അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന് ഐസിഎസ് അപ്‌ഡേഷന്‍

Posted By:

അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന് ഐസിഎസ് അപ്‌ഡേഷന്‍

അസൂസ് ടാബ്‌ലറ്റുകള്‍ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടാന്‍ പോകുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.  അവസാനം അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം ജനുവരി 12ന് അപ്‌ഡേറ്റ് ചെയ്യപ്പെടും എന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി.  ഇതു നിലവിലെ ഉപയോക്താക്കളെയും പുതിയ ഉപഭോക്താക്കളെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന വാര്‍ത്തയാണ്.

ഐസിഎസ് അപ്‌ഡേറ്റ് നടത്തുന്ന ആദ്യ ഹൈ എന്റ് ടാബ്‌ലറ്റുകളിലൊന്നാണ് അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം.  ടെഗ്ര 3 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഒരു ടൂളും അടുത്തു തന്നെ അസൂസ് ലോഞ്ച് ചെയ്യും എന്നും അസൂസ് അധികൃതര്‍ അറിയിച്ചു.  ഈ ഗാഡ്ജറ്റിലെ എല്ലാ കസ്റ്റം റോമുകള്‍ക്കൊപ്പവും ഈ പുതിയ ടൂള്‍ പ്രവര്‍ത്തിക്കും.

ഇവിടെയുള്ള ഒരേയൊരു പ്രശ്‌നം എന്താണെന്നു വെച്ചാല്‍ ഒരിക്കല്‍ ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ വാറന്റി അസാധുവാകും എന്നതാണ്.  കസ്റ്റം ഫേംവെയര്‍ ഏതു സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്താലും വാറന്റി അസാധു ആകും.  അതിനാല്‍ ബൂട്ട്‌ലോഡര്‍ അല്ലാതെ വേറൊരു ഫേംവെയറും വേണ്ടെങ്കില്‍ ബൂട്ട്‌ലോഡറിന്റെ മാത്രം സേവനം ഉപയോഗപ്പെടുത്തി, വാറന്റി നഷ്ടപ്പെടാതെ നോക്കാം.

അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന്റെ പ്രധാന പോരായ്മ അതിലെ ജിപിഎസ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുകയില്ല എന്നതാണ്.  ഇനി ജിപിഎസ് ലോക്ക് ശരിയായാല്‍ തന്നെ കൂടുതല്‍ സമയം സിഗ്നല്‍ ട്രാക്ക് ചെയ്യാന്‍ പറ്റുന്നുമില്ല.  ഇതിന്റെ ഹാര്‍ഡ്‌വെയറിന്റെ പ്രത്യേകത മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് അസൂസ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഇതിന്റെ ലോഹത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കവറാണ് ജിപിഎസ് സിഗ്നലുകള്‍ക്ക് തടയിടുന്നത് അത്രെ.  എന്നാല്‍ നിരവധി ലോഹ ജിപിഎസുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഈ വാദത്തെ പൊളിക്കുന്നു.  പുതിയ അപ്‌ഡേറ്റിലും ഈ പ്രശ്‌ന പരിഹാരത്തിനായി ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നത് ചില ഉപയോക്താക്കളെയെങ്കിലും നിരാശരാക്കിയേക്കും.

ഈ ചില്ലറ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം ഒരു മികച്ച ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെയാണ്.  ഐസിഎസ് അപ്‌ഡെഷനും ടെഗ്ര 3 പ്രോസസ്സറും കൂടുമ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇട നല്‍കാത്ത പ്രവര്‍ത്തനക്ഷനമതയായിരിക്കും ഈ ടാബ്‌ലറ്റ് കാഴ്ച വെക്കുന്നത്.

അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിന്റെ ഇന്ത്യന്‍ വിപണിയിലെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  30,000 രൂപയോളം ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot