലറ്റില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍.

16 ജിബി മെമ്മറിയുള്ള ഈ ടാബ്‌ലറ്റില്‍ ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളുണ്ട്. കൂടാതെ മെമ്മറി കപ്പാസിറ്റി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡുമുണ്ടിതിന്.

7,400mAh ബാറ്ററി കപ്പാസിറ്റിയുള്ള ഈ ടാബ്‌ലറ്റിന്റെ മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്പ്‌ളേ 7 ഇഞ്ചാണ്. 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുള്ള ഈ ടാബ്‌ലറ്റിന്റെ വിലയിതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2001 അവസാനത്തോടെ വിപണിയിലെത്തമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot