മത്സരിക്കാനൊരുങ്ങി ഏസര്‍, അസൂസ് ടാബ്‌ലറ്റുകള്‍

Posted By:

മത്സരിക്കാനൊരുങ്ങി ഏസര്‍, അസൂസ് ടാബ്‌ലറ്റുകള്‍

എല്ലാവരും കാത്തിരിക്കുന്ന രണ്ട് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമും ഏസര്‍ ഐക്കോണിയ എ200ഉം.  ടാബ്‌ലറ്റ് വിപണിയല്‍ വളരെ ചലനം സൃഷ്ടിച്ച അസൂസ് ട്രാന്‍സ്‌ഫോര്‍മറിന്റെ പിന്‍ഗാമിയായ അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം അതിനേക്കാള്‍ കേമനാകുമെന്നാല്ലാതെ പ്രതീക്ഷിക്ക വയ്യ.

ഈ വരുന്ന ഡിസംബര്‍ 16നാണ് അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന്റെ ലോഞ്ചിംഗ്.  ഏസര്‍ ഐക്കോണിയ ടാബ് എ200നെ കുറിച്ചുള്ള പ്രമോഷണല്‍ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ ടാബ്‌ലറ്റും ഏറെ ചര്‍ച്ചാവിഷയമാവുകയാണ്.

8.35 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള അസൂസ് ടാബ്‌ലറ്റ് ഐപാഡ് 2നേക്കാള്‍ കട്ടി കുറഞ്ഞതാണ്.  വളരെ മിനുസമുള്ളതുമാണ് ഈ ടാബ്‌ലറ്റ്.  മിനി എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോഎസ്ഡി കാര്‍ഡ്, വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഈ ടാബ്‌ലറ്റിലുണ്ട്.  3ജി സംവിധാനവും ഇതില്‍ പിന്നീട് അസൂസ് ഉള്‍ക്കൊള്ളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെറ്റാല്ലിക് റെഡ്, ബ്ലാക്ക് റ്റൈറ്റാനിയം എന്നീ നിറങ്ങളില്‍ ആണ് ഏസര്‍ ഐക്കോണിയ ടാബ് എ200 ഇറങ്ങുക.  700 ഗ്രാം ആണ് ഏസര്‍ ഐക്കോണിയയുടെ ഭാരം.  എ500ന്റെ പിന്‍ഗാമിയാണ് എ200 ടാബ്‌ലറ്റ്.  മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, യുഎസ്ബി പോര്‍ട്ട് എന്നിവ ഈ ടാബ്‌ലറ്റിലുമുണ്ട്.

വെബ്ക്യാമും എ200ല്‍ ഉണ്ട്.  ഏസര്‍ വികസിപ്പിച്ചെടുത്ത ക്ലിയര്‍.ഫൈ സോഫ്റ്റ്‌വെയര്‍ ഈ ടാബ്‌ലറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.  ടാബ്‌ലറ്റിന്റെ കണ്ടന്റ് പിസി, മീഡിയ പ്ലെയര്‍, ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയില്‍ കാണാനും ബന്ധിപ്പിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വെയറാണിത്.

അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന് എന്‍വിഡിയ ടെഗ്ര 3 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.  എന്വിഡിയ ടെഗ്ര 2 ആണ് ഏസര്‍ ഐക്കോണിയ എ200ന് പ്രതീക്ഷിക്കപ്പെടുന്ന പ്രോസസ്സര്‍.  1 ജിബി റാമായിരിക്കും ഇരു ടാബ്‌ലറ്റുകള്‍ക്കും.

16 ജിബി ഇന്റേണല്‍ മെമ്മറിയാണ് അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിനുള്ളത്.  മികച്ച റെസൊലൂഷനുള്ള 10.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിന്റേത്.  ഏസര്‍ ടാബ്‌ലറ്റിനും മികച്ച റെസൊലൂഷനുള്ള ഡിസ്‌പ്ലേ തന്നെയായിരിക്കും.

അസൂസ് ട്രാന്‍ഫോര്‍മര്‍ പ്രൈം പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.  ഏസര്‍ ഐക്കോണിയ എ200 ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് 3.0ലുമാണ് പ്രവര്‍ത്തിക്കുന്നത്.

ഇരു ടാബ്‌ലറ്റുകളും മികച്ചവയാണെങ്കിലും, പ്രവര്‍ത്തനക്ഷമത, സ്‌പെസ്ഫിക്കേഷന്‍, സ്റ്റൈല്‍ എന്നിവയുടെ കാര്യത്തില്‍ മുന്‍തൂക്കം അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിനാണ്.  വിലയിലും ഇ വ്യത്യാസം കാണാം.

500 ജിബി ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന് പ്രതീക്ഷിക്കപ്പെടുന്ന വില 25,000 രൂപയാണ്.  അതേസമയം 2012 ജനുവരിയില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഏസര്‍ ഐക്കോണിയ ടാബ് എ200ന്റെ വില ഇതിലും താഴേയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot